4 മാസം വരെ സൌജന്യ സേവനവുമായി ബിഎസ്എൻഎൽ

|

ഇന്ത്യൻ ടെലിക്കോം വിപണിയിലെ സ്വകാര്യ കമ്പനികളെല്ലാം തന്നെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് ഓരോ ഉപയോക്താവിൽ നിന്നുമുള്ള വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ അവസരത്തിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഉപയോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാനായി താരിഫ് വില വർദ്ധിപ്പിക്കാതെ തുടരുന്നു. പ്ലാനുകളുടെ വാലിഡിറ്റിയിലും മറ്റും മാറ്റങ്ങൾ വരുത്തി ലാഭം ഉണ്ടാകാനാണ് കമ്പനിയുടെ ശ്രമം.

 

ബ്രോഡ്ബാന്റ്

ഇപ്പോഴിതാ ബ്രോഡ്ബാന്റ് ശൃങ്കല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൌജന്യ സേവനങ്ങളാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നത്. ബിഎസ്എൻഎൽ അതിന്റെ ഉപയോക്താക്കൾക്ക് നാല് മാസത്തെ സൌജന്യ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സൌജന്യ ആനുകല്യങ്ങൾ ദീർഘകാല പ്ലാനിനായി ഇതിനകം തന്നെ പണം നൽകിയിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കുക.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ലാന്റ് ലൈനിൽ നിന്ന് കോളുകൾ വിളിച്ചാൽ ബില്ലിൽ 50 രൂപ വരെ ലാഭിക്കാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ലാന്റ് ലൈനിൽ നിന്ന് കോളുകൾ വിളിച്ചാൽ ബില്ലിൽ 50 രൂപ വരെ ലാഭിക്കാം

ഭാരത് ഫൈബ്രെ

എല്ലാ ഭാരത് ഫൈബ്രെ, ലാൻഡ്‌ലൈൻ, BBoWi-Fi ഉപയോക്താക്കൾക്കും സൌജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാണെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. കമ്പനി അതിന്റെ ദീർഘകാല പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തെ സൌജന്യ സേവനങ്ങളാണ് നൽകുന്നത്. അതായത് ഉപയോക്താക്കൾ 12 മാസത്തേക്ക് പണമടച്ചാൽ അതിനുശേഷമുള്ള 1 മാസം സൌജന്യ സേവനം ലഭിക്കും.

24 മാസത്തെ പായ്ക്ക്
 

24 മാസത്തെ പായ്ക്ക് തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ അധിക സേവനം ലഭിക്കും എന്നത് എടുത്തുപറയേണ്ടതാണ്. 36 മാസത്തെ പാക്കുകൾ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് നാല് മാസത്തെ അധിക സൌജന്യ സേവനമാണ് ലഭിക്കുക. ഈ സേവനം ലഭിക്കുന്നതിന് ഉപയോക്താക്കൾ ദീർഘകാല സബ്സ്ക്രിപ്ഷൻ പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ് പരിശോധിച്ച് ആവശ്യമുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാം. പ്ലാനുകളെ കുറച്ച് അറിയാൻ ടോൾ ഫ്രീ നമ്പർ സേവനവും കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചുകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചു

സൌജന്യ സേവനം

സൌജന്യ സേവനത്തിന് പുറമേ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്ക് മറ്റ് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വിവിധ പ്ലാനുകൾ കമ്പനി നൽകുന്നുണ്ട്. ഇതിൽ ക്യാഷ്ബാക്കും സൌജന്യ ലാൻഡ്‌ലൈൻ കോളുകളും ഉൾപ്പെടുന്നു. ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈനിലൂടെയുള്ള കോളുകൾക്ക് ക്യാഷ്ബാക്ക് ആയി 6 പൈസയാണ് കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ക്യാഷ്ബാക്ക് ഉപയോഗിച്ച് വരിക്കാർക്ക് ബ്രോഡ്‌ബാൻഡ് ബില്ലുകളിൽ 50 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നിലവിൽ 10 എംബിപിഎസ് മുതൽ 100 എംബിപിഎസ് വരെ വേഗത നൽകുന്നുണ്ട്. ടെലിക്കോം രംഗത്തുണ്ടായ താരിഫ് വർദ്ധന നടപ്പാക്കാൻ തയ്യാറാവാത്ത ബിഎസ്എൻഎൽ പല പ്ലാനുകളുടെയും വാലിഡിറ്റിയും മറ്റും കുറച്ചുകൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. കഴിഞ്ഞ ദിവസവും രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കമ്പനി കുറച്ചിരുന്നു. നേരത്തെ 75 രൂപ, 74 രൂപ പ്ലാനുകൾ 180 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്നുവെങ്കിൽ ഇപ്പോഴത് 90 ദിവസം മാത്രമാണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനങ്ങൾ മാർച്ച് 1 മുതൽ ആരംഭിക്കുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനങ്ങൾ മാർച്ച് 1 മുതൽ ആരംഭിക്കും

Best Mobiles in India

Read more about:
English summary
While other operators are focusing on revising prepaid plans, BSNL is trying to retain customers. The latter is coming up with many strategies to attract customers. Now, the company is providing free services to its broadband users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X