24 Mbps സ്പീഡ്: 10 ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍!
ബിഎസ്എന്‍എല്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ ലോകത്തുടനീളം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഈ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ബിസിനസ്സ് മേഖലയിലും വീട്ടിലും അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാം.
1475564189.jpg malayalam.gizbot.com}
ഈ 24Mbps ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അണ്‍ലിമിറ്റഡ് നൈറ്റ് ഫ്രീ കോളുകള്‍ 9PM മുതല്‍ 7AM വരേയും ഉപയോഗിക്കാം. കൂടാതെ പോസ്റ്റ്‌പോയ്ഡ് ബ്രോഡ്ബാന്‍ഡ് തിരഞ്ഞെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് പകല്‍ 1000 ഫ്രീ കോളുകളും ലഭിക്കുന്നതാണ്.
10 മികച്ച അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ നോക്കാം....

ബിബിജി കോംബോ യുഎല്‍ഡി 999 (BBG Combo ULD 999)
ഇതില്‍ ഒരു മാസം 999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 4Mbps സ്പീഡ് 10ജിബി വരെ ലഭിക്കുന്നു, അതു കഴിഞ്ഞാല്‍ 1Mbps സ്പീഡായിരിക്കും ലഭിക്കുക. കൂടാതെ ഇതില്‍ 400 ഫ്രീ കോളുകളും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ രാത്രി 9PM മുതല്‍ രാവിലെ 7AM വരെ ബിഎസ്എന്‍എല്ലിലും എന്നാല്‍ ഞായറാഴ്ചകളില്‍ എല്ലാ നെറ്റ്‌വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.

ബിബിജി യുഎല്‍ഡി 1275 (BBG ULD 1275)
ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 30ജിബി ഇന്റര്‍നെറ്റ് 4Mbps സ്പീഡ് ലഭിക്കുന്നു, അതു കഴിഞ്ഞാല്‍ 1 Mbps സ്പീഡായിരിക്കും ലഭിക്കുക. കൂടാതെ ഈ പ്ലാനില്‍ നൈറ്റ് കോളിങ്ങ് ഞായറാഴ്ചകളില്‍ സൗജന്യമാണ്.

ബിബിജി കോമ്പോ യുഎല്‍ഡി 1441 (BBG Combo ULD 1441)
ഈ പദ്ധതിയില്‍ 24ജിബി ഇന്റര്‍നെറ്റ് 8 Mbps സ്പീഡില്‍ ലഭിക്കുന്നു. ലിമിറ്റ് കഴിഞ്ഞാല്‍ 1Mbps സ്പീഡായിരിക്കും ലഭിക്കുക. കൂടാതെ ഉപഭോക്താക്കള്‍ക്ക് 500 മിനിറ്റ് ഫ്രീ കോളുകളും ലഭിക്കുന്നു.

ബിബിജി സൂപ്പര്‍ സ്പീഡ് കോംബോ 1745 വിഡിഎസ്എല്‍ (BBG Super Speed Combo 1745 VDSL)
ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 40ജിബി ഡാറ്റ 8Mbps സ്പീഡില്‍ ലഭിക്കുന്നു. എന്നാല്‍ ലിമിറ്റ് കഴിഞ്ഞാല്‍ 1 Mbps സ്പീഡായിരിക്കും ലഭിക്കുക. കൂടാതെ ബിഎസ്എന്‍എല്ലിലേയ്ക്കു മാത്രമായി 1,000 ഫ്രീകോളുകള്‍ ചെയ്യാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കിലേയ്ക്ക് ഫ്രീ കോളുകള്‍ ചെയ്യാനായി 9PM മുതല്‍ 7AM വരെയാണ് സമയം

ബിബിജി സ്പീഡ് കോംബോ യുഎല്‍ഡി 2295( BBG ComboULD 2295)
ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 80ജിബി ഇന്റര്‍നെറ്റ് 8 Mbps സ്പീഡില്‍ ലഭിക്കുന്നു. എന്നാല്‍ ലിമിറ്റ് കഴിഞ്ഞാല്‍ 1 Mbps സ്പീഡായിരിക്കും ലഭിക്കുക. ഇതു കൂടാതെ രാത്രികളിലും ഞായറാഴ്ചകളിലും മറ്റു നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് ഫ്രീ കോളുകള്‍ ചെയ്യാം. കൂടാതെ ബിഎസ്എന്‍എല്ലിലേയ്ക്കു മാത്രമായി 1000 ഫ്രീ കോളുകളും ചെയ്യാം.

ബിബിജി യുല്‍ഡി 2645 (BBG ULD 2645)
ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 175 ജിബി ഇന്റര്‍നെറ്റ് 8 Mbps സ്പീഡില്‍ ലഭിക്കുന്നു. എന്നാല്‍ ലിമിറ്റ് കഴിഞ്ഞാല്‍ 1mbps സ്പീഡായിരിക്കും ലഭിക്കുക. ഈ പ്ലനില്‍ പ്രത്യേകിച്ച് കോള്‍ താരിഫ് ഒന്നും തന്നെ ഇല്ല.

ബിബിജി കോംബോ യുഎല്‍ഡി 2799 (BBG Comb ULD 2799)
ഈ പ്ലാനില്‍ 80ജിബി ഡാറ്റയും 4Mbps സ്പീഡും ലഭിക്കുന്നു. എന്നാല്‍ ഒരു ലിമിറ്റ് കഴിഞ്ഞാല്‍ 2Mbps സ്പീഡായിരിക്കും ലഭിക്കുക. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേയ്ക്ക് 250 ഫ്രീ കോളുകള്‍ ചെയ്യാം. മറ്റു ഫ്രീ കോള്‍ ഓഫറാണ് എല്ലാ ഞായറാഴ്ചകളിലും അണ്‍ലിമിറ്റഡ് കോളുകള്‍ മറ്റു നെറ്റ്‌വര്‍ക്കിലേയ്ക്കും ചെയ്യാമെന്നത്.

ബിബിജി സ്പീഡ് കോംബോ യൂഎല്‍ഡി 2841 (BBG Speed Combo ULD 2841)
ഈ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 175ജിബി ഇന്റര്‍നെറ്റ് 8Mbps സ്പീഡില്‍ ലഭിക്കുന്നു. കൂടാതെ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേയ്ക്ക് 1000 ഫ്രീ കോളുകളും കൂടാതെ രാത്രികളിലും ഞായറാഴ്ചകളിലും അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ മറ്റു നെറ്റ്‌വര്‍ക്കിലേയ്ക്കും ചെയ്യാവുന്നതാണ്.

ബിബിജി സൂപ്പര്‍ സ്പീഡ് കോംബോ 2845 വിഡിഎസ്എല്‍ (BBG Super Speed Combo 2845 VDSL)
ഈ പ്ലാനില്‍ 80ജിബി ഡാറ്റ 16Mbps സ്പീഡില്‍ ലഭ്യമാണ്. എന്നാല്‍ ലിമിറ്റ് കഴിഞ്ഞാല്‍ 1 Mbps സ്പീഡായിരിക്കും ലഭിക്കുക. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേയ്ക്ക് 1000 ഫ്രീ കോളുകളും ചെയ്യാം. കൂടാതെ അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ എല്ലാ ഞായറാഴ്ചകളിലും രാത്രികളിലും ലഭ്യമാണ്.

ബിബിജി സൂപ്പര്‍ സ്പീഡ് കോംബോ 3445 വിഡിഎസ്എല്‍ (BBG Super Speed Combo 3445 VDSL)
ഈ പ്ലാനില്‍ 80ജിബി ഡാറ്റയും 24 Mbps സ്പീഡും ലഭിക്കുന്നു. ലിമിറ്റ് കഴിഞ്ഞാല്‍ 1 Mbps സ്പീഡായിരിക്കും ലഭിക്കുക. ബിഎസ്എന്‍എല്‍ നമ്പറിലേയ്ക്ക് 1000 ഫ്രീ കോളുകള്‍ ചെയ്യാം. കൂടാതെ രാത്രികളിലും ഞായറാഴ്ചകളിലും ഫ്രീ കോളുകള്‍ മറ്റു നെറ്റ്‌വര്‍ക്കിലേയ്ക്കും ചെയ്യാം.



Click it and Unblock the Notifications








