3,000 രൂപയിൽ താഴെ മാത്രം വിലയുള്ള പത്ത് ഹോം തിയ്യറ്ററുകൾ
3,000 രൂപയിൽ താഴെ മാത്രം വിലയിൽ ഹോം തിയ്യറ്ററുകൾ സ്വന്തമാക്കാൻ സാധിക്കുമോ, സാധിക്കും. മികച്ച ക്വാളിറ്റിയിലുള്ള ഹോം തിയ്യറ്ററുകൾ ഈ വില നിലവാരത്തിൽ ഇന്ന് ലഭ്യമാണ്. സിബ്രോണിക്സ്, ഫിലിപ്സ്, ഇന്റക്സ് ഐബോൾ തുടങ്ങിയ കമ്പനികളുടെ ഹോം തിയ്യറ്ററുകളും ഈ വില നിലവാരത്തിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ കുറഞ്ഞ വിലയുള്ള മികച്ച ചില ഹോം തിയ്യറ്ററുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സിബ്രോണിക്സ് ZEB-FEEL 4 60 W ബ്ലൂടൂത്ത് ഹോം തിയേറ്റർ
സിബ്രോണിക്സ് സ്പീക്കർ, ഹോം തിയ്യറ്റർ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ കമ്പനികളിലൊന്നാണ്. സിബ്രോണിക്സിന്റെ ZEB-FEEL 4 60 W ബ്ലൂടൂത്ത് ഹോം തിയേറ്റർ ആകർഷകമായ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ 2,199 രൂപയ്ക്ക് സ്വന്തമാക്കാം. ബ്ലൂട്ടൂത്ത് വേർഷൻ 2.1+ ഇഡിആർ, മെമ്മറി കാർഡ് സ്ലോട്ട്, ബിൾഡ് ഇൻ സ്റ്റീരിയോ എഫ്എം, എംപി3 ഫയർ ഫോർമാറ്റ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

ഫിലിപ്സ് MMS2625B / 94 38 W & 31 ബ്ലൂടൂത്ത് ഹോം തിയേറ്റർ
3,000 രൂപയിൽ താഴെ വിലയുള്ള ബ്ലൂട്ടൂത്ത് ഹോം തിയ്യറ്ററുകളിൽ ഏറ്റവും മികച്ച ബ്രാന്റ് തന്നെ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ബ്രാന്റാണ ഫിലിപ്സ്. ഫിലിപ്സ് MMS2625B / 94 38 W & 31 ബ്ലൂടൂത്ത് ഹോം തിയേറ്റർ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ 2,874 രൂപയ്ക്ക് സ്വന്തമാക്കാം. ബ്ലൂട്ടൂത്ത് വേർഷൻ 4.2, 10 മീറ്റർ വരെ വയർലസ് റേഞ്ച്, മെമ്മരി കാർഡ് സ്ലോട്ട്, 38 വാൾട്ട് പവർ ഔട്ട്പുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

ഇന്റക്സ് 2622 പോർട്ടബിൾ ബ്ലൂടൂത്ത് ഹോം തിയേറ്റർ
2,199 രൂപയ്ക്ക് സ്വന്തമാക്കാവുന്ന പോർട്ടബിൾ ബ്ലൂട്ടൂത്ത് ഹോം തിയ്യറ്ററാണ് ഇന്റക്സ് 2622. ഡിജിറ്റൽ എഫ്എം സപ്പോർട്ട്, ഓക്സ്, ഡിവിഡി, പിസി, ടിവി എന്നിവ കണക്ട് ചെയ്യാനുള്ള സംവിധാനം, എൽഇഡി ഡിസ്പ്ലെയും പവ ഇൻഡിക്കേറ്ററും എന്നിവയാണ് ഈ ഡിവൈസി്നറെ സവിശേഷതകൾ

എഫ് & ഡിഎ 111 എഫ് 35W പോർട്ടബിൾ ഹോം തിയേറ്റർ
2,499 രൂപ വിലയുള്ള എഫ് & ഡി എ 111 എഫ് 35 ഡബ്ല്യു പോർട്ടബിൾ ഹോം തിയേറ്റർ മികച്ച ക്വാളിറ്റിയുള്ള ഡിവൈസാണ്. 35 വാൾട്ട് പവർ ഔട്ട്പുട്ട്, 65 വാൾട്ട് ഔട്ട്പുട്ട് പവർ സ്പീക്കർ, എച്ച്ഡി സൌണ്ട്, യുഎസ്ബി കാർഡ് റീഡർ, മൾട്ടി ഫങ്ഷണൽ പാനൽ കീസ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

ഐബോൾ സൗണ്ട് കിംഗ് i3 16 W ബ്ലൂടൂത്ത് ഹോം തിയേറ്റർ
2,399 രൂപ വിലയുള്ള ഐബോൾ സൗണ്ട് കിംഗ് i3 16 W ബ്ലൂടൂത്ത് ഹോം തിയേറ്റർ ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഹോം തിയ്യറ്ററാണ്. 16 വാൾട്ട് പവർ ഔട്ട്പുട്ട്, ബ്ലൂട്ടൂത്ത് വഴി വയർലസ് മ്യൂസിക്ക് സ്ട്രീമിങ്, മെമ്മറി കാർഡ് സ്ലോട്ട് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

ആൾടെക് ലാൻസിംഗ് AL-3002A 40 W ബ്ലൂടൂത്ത് ഹോം തിയേറ്റർ
2,999 രൂപ വിലയുള്ള ആൾടെക് ലാൻസിങ് AL-3002A 40 W ബ്ലൂടൂത്ത് ഹോം തിയേറ്റർ 40W പവർ ഔട്ട്പുട്ടാണ നൽകുന്നത്. ബ്ലൂട്ടൂത്ത് വഴി വയർലസ് മ്യൂസിക്ക് സ്ട്രീമിങ്, മെമ്മറി കാർഡ് സ്ലോട്ട്, യുഎസ്ബി, എഫ്എം, ഓക്സ്, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഹോം തിയ്യറ്ററിൽ ഉണ്ട്.

ടി-സീരീസ് M150BT 2.1 മൾട്ടിമീഡിയ ബ്ലൂടൂത്ത് സ്പീക്കർ സിസ്റ്റം
ടി-സീരീസ് M150BT 2.1 മൾട്ടിമീഡിയ ബ്ലൂടൂത്ത് സ്പീക്കർ സിസ്റ്റത്തിന് 2,490 രൂപയാണ് വില. 27 വാൾട്ട് പവർ ഔട്ട്പുട്ടാണ് ഈ സ്പീക്കർ സിസ്റ്റത്തിനുള്ളത്. ബ്ലൂട്ടൂത്ത് വഴി മ്യൂസിക്ക് സ്ട്രീമിങ് സിസ്റ്റവും ഈ സ്പിക്കറിൽ ഉണ്ട്.

ഇംപെക്സ് 2.1 (മ്യൂസിക് ആർ) പോർട്ടബിൾ ഹോം തിയേറ്റർ
2,999 രൂപ വിലയുള്ള ഇംപെക്സ് 2.1 (മ്യൂസിക് ആർ) പോർട്ടബിൾ ഹോം തിയേറ്റർ വയർ കണക്ടിവിറ്റി മാത്രമായിട്ടാണ് വരുന്നത്. മെമ്മറി കാർഡ് സ്ലോട്ടും ഈ ഹോം തിയ്യറ്ററിൽ ഉണ്ട്. ഇംപെക്സ് എന്ന മികച്ച ബ്രാന്റിൽ നിന്നുള്ള ഹോം തിയ്യറ്റർ ആയതുകൊണ്ട് തന്നെ മികച്ച ക്വാളിറ്റിയിലുള്ള ശബ്ദമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഐ കൽ Ik-4444 BT 7.1 സ്പീക്കർ ബ്ലൂടൂത്ത് ഹോം തിയേറ്റർ
2,399 രൂപ വിലയുള്ള ഐ കൽ Ik-4444 BT 7.1 സ്പീക്കർ ബ്ലൂടൂത്ത് ഹോം തിയേറ്ററിന് 180 വോൾട്ട്- 260 വേൾട്ട് എസി പവർ സോഴ്സാണ് ഉള്ളത്. ബ്ലൂട്ടൂത്ത് വഴി മ്യൂസിക്ക് സ്ട്രീം ചെയ്യാനുള്ള സംവിധാനവും ഈ ഹോം തിയ്യറ്റിൽ ഉണ്ട്.

ഐ കൽ IK201 BT 40 W ബ്ലൂടൂത്ത് ലാപ്‌ടോപ്പ്/ ഡെസ്ക്ടോപ്പ് സ്പീക്കർ
1,499 രൂപ വിലയുള്ള ഐകലിന്റെ ലാപ്ടോപ്പ് ലാപ്‌ടോപ്പ്/ ഡെസ്ക്ടോപ്പ് സ്പീക്കറിൽ 40 വാൾട്ട് പവർ ഔട്ട്പുട്ടാണ് ഉള്ളത്. ബ്ലൂട്ടൂത്ത് വഴി മ്യൂസിക്ക് സ്ട്രീം ചെയ്യാനുള്ള സംവിധാവും ഈ ഡിവൈസിലുണ്ട്.


Click it and Unblock the Notifications