മടിയന്മാരെ രക്ഷിക്കാൻ ഉപകരണം, ബോസ് വരുമ്പോൾ ജോലിക്കിടെയുള്ള വിനോദങ്ങൾ കമ്പ്യൂട്ടർ തന്നെ ഒളിപ്പിക്കും

|

ഫെയ്സ്ബുക്ക്, യൂട്യൂബ്, ഗെയിമുകൾ എന്നിവ ഓഫീസിലിരുന്ന് ജോലിക്കിടെ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരം മടിയന്മാരം സഹായിക്കാനായി വീൻഡോസിലും മാക്ക് ഒഎസിലും നിരവധി ഫ്രീ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ബോസിൻറെയും സഹപ്രവർത്തകരുടെയും കണ്ണ് വെട്ടിച്ച് വിനോദങ്ങളിലേർപ്പെടുന്നവരെ സഹായിക്കാനുള്ള ഇത്തരം സംവിധാനങ്ങളുടെ പോരായ്മ്മ ഉപയോഗിക്കുന്നവർ എല്ലായ്പ്പോഴും ചുറ്റുപാട് ശ്രദ്ധിക്കണം എന്നതാണ്.

ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് ഡേട്രിപ്പർ എന്ന ഉപകരണം. ലേസർ ട്രിപ്പ് വയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡേട്രിപ്പറിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ആളുകളുടെ ചലനം മനസിലാക്കാൻ സഹായിക്കുന്ന STMicroelectronics VL53L0X laser ഘടിപ്പിച്ച ട്രാൻസ്മിറ്ററും അതിൽ നിന്ന് ഡാറ്റ സ്വീകരിച്ച് മിനിമൈസ് അടക്കമുള്ള കീ ബോർഡ് ഷോർട്ട് കട്ടുകൾ പ്രവർത്തിപ്പിക്കുന്ന റിസീവറും.

ഡേട്രിപ്പറിൻറെ സെൻസറുകൾ

ഡേട്രിപ്പറിൻറെ സെൻസറുകൾ

USB പോർട്ടിൽ ഘടിപ്പിച്ചാണ് റിസീവർ പ്രവർത്തിക്കുന്നത്. ആളുകൾ അടുത്തെത്തുമ്പോൾ കൃത്യമായ അകലത്തിൽ സ്ഥാപിച്ച ട്രാൻസ്മിറ്റർ സിഗ്നൽ നൽകുകയും റിസീവർ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു. നിലവിൽ ഡേട്രിപ്പറിന് നിരവധി പോരായ്മകൾ ഉണ്ട്. ഡേട്രിപ്പറിൻറെ സെൻസറുകൾക്ക് പരമാവധി നാലടി റെയിഞ്ച് മാത്രമേയുള്ളു.

സ്കാനിങ് കപ്പാസിറ്റി

സ്കാനിങ് കപ്പാസിറ്റി

വാതിലിനടുത്ത് സ്ഥാപിച്ചാൽ ഉപയോഗിക്കാൻ എളുപ്പമുള്ള ഈ ഉപകരണം വലീയ ഹാളുകൾ പോലുള്ള സ്ഥലത്ത് ഉപയോഗിക്കാൻ പ്രയാസമാണ്. അതിനാൽ തന്നെ ട്രാൻസ്മിറ്റർ സ്ഥാപിക്കുന്ന സ്ഥലം ഉപകരണത്തിൻറെ ശരിയായ പ്രവർത്തനത്തിന് പ്രധാനമാണ്. ആളുകൾ കടന്ന് പോകുന്നത് അറിയാനായുള്ള സെൻസർ സംവിധാനത്തിൻറെ സ്കാനിങ് കപ്പാസിറ്റി 5Hz മാത്രമാണ്. അതിനാൽ തന്നെ നല്ല വേഗത്തിൽ സഞ്ചരിക്കുന്ന ഒരാളെ സെൻസർ ചെയ്യാൻ ഉപകരണത്തിന് സാധിച്ചെന്ന് വരില്ല.

അസംബിൾ ചെയ്യാൻ
 

അസംബിൾ ചെയ്യാൻ

അമേരിക്കയിൽ 60 ഡോളർ വിലവരുന്ന ഈ ഉപകരണം 6 ഡോളർ കൂടുതൽ കൊടുത്താൽ പൂർണമായും ഘടിപ്പിച്ച് കൈയ്യിലെത്തും. അല്ലെങ്കിൽ വാങ്ങുന്നയാൾ തന്നെ അസംബിൾ ചെയ്യേണ്ടിവരും. ജോലിചെയ്യാൻ മടിയുള്ളയാളുകളെയും വിനോദങ്ങളിലേർപ്പെടുന്നവരെയും ഈ ഉപകരണം ഒരുപരിധിവരെ രക്ഷിക്കും.

Best Mobiles in India

English summary
There are two simple components to the Daytripper: the transmitter which uses the STMicroelectronics VL53L0X laser time of flight sensor to detect movement, and the receiver which plugs into a computer’s USB port and automatically triggers a keyboard shortcut (like minimize all open windows) or any other custom script when triggered by a wireless signal from the transmitter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X