മറ്റൊരു കമ്പനിയും നൽകാത്ത ഓഫറുകളുള്ള ജിയോയുടെ ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാൻ

|

ഇന്ത്യൻ ടെലിക്കോൺ വിപണിയിൽ എതിരാളികളെ വളരെ പിന്നിലാക്കി ഒന്നാമത് തുടരുന്ന ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. രാജ്യത്തെ ടെലിക്കോം വ്യവസായത്തിന്റെയും വരിക്കാരുടെ ഡാറ്റ ഉപഭോഗത്തിന്റെയും തലവര മാറ്റിയതും ജിയോ തന്നെയാണ്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയേക്കാൾ വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ നൽകികൊണ്ട് ജനപ്രീതി നിലനിർത്തുന്ന ജിയോ മികച്ച നെറ്റ്വർക്കും നൽകുന്നുണ്ട്. മറ്റൊരു കമ്പനിയും നൽകാത്ത ഒരു പ്രീപെയ്ഡ് പ്ലാനും ജിയോ നൽകുന്നുണ്ട്.

മറ്റൊരു കമ്പനിയും നൽകാത്ത ഓഫറുകളുള്ള ജിയോയുടെ ഒരു കിടിലൻ പ്ലാൻ

റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ

മറ്റൊരു കമ്പനിയും നൽകാത്ത ഓഫറുകളുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനിന് 3,499 രൂപയാണ് വില. ജിയോ അടുത്തിടെയാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. അൺലിമിറ്റഡ് വോയിസ് കോളിങ് നൽകുന്ന ഈ പ്ലാനിനറെ വാലിഡിറ്റി 365 ദിവസമാണ്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത അത് നൽകുന്ന ഡാറ്റയാണ്. ഈ പ്രീപെയ്ഡ് പ്ലാൻ ഒരു വർഷം മുഴുവനും 3 ജിബി പ്രതിദിന ഡാറ്റയാണ് നൽകുന്നത്.

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുൾപ്പെടെയുള്ള മറ്റ് ഓപ്പറേറ്റർമാരാരും ഇത്തരത്തിലുള്ള പ്ലാൻ നൽകുന്നില്ല. എയർടെല്ലും വിഐയും ഉപയോക്താക്കൾക്ക് 3ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും ഈ പ്ലാനുകളുടെ പരമാവധി വാലിഡിറ്റി 84 ദിവസമാണ്. റിലയൻസ് ജിയോയുടെ 3,499 രൂപ പ്രീപെയ്ഡ് പ്ലാൻ വർഷം മുഴുവൻ ആനുകൂല്യം നൽകുന്നു. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാൻ ജിയോയുടെ പ്ലാൻ സഹായിക്കുന്നു.

ജിയോയുടെ 3,499 രൂപ പ്ലാനിലൂടെ ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന അധിക ആനുകൂല്യങ്ങളിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോക്ലൌഡ്, ജിയോസെക്യൂരിറ്റി, ജിയോ ന്യൂസ് എന്നിവയാണ് ഉള്ളത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 3.19 രൂപയ്ക്ക് 1 ജിബി ഡാറ്റ നൽകുന്നു. ഇത് വളരെ വിലകുറഞ്ഞതാണ്. ദിവസവുമുള്ള 3ജിബി എഫ്‌യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്കുള്ള ഇന്റർനെറ്റ് വേഗത 64 കെബിപിഎസായി കുറയും.

ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി പോലുള്ള ഒരു ഒടിടി ആനുകൂല്യങ്ങളും ജിയോയുടെ പ്ലാനിലൂടെ ലഭിക്കുന്നില്ല. പക്ഷേ ജിയോ ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ ലാഭകരമായ പ്ലാൻ തന്നെയാണ് ഇത്. ഈ സെഗ്‌മെന്റിൽ മറ്റേതൊരു ഓപ്പറേറ്ററും പ്ലാൻ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ ഡാറ്റയാണ് ലഭിക്കുന്നത്. വോഡഫോൺ ഐഡിയയും ഭാരതി എയർടെല്ലും അധികം വൈകാതെ ഇത്തരമൊരു പ്ലാൻ അവതരിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്.

Best Mobiles in India

English summary
Other telecom companies do not offer the same benefits as Jio's Rs 3,499 plan. This is a plan that provides 3GB of data per day for one year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X