എ-ലാ-കാർട്ടെ ചാനലുകളുടെ അടിസ്ഥാന വില ട്രായ് കുറച്ചു

|

എ-ലാ-കാർട്ടെ ചാനലുകളുടെ അടിസ്ഥാന വില കുറച്ചതായി ടെലിക്കോം റെഗുലേറ്ററിയായ ട്രായ് അറിയിച്ചു. ഈ പിക് ആന്റ് പേ ചാനലകളുടെ (ഉപയോക്താവിന് തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് പണം നൽകുന്ന ചാനലുകൾ) സബ്ക്രിപ്ഷൻ വില ഇപ്പോൾ 12 രൂപയാക്കി. കഴിഞ്ഞ മാസം രണ്ടാം തിയ്യതിയാണ് ബ്രോഡ്കാസ്റ്റിങ് മേഖലയിൽ സുതാര്യത ഉറപ്പാക്കാനായി ട്രായ് നാഷണൽ താരിഫ് ഓഡർ കൊണ്ടുവന്നത്.

ട്രായ്
 

ട്രായ് കൊണ്ടുവന്ന എൻടിഒ ഇത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക്, വിലകൂടിയ വ്യക്തിഗത ചാനലുകൾ, ഓപ്പറേറ്റർമാരിൽ നിന്നുള്ള സബ്പാർ ഇംപ്ലിമെന്റേഷൻ എന്നിവയൊക്കെ കാരണമാണ് ദേശീയ താരിഫ് ഓർഡർ ദയനീയമായി പരാജയപ്പെട്ടത്. ആദ്യഘട്ടത്തിൽ പരാജയപ്പെട്ട നാഷണൽ താരിഫ് ഓർഡർ ട്രായ് വിട്ടു കളഞ്ഞില്ല.

സബ്സ്ക്രിപ്ഷൻ

പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ ഉപയോഗിച്ച് ട്രായ് അതിന്റെ നാഷണൽ താരിഫ് ഓർഡർ നവീകരിക്കുകയാണ്. ഇതിലൂടെ പ്രക്ഷേപണ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും പ്രതിമാസ ടിവി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കുറയ്ക്കാനുമാണ് ട്രായ് പദ്ധതിയിടുന്നത്. ഉപയോക്താക്കൾക്ക് അവർ നൽകുന്ന തുകയ്ക്ക് ചേർന്ന നിലയിൽ ചാനലുകൾ നൽകുകയാണ് ട്രായ് ലക്ഷ്യമിടുന്നത്.

കൂടുതൽ വായിക്കുക: ഗൂഗിൾ പേ, ഫോൺപേ, പേടിഎം കെവൈസി തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ബ്രോഡ്കാസ്റ്റർമാർ

ട്രായിയുടെ പുനരുജ്ജീവിപ്പിച്ച സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പുറത്ത് വന്നതിൽ ബ്രോഡ്കാസ്റ്റർമാർ അതൃപ്തരാണ്. ബ്രോഡ്കാസ്റ്റർമാർ ട്രായുടെ നടപടിക്കെതിരായി നിരവധി പ്രാദേശിക കോടതികളെ സമീപിച്ചിട്ടുണ്ട്. നേരത്തെ ടിവി ചാനൽ പ്ലാൻ 19 രൂപയിയിൽ നൽകിയിരുന്ന ബ്രോഡ്കാസ്റ്റർമാർക്ക് ട്രായ് യുടെ പുതിയ നിർദ്ദേശമനുസരിച്ച് 12 രൂപയ്ക്ക് പ്ലൻ നൽകേണ്ടി വരും. ഇതിലൂടെ ഉണ്ടാകുന്ന വരുമാനത്തിലെ കുറവ് ചുണ്ടിക്കാട്ടിയാണ് ബ്രോഡ്കാസ്റ്റർമാർ കോടതിയെ സമീപിച്ചിരിക്കുന്നത്.

ബോംബെ ഹൈക്കോടതി
 

ട്രായ് യുടെ പുതിയ തീരുമാനത്തിൽ ബ്രോഡ്കാസ്റ്റർമാർ സംതൃപ്തരല്ലെങ്കിലും ചില പിക്ക് ആൻഡ് പേ ചാനലുകൾക്ക് കൂടുതൽ പണം നൽകേണ്ടതില്ലാത്തതിനാൽ വരിക്കാരെ സംബന്ധിച്ച് ഇതൊരു ശുഭവാർത്തയാണ്. ബ്രോഡ്കാസ്റ്റർമാർ നൽകിയ അപ്പീലിൽ ബോംബെ ഹൈക്കോടതി ഫെബ്രുവരി 12നാണ് അടുത്ത വാദം കേൾക്കുന്നത്. കോടതി ഉത്തരവ് ട്രായ്ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ചാനലുകൾ

ചാനലുകൾക്ക് ബ്രോഡ്കാസ്റ്റർമാർ ഈടാക്കിയിരുന്ന നിരക്കുകളിൽ ട്രായ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേഖലയിൽ നടക്കുന്ന ഉപയോക്താക്കളെ ചൂഷണം ചെയ്യൽ ഇല്ലാതാക്കാനാണ് ട്രായ് ഇടപെടൽ ഉണ്ടായത്. ടെലിക്കോം മേഖലയിലും ട്രായ് അടിസ്ഥാന വില നിരക്കുകൾ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പ്രതിസന്ധി

പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലിക്കോം വിപണിയിൽ അടക്കം കർശനമായ നിയന്ത്രണങ്ങൾ വൈകാതെ വരുമെന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും ട്രായ് രാജ്യത്തെ ഉപയോക്താക്കളെയും വിപണിയെയും സംരക്ഷിച്ച് നിർത്തുന്ന നിലപാടുകളാണ് എടുക്കുന്നത് എന്നത് ഇപ്പോഴുള്ള പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാണ്.

കൂടുതൽ വായിക്കുക: റെഡ്മി കെ 20 പ്രോ പുറത്തിറക്കുന്നത് ഫെബ്രുവരിയോടെ അവസാനിപ്പിക്കുമെന്ന് കമ്പനി

Most Read Articles
Best Mobiles in India

Read more about:
English summary
TRAI has announced that it will be reducing the price cap of A-la-Carte channels. The price of these pick-and-pay channels now stands at Rs. 12 subscription plan. To recall, TRAI introduced National Tariff Order on January 2nd, 2020, to maintain transparency in the broadcasting sector. But, the NTO didn't meet with the expectation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X