ഒറ്റ ദിവസത്തെ വരുമാനം ഒന്നരലക്ഷം രൂപ, ഇന്ത്യയിലെ വിവാഹ ആഢംബരങ്ങൾക്ക് നന്ദി പറഞ്ഞ് ഫോട്ടോഗ്രാഫർ

|

വിവാഹ വേഷത്തിൽ വ്യത്യസ്തവും രസകരവുമായ പരീക്ഷണങ്ങൾ നടത്തുന്നവരാണ് ഇന്ത്യക്കാർ. വ്യത്യസ്തമായിരിക്കാൻ ഏന്തുചെയ്യാനും, എത്ര പണം ചിലവിടാനും മടിയില്ലാത്ത ഇന്ത്യൻ സമൂഹം തങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ വിവാഹ ദിവസം മനോഹരമാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെയാണ് 50 ബില്ല്യൺ ഡോളറിൻറെ വിവാഹ കമ്പോളത്തിൽ വെഡ്ഡിങ് ഫോട്ടോഗ്രഫി അനുദിനം വളരുന്ന ബിസിനസായി മാറുന്നതും.

ഈ ഇന്ത്യൻ ഫോട്ടോഗ്രാഫറുടെ ഒരു ദിവസത്തെ വരുമാനം ഒന്നരലക്ഷം രൂപ.

ക്രിക്കറ്റ് താരം ഹർഭജൻ സിങിൻറെ വിവാഹ ചിത്രങ്ങൾ എടുത്ത 32 വയസ്സുകാരനായ ഫോട്ടോഗ്രാഫർ ലുവ് ഇസ്രാനിയുടെ ജീവിതം മാറ്റി മറിച്ചതും വെഡ്ഡിങ് ഫോട്ടോഗ്രഫിയാണ്. 15 വർഷം മുൻപ് ഒരു പോർട്ട് ഫോളിയോ ഷൂട്ട് ചെയ്യാൻ 3500 രൂപയായിരുന്നു ലുവ് വാങ്ങിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഒരു ദിവസത്തെ ഷൂട്ടിന് ഒന്നരലക്ഷം രൂപയാണ് വാങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ ഈ ഫോട്ടോഗ്രാഫറുടെ വരുമാനത്തിൽ 4,200 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ലുവ് ഇസ്രാനി

ലുവ് ഇസ്രാനി

ഇന്ത്യയലെ മിക്ക ഫോട്ടോഗ്രാഫർമാരും വരുമാനം ലുവ് ഇസ്രാനിയുടെ വരുമാനത്തിന് അടുത്ത് പോലും എത്തില്ല. മറ്റ് ക്യാമറാമാന്മാരും ലുവും തമ്മിലുള്ള പ്രധാന വ്യത്യാസം ലുവ് ഇന്ത്യയിലെ സുപ്രധാന ബിസിനസായ വെഡ്ഡിങ് ഫോട്ടോഗ്രഫി മേഖലയിൽ മാത്രം ശ്രദ്ധകൊടുത്തു എന്നതാണ്. അതിൽ തന്നെ സെലിബ്രറ്റികളായി വളർന്നുവരുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. വിവാഹങ്ങളുടെ ആഢംബരം കൂടുംതോറും ലുവിൻറെ നേട്ടങ്ങളും വർദ്ധിച്ചു.

ഇന്ത്യയിലെ വിവാഹ ആഢംബരം

ഇന്ത്യയിലെ വിവാഹ ആഢംബരം

ഏൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ച ഇന്ത്യയിലെ ആളുകൾ മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന വിവാഹങ്ങൾക്കായി വൻ തുക ചിലവഴിക്കാൻ തയ്യാറാണെന്ന് അടുത്തിലെ പുറത്തിറങ്ങിയ സർവ്വേ റിപ്പോർട്ട് തെളിയിക്കുന്നു. 20 ശതമാനത്തിലധികം സ്ത്രീകളും 11 ശതമാനത്തിലധികം പുരുഷന്മാരും 10 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ ചിലവഴിക്കാൻ തയ്യാറാണെന്ന് വെളിപ്പെടുത്തുന്നു. മറ്റൊരു സർവ്വേ പ്രകാരം സ്ത്രീകൾ പ്രായം കൂടുതോറും ചിലവ് കുറഞ്ഞ വിവാഹങ്ങളിൽ താല്പര്യം കാണിക്കുന്നു. ഇന്ത്യയിലെ പകുതിയിലധികം ആളുകളും 30 വയസ്സിന് താഴെ പ്രായമുള്ളവരാണ് എന്ന കണക്കും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയയും വിവാഹങ്ങളും

സോഷ്യൽ മീഡിയയും വിവാഹങ്ങളും

ഇപ്പോഴുള്ള യുവാക്കൾ ധൂർത്ത് കാട്ടി ജീവിക്കാൻ തയ്യാറല്ലാത്ത ആളുകളാണ്. അപ്പോഴും ഇന്ത്യൻ വിവാഹങ്ങളുടെ ചിലവ് സാധാരണയായി ഒരാൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളായതിനാൽ തന്നെ തങ്ങളുടെ വിവാഹം ഇപ്രാകാരമായിരിക്കണമെന്നും അതിനിത്ര ചിലവ് വേണമെന്നും കണക്ക് കൂട്ടുന്നുവെന്ന് ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി അഭിപ്രായപ്പെടുന്നു. ഈ പ്രവണതയുടെ പ്രധാന കാരണം സെലിബ്രറ്റി വിവാഹങ്ങളാണ്.

സെലബ്രറ്റി വെഡ്ഡിങ് ഫോട്ടോഗ്രാഫി

സെലബ്രറ്റി വെഡ്ഡിങ് ഫോട്ടോഗ്രാഫി

വിവാഹങ്ങളിൽ ആഢംബരം കാണിക്കുകയെന്നത് ഇന്ത്യക്കാരുടെ പൊതു സ്വഭാവമായാണ് അറിയപ്പെടുന്നത്. പാവപ്പെട്ട ആളുകൾ പോലും കഷ്ടപ്പെട്ട് സമ്പാദിച്ചതും കടം വാങ്ങിയതും കൊണ്ടാണ് വിവാഹം നടത്തുന്നത്. ലുവ് പണം സമ്പാദിക്കുന്നത് സെലബ്രറ്റി വെഡ്ഡിങ് ഫോട്ടോഗ്രാഫർ എന്ന നിലയിലാണ്. എന്നാലത് ഒരുവഴി മാത്രമാണ്. ഒരു സംവിധായകനാകാൻ എല്ലാ ഒരുക്കങ്ങളും ഇസ്രാനി പൂർത്തിയാക്കി കഴിഞ്ഞു. ടിസീരിയസിന് വേണ്ടി ഒരു മ്യൂസിക് ആൽബം സംവിധാനം ചെയ്ത് കഴിഞ്ഞു. ഫോട്ടോഗ്രാഫി കൂടാതെ മറ്റ് മേഖലകളിലും ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് ഇസ്രാനി.

Best Mobiles in India

Read more about:
English summary
When he started working 15 years back, he charged 3500 rupees to shoot an entire portfolio. Now he charges 150,000 rupees a day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X