ടിക്ക് ടോക്കിലെ താരമായി താറാവും ഉടമസ്ഥനും

|

ടിക്ടോക്കിൽ വീഡിയോകൾ ചെയ്ത് പ്രശസ്തരായവരെ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ടിക്ക് ടോക്ക് വീഡിയോയിലൂടെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട താറാവും അതിൻറെ ഉടമസ്ഥനും പ്രേക്ഷകരെ ചിരിപ്പിച്ച് മണ്ണുകപ്പിക്കും. ഉച്ചത്തിൽ സംസാരിക്കുന്ന യജമാനനും അതൊന്നും കൂസാതെ കുസൃതികളൊപ്പിക്കുന്ന ജെറിയെന്ന താറാവും ചേർന്നുള്ള ടിക്ക് ടോക്ക് വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.

ടിക്ക് ടോക്കിലെ താരമായി താറാവും ഉടമസ്ഥനും

 

ബലാസ്കോവിട്സ് എന്ന 21 കാരനാണ് തൻറെ പ്രിയപ്പെട്ട താറാവിനെ ടിക്ക് ടോക്കിൽ താരമാക്കിയത്. ആദ്യം വീഡിയോകൾ ചെയ്യുമ്പോൾ ഇത്തരത്തിലൊരു പ്രതികരണം ആളുകളിൽ നിന്ന് ലഭിക്കുമെന്ന് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ആറ് വർഷം മുൻപ് യൂട്യൂബ് വീഡിയോകൾ ചെയ്ത് തുടങ്ങിയ ബലാസ്കോവിട്സ് അവിടെ ആവശ്യത്തിന് ഫോളോവേഴ്സിനെ കിട്ടിയില്ല. ഇതിനെതുടർന്നാണ് ഇയാൾ ടിക്ക് ടോക്കിലേക്ക് കടക്കുന്നത്.

ജെറിയും ബലാസ്കോവിട്സും

ജെറിയും ബലാസ്കോവിട്സും

അഞ്ച് വർഷം മുൻപ് ഒരു ലോക്കൽ ഫാമിൽ നിന്നാണ് ബലാസ്കോവിട്സ് തൻറെ പ്രിയപ്പെട്ട ജെറിയെ സ്വന്തമാക്കുന്നത്. ജെറി അനുസരണയുള്ള പട്ടിയെപോലെയാണ് പെരുമാറുന്നത് താറാവിനെപോലെയല്ലെന്ന് ബലാസ്കോവിട്സ് പറയുന്നു. എന്നാൽ താറാവിനെ പെറ്റായി എടുക്കാൻ ആഗ്രഹിക്കുന്നവരോട് ബലാസ്കോവിട്സ് പറയാനുള്ളത് അത്ര നല്ല ബുദ്ധിയല്ല എന്നാണ്. താറാവ് ഇണങ്ങുന്ന ഇനമല്ല. പറന്നുപോകാനോ അകറ്റി നിർത്താനോ ആയിരിക്കും അത് ശ്രമിക്കുക എന്നാണ്. തൻറെ കാര്യത്തിൽ സംഭവിച്ചത് അതിശയമാണെന്നും ബലാസ്കോവിട്സ് പറയുന്നു.

ടിക്ക് ടോക്ക് അക്കൌണ്ട്

ടിക്ക് ടോക്ക് അക്കൌണ്ട്

@brendanxa എന്ന ടിക്ക് ടോക്ക് അക്കൌണ്ടിൽ നിന്നാണ് ബലാസ്കോവിട്സ് വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത്. താറാവിനെ കൂടാതെ മറ്റ് പെറ്റുകളുടെയും വീഡിയോ ബലാകോവിട്സ് അപ്ലോഡ് ചെയ്യാറുണ്ട്. എന്നാലും ജെറിയുടെ താരപദവിയെ വെല്ലുവിളിക്കാൻ പോന്ന മറ്റൊരു പെറ്റ് ടിക്ക് ടോക്കിൽ ഇതുവരെ വന്നിട്ടില്ല. ഒച്ച ഉയത്തിയുള്ള ബലാസ്കോവിട്സിന്റെ സംസാരവും അതിനെ കൂസാതെയുള്ള ജെറിത്താറാവിൻറെ പ്രവർത്തികളുമാണ് ടിക്ക് ടോക്കിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്

 

ജീവിതം മാറ്റിയ താറാവ്

കണ്ടൻറ് ക്രിയേഷനിൽ ശ്രദ്ധിക്കാനായി ജോലിരാജിവച്ച ബലാസ്കോവിട്സ് മുഴുവൻ സമയവും ടിക്ക് ടോക്കിലേക്കും യൂട്യൂബിലേക്കുമായി വീഡിയോകൾ തയ്യാറാക്കുകയാണ്. ഇദ്ദേഹത്തെ സഹായിക്കാൻ സഹോദരിയടക്കമുള്ള ചെറു സംഘവും ഉണ്ട്. 10 മണിക്ക് ആരംഭിക്കുന്ന ഷൂട്ടും മറ്റ് ജോലികളും രാത്രിയോടെയാണ് അവസാനിക്കുക. തൻറെ യജമാൻറെ ജീവിതം തന്നെയാണ് ജെറിയെന്ന താറാവ് മാറ്റിയെടുത്തത്. ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്ത് പ്രശസ്തി തുടരുകയാണ് ബലാസ്കോവിട്സും ജെറിയും.

Most Read Articles
Best Mobiles in India

Read more about:
English summary
Balaskovitz didn’t set out to make his unusual pet a star. The 21-year-old started making videos for YouTube six years ago, and it was rough going. “I had absolutely no success,” he says. After three years and around a scant 100 subscribers, Balaskovitz went on a hiatus. Eventually, he landed on TikTok.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X