ടിക്ടോക്ക് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ആപ്പുകളും വെബ്സൈറ്റുകളും

|

ഇന്ത്യയിൽ അതിവേഗം വളരുന്ന ഒരു വീഡിയോ ഷെയറിങ് അപ്ലിക്കേഷനാണ് ടിക് ടോക്ക്. ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിക്ക് കീഴിലുള്ള ടിക്ടോക്ക് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ രംഗത്തെ വമ്പന്മാരെ അതിശയിപ്പിച്ചാണ് ജനപ്രീതി നേടുന്നത്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ ടിക്ടോക്കിൽ സപ്പോർട്ട് ചെയ്യു. ഒന്നിലധികം വീഡിയോകൾ മെർജ് ചെയ്യാനും ഒരു ലോങ് സ്റ്റോറി ഉണ്ടാക്കാനുള്ള ഓപ്ഷനും ഈ ആപ്ലിക്കേഷനിലുണ്ട്. ടിക്ക് ടോക്ക് ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന മികച്ച 5 ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും പരിചയപ്പെടാം.

 

TikTokforWeb (വെബ്)

TikTokforWeb (വെബ്)

TikTokForWeb എന്നത് ടിക്ടോക്ക് ഉപയോക്താക്കൾക്കായുള്ള അനൌദ്യോഗിക വെബ് ബ്രൌസറാണ്. അജ്ഞാതമായ ടിക്ക് ടോക്ക് വീഡിയോകൾക്കായുള്ള ഒരു സാധാരണ വെബ് വ്യൂവർ ആയതിനാൽ ഇതിൽ നിങ്ങളുടെ അക്കൌണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യേണ്ടതില്ല. ഈ സൈറ്റിലൂടെ ഏത് രാജ്യത്തിലെയും മികച്ച ടിക്ടോക്ക് വീഡിയോകൾ നിങ്ങൾക്ക് കാണാൻ കഴിയും.

ടിക്ടോക്ക്ഫോർവെബ് ഉപയോക്താക്കൾക്ക് ടിക്ടോക്ക് ലൈവ് ചാനലുകൾ കാണാൻ കഴിയും. ടിക്ക് ടോക്കിന് ഒരു ടിവി ഓപ്ഷൻ ഉണ്ട്, അതിൽ നിങ്ങൾക്ക് മറ്റ് ഉപയോക്താക്കൾക്കൊപ്പം ടിക് ടോക്ക് വീഡിയോകളുടെ വലിയ കളക്ഷനിലേക്ക് ആക്സസ് ലഭിക്കുന്നു. TikTokforWebൽ നിന്നും വീഡിയോകൾ ഡൌൺലോഡ് ചെയ്യാനായി ഒരു മിനി ആപ്പും ഇതിനൊപ്പം ഉണ്ട്.

 

വീഡിയോ ഡൌൺലോഡർ ഫോർ ആൻഡ്രോയിഡ് (സോഷ്യൽ മീഡിയ)
 

വീഡിയോ ഡൌൺലോഡർ ഫോർ ആൻഡ്രോയിഡ് (സോഷ്യൽ മീഡിയ)

പ്ലേ സ്റ്റോറിലെ ഉയർന്ന റേറ്റിങ്ങുള്ള അപ്ലിക്കേഷനുകളിൽ ഒന്നാണിത്. നിങ്ങൾക്ക് ഒരു റിയാക്ഷൻ വീഡിയോ, ക്ലിപ്പ് എന്നിവ ഉണ്ടാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ വീഡിയോ ഡൗൺലോഡർ ഫോർ സോഷ്യൽ മീഡിയ എന്ന അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. ടിക് ടോക്ക് വീഡിയോകളിൽ നിന്ന് വാട്ടർമാർക്ക് ഒഴിവാക്കുന്നതിനാൽ തന്നെ ഈ ആപ്പിന് ജനപ്രീതിയും ഏറെയാണ്.

വീഡിയോ ഡൌൺലോഡർ അപ്ലിക്കേഷൻ ഉപയോഗിക്കാനും എളുപ്പമാണ്, ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യുക മാത്രമാണ് വേണ്ടത്. ബാക്കിയുള്ളവ പ്രോസസ് അപ്ലിക്കേഷൻ തനിയെ ചെയ്യും. ഇതിലൂടെ നിങ്ങൾക്ക് ടിക്ക് ടോക്ക് വീഡിയോയിൽ നിന്ന് ഓഡിയോ മാത്രം ഡൌൺലോഡ് ചെയ്ത് റിംഗ്‌ടോണായി സേവ് ചെയ്യാം. സേവ്ഡ് ഫയലുകളെല്ലാം ഹാൻഡി വീഡിയോ മാനേജറിലൂടെയാണ് കാണുന്നത്.

കൂടുതൽ വായിക്കുക : പ്ലേസ്റ്റോറിലെ മാലിഷ്യസ് ആപ്പുകൾ; ഗൂഗിൾ സെക്യൂരിറ്റി സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുകൂടുതൽ വായിക്കുക : പ്ലേസ്റ്റോറിലെ മാലിഷ്യസ് ആപ്പുകൾ; ഗൂഗിൾ സെക്യൂരിറ്റി സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു

ടിക്ക് ടോക്ക് ലൈറ്റ് (ആൻഡ്രോയിഡ്)

ടിക്ക് ടോക്ക് ലൈറ്റ് (ആൻഡ്രോയിഡ്)

ടിക്ടോക്കിൻറെ മെയിൻ ആപ്പ് വീഡിയോ നിർമ്മിക്കുന്നതിനേക്കാൾ വീഡിയോ കാണുന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഒപ്പം തന്നെ സ്മാർട്ട്ഫോണിലെ ബാറ്ററി എളുപ്പത്തിൽ ഡ്രൈ ആകാനും ഈ ആപ്പ് കാരണമാവുന്നു. ഡാറ്റയ്ക്കായി മൊബൈൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും ടിക്ടോക്ക് മെയിൻ ആപ്ലിക്കേഷൻ തലവേദനയായി മാറാറുണ്ട്. ഇതിന് പകരമായി ചെറിയ സൈസിൽ ലഭിക്കുന്ന ടിക്ക് ടോക്ക് ലൈറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.

മെയിൻ അപ്ലിക്കേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്ന ആപ്പാണ് ഇത്. വീഡിയോകൾ ഓഫ്‌ലൈനിൽ ഡൌൺലോഡ് ചെയ്യാനും കാണാനും ഇത് നിങ്ങളെ സഹായിക്കുന്നു. സൈൻ ഇൻ ചെയ്യാൻ ആഗ്രഹമില്ലാത്ത ഉപയോക്താക്കൾക്ക് ടിക്ടോക്ക് അനുയോജ്യമാണ്. കൂടുതൽ സ്വകാര്യത ഉറപ്പ് നൽകാനും അക്കൌണ്ടിൽ സൈൻ ഇൻ ചെയ്യാതെ വീഡിയോകൾ കാണാനും ആപ്പ് നിങ്ങളെ സഹായിക്കും.

Vizmato (iOS, ആൻഡ്രോയിഡ്)

Vizmato (iOS, ആൻഡ്രോയിഡ്)

മികച്ച വീഡിയോകൾ സൃഷ്ടിക്കാൻ ആവശ്യമായ ഫീച്ചറുകളുള്ള വീഡിയോ എഡിറ്റിങ് ആപ്പാണ് വിസ്മാറ്റോ. ഫ്രീ വേർഷനിൽ തന്നെ മികച്ച വീഡിയോ സൃഷ്ടിക്കാൻ ആവശ്യമായ എല്ലാ അടിസ്ഥാന കാര്യങ്ങളും ഇത് നൽകുന്നു. വിസ്മാറ്റോയുടെ സവിശേഷതകൾ ഇവയാണ്:

• ഒരൊറ്റ വീഡിയോ സൃഷ്ടിക്കുന്നതിന് നിരവധി വീഡിയോകൾ സ്പ്ലിറ്റ് ചെയ്യാനും ജോയിൻ ചെയ്യാനും സാധിക്കും.

• ഒന്നിലധികം ഇമേജുകൾ തിരഞ്ഞെടുത്ത് ബാഗ്രൌണ്ട് മ്യൂസിക്കോടെ സ്ലൈഡ്‌ഷോ വീഡിയോ ഉണ്ടാക്കാം.
 
• ഒന്നിലധികം സൌണ്ട് ഇഫക്റ്റുകൾ ചേർക്കാം.

• വീഡിയോകൾ റെക്കോർഡുചെയ്യം, ഫിൽട്ടറുകളും മ്യൂസിക്ക് ലൈവും ചേർക്കാം.

• ഷോക്കുകൾ, റിപ്പിൾസ്, ട്രാൻസിഷൻസ് മുതലായ ഫിൽട്ടറുകളും വീഡിയോ ഇഫക്റ്റുകളും ചേർക്കാം.

കൂടുതൽ വായിക്കുക : നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന കേന്ദ്രസർക്കാരിൻറെ 15 സൌജന്യ ആപ്പുകൾകൂടുതൽ വായിക്കുക : നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന കേന്ദ്രസർക്കാരിൻറെ 15 സൌജന്യ ആപ്പുകൾ

ഹാഷ്ടാഗ്സ് ഫോർ ടിക്ടോക്ക്സ്

ഹാഷ്ടാഗ്സ് ഫോർ ടിക്ടോക്ക്സ്

ടിക്ക് ടോക്കിൽ കൂടുതൽ ഫാൻസിനെയും ഫോളോവേഴ്സിനെയും ലഭിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അതിനായി ജനപ്രിയ വിഷയങ്ങളും ഏറ്റവും പുതിയ ഹാഷ്‌ടാഗുകളും ഉപയോഗിക്കാം. നിങ്ങൾ സൃഷ്ടിക്കുന്ന വീഡിയോയെ ആശ്രയിച്ച് നിങ്ങൾക്ക് ഹാഷ്‌ടാഗ് തിരഞ്ഞെടുക്കാനാകും. ടിക്ടോക്കിനായുള്ള ഹാഷ്‌ടാഗുകൾ വീഡിയോയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായിക്കും. ഏത് ഹാഷ്‌ടാഗുകൾ ഉപയോഗിക്കണമെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ ഹാഷ് ടാഗ് ഫോർ ടിക്ടോക്ക് എന്ന ആപ്പിലൂടെ നിങ്ങൾക്ക് ഹാഷ്ടാഗുകൾ കണ്ടെത്താൻ സാധിക്കും.

Best Mobiles in India

Read more about:
English summary
TikTok is a video sharing app that is growing rapidly on the internet. TikTok is similar to Snapchat or Instagram and much more like Vines. TikTok supports only videos with an extreme limit of 15 seconds. It has an option to merge several videos and create one long story. Here are the main 5 apps and websites which are best for the TikTok users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X