എയർടെല്ലിനെതിരെ ഉപയോക്താക്കളുടെ പരാതിപ്പെരുമഴ, വിഐ പരാതികളിൽ രണ്ടാമത്

|

ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഭാരതി എയർടെല്ലിനെതിരെ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട ഡാറ്റ പ്രകാരം 2021ൽ ഏറ്റവും കൂടുതൽ ഉപഭോക്തൃ പരാതികൾ ലഭിച്ചത് എയർടെല്ലിനാണ്. ഭാരതി എയർടെലിനെതിരെ സേവനവുമായി ബന്ധപ്പെട്ട 16,111 പരാതികളാണ് എയർടെല്ലിന് ലഭിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയയ്‌ക്കെതിരെ 14,487 പരാതികളും റിലയൻസ് ജിയോയ്‌ക്കെതിരെ 7,341 പരാതികളുമാണ് ട്രായ്‌ക്ക് ലഭിച്ചത്. ഇക്കാര്യം കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻഹ് ചൗഹാനാണ് വെളിപ്പെടുത്തിയത്.

പരാതികൾ

വോഡാഫോൺ ഐഡിയക്ക് എതിരായി ലഭിച്ച 14,487 പരാതികളിൽ 5,301 പരാതികൾ വോഡഫോണിനെതിരെയും 9,18 പരാതികൾ ഐഡിയയ്ക്ക് എതിരുമാണ്. എംടിഎൻഎല്ലിനെതിരെ 732 പരാതികളാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചത്. ബിഎസ്എൻഎലിനെതിരെ 2,913 പരാതികളും ട്രായിക്ക് ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 1997-ലെ ട്രായ് നിയമം ട്രായ്ക്ക് ലഭിക്കുന്ന0 വ്യക്തിഗത ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യാൻ പോന്നതല്ലെന്നും ചൗഹാൻ വ്യക്തമാകി. ട്രായ്ക്ക് ലഭിക്കുന്ന പരാതികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ടെലിക്കോം സേവന ദാതാക്കൾക്ക് കൈമാറുന്നു.

ബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

ഉപഭോക്തൃ പരാതികൾ

ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ട്രായ് എല്ലാ ടെലികോം സേവന ദാതാക്കളോടും റ്റു-ടയർ പരാതി പരിഹാര സംവിധാനം ഉണ്ടാക്കണമെന്ന് നിർദേശിച്ചിരുന്നു. പരാതി പരിഹാര സംവിധാനത്തിന് കീഴിൽ ഉപഭോക്താവിന് അവരുടെ ടെലികോം സേവന ദാതാക്കളുടെ (ടിഎസ്പി) പരാതി കേന്ദ്രത്തിൽ സേവനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാം. പരാതി കമ്പനി തൃപ്തികരമായി പരിഹരിച്ചില്ലെങ്കിൽ, ടെലിക്കോം സേവനദാതാക്കളുടെ അപ്പീൽ അതോറിറ്റിയിൽ ഒരു അപ്പീൽ രജിസ്റ്റർ ചെയ്യാം എന്നതാണ് ഈ പരാതി പരിഹാര സംവിധാനത്തിന്റെ പ്രത്യേകത.

താരിഫ്

ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവർ നവംബർ അവസാനത്തോടെ താരിഫ് വർധിപ്പിച്ചിരുന്നു. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കാനായിട്ടാണ് താരിഫ് നിരക്കുകൾ വർധിപ്പിച്ചത്. പുതിയ താരിഫ് നിരക്കുകൾ കൂടാതെ എയർടെൽ എല്ലാ പ്രീപെയ്ഡ് ബണ്ടിൽഡ് പാക്കുകൾക്കൊപ്പവും പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ 30 ദിവസത്തെ സൗജന്യ ട്രയൽ നൽകാൻ ആരംഭിച്ചിട്ടുണ്ട്. 89 രൂപ ഇൻട്രോഡക്ടറി ഓഫർ മുതൽ ഈ ആനുകൂല്യം ആസ്വദിക്കാൻ സാധിക്കും.

എയർടെൽ, വിഐ; 299 രൂപ പ്രീപെയ്ഡ് പ്ലാനും ആനുകൂല്യങ്ങളും വിശദാംശങ്ങളുംഎയർടെൽ, വിഐ; 299 രൂപ പ്രീപെയ്ഡ് പ്ലാനും ആനുകൂല്യങ്ങളും വിശദാംശങ്ങളും

എയർടെൽ

എയർടെൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ടെലിക്കോം കമ്പനിയാണ്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന എയർടെല്ലിനെതിരെ ഇത്രയും പരാതികൾ ട്രായ്ക്ക് ലഭിച്ചു എന്നത് കമ്പനിയുടെ ഉപയോക്താക്കളുമായുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന കാര്യമാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോക്ക് എതിരായി ലഭിച്ച പരാതികൾ വളരെ കുറവാണ് എന്നതിനാൽ തന്നെ എയർടെല്ലിന് ഇത് വെല്ലുവിളിയാണ്.

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള എയർടെൽ പ്ലാനുകൾ

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള എയർടെൽ പ്ലാനുകൾ

155 രൂപ മുതൽ ആരംഭിക്കുന്ന എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും എയർടെൽ അതിന്റെ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആനുകൂല്യം നൽകുന്നുണ്ട്. എയർടെല്ലിന്റെ 599 രൂപയ്ക്കും 699 രൂപയ്ക്കും ഉള്ള പ്ലാനുകൾക്കൊപ്പം എക്സ്ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ രണ്ട് പ്ലാനുകളും 3 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നവയാണ്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നു. 599 രൂപ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

പ്രീപെയ്ഡ് പ്ലാൻ

599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യം നൽകുന്ന പ്ലാനാണ്. 699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ആമസോൺ പ്രൈം മെമ്പർഷിപ്പിലേക്ക് ആക്സസും ലഭിക്കുന്നു. ഈ വർഷം സെപ്റ്റംബറിൽ എയർടെൽ അതിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി + ഹോട്ട്‌സ്റ്റാർ ആനുകൂല്യങ്ങൾ നൽകുന്നതായി അറിയിച്ചിരുന്നു. എന്നാൽ നിരക്കുകൾ വർധിപ്പിച്ചതിന് ശേഷം ഇവ എയർടെല്ലിന്റെ വെബ്‌സൈറ്റിൽ കാണുന്നില്ല.

Best Mobiles in India

English summary
India has received the highest number of complaints against Airtel this year. According to data released by TRAI, the highest number of customer complaints in 2021 was against Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X