ഇനി കുറഞ്ഞ നിരക്കിൽ കൂടുതൽ ചാനലുകൾ; ട്രായ് എൻ‌സി‌എഫ് നിരക്കുകൾ കുറയ്‌ക്കുന്നു

|

ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ടെലികോം റെഗുലേറ്ററായ ട്രായ് കേബിൾ, ബ്രോഡ്കാസ്റ്റിങ് സേവനങ്ങൾക്കായി പുതിയ നിയന്ത്രണ മാനദണ്ഡങ്ങൾ കൊണ്ടുവന്നു. പുതിയ റെഗുലേറ്ററി നിയമങ്ങൾ‌ കുറഞ്ഞ വിലയ്ക്ക് കൂടുതൽ‌ ചാനലുകൾ‌ ആക്‌സസ് ചെയ്യാൻ‌ ഉപയോക്താക്കളെ സഹായിക്കുന്നവയാണ്.

പുതിയ മാനദണ്ഡങ്ങൾ
 

പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ട്രായ് 160 രൂപ എന്ന തുകയാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ഉപയോക്താക്കൾക്കും ഈ തുകയ്ക്ക് എയർ-ടു-എയർ ചാനലുകൾ ലഭിക്കും. ഒന്നിൽ കൂടുതൽ കണക്ഷനുള്ള ഉപയോക്താക്കൾ നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസ് (എൻസിഎഫ്) 40 ശതമാനം നൽകേണ്ടിവരുമെന്ന് റെഗുലേറ്റർ വ്യക്തമാക്കി. സെക്കന്ററി കണക്ഷനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഫീസാണ് ഇത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ പുതുവത്സര സമ്മാനം, ഈ വർഷവും ബ്ലാക്ക്ഔട്ട് ഡേയ്സ് ഇല്ല

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർബന്ധിത ചാനലായി പ്രഖ്യാപിച്ചവ എൻ‌സി‌എഫിലെ ചാനലുകളിൽ ഉൾപ്പെടുത്തില്ലെന്നും ട്രായ് തീരുമാനിച്ചു. ഡിസ്ട്രീബ്യൂഷൻ പ്ലാറ്റ്ഫോം ഓപ്പറേറ്റർമാർക്ക് (ഡിപിഒ) 160 രൂപയിൽ കൂടുതൽ തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കരുതെന്ന് ട്രായ് നിർദ്ദേശം നൽകി. എല്ലാ ചാനലുകളും അവരുടെ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിനായുളള പ്രതിമാസം തുക 160 രൂപയിൽ താഴെയായിരിക്കണമെന്നാണ് ട്രായ് യുടെ നിർദ്ദേശം.

കിഴിവ്

ആറുമാസത്തെ പായ്ക്കുകളിൽ കിഴിവ് നൽകാൻ എല്ലാ ഡിപിഒയ്ക്കും ട്രായ് അനുമതി നൽകിയിട്ടുണ്ട്. ബ്രോഡ്കാസ്റ്റർമാർ ഡിപിഒമാർക്ക് വൻതോതിൽ കാരേജ് ഫീസ് അടയ്ക്കുന്നുണ്ടെന്ന വസ്തുത കൂടി പരിഗണിച്ചിട്ടുണ്ടെന്നും ട്രായ് അറിയിച്ചു. അതുകൊണ്ട് തന്നെ കാരേജ് ഫീസായി പ്രതിമാസം 4,00,000 രൂപ എന്ന നിരക്കും ട്രായ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ ശ്രദ്ധിക്കുക, ഇനി പഴയ പ്ലാനുകൾ ലഭ്യമാകില്ല

പേ ചാനലുകൾ
 

ഒരു പായ്ക്കിൽ വരുന്ന പേ ചാനലുകളുടെ കൂട്ടത്തിൽ പ്രത്യേകം വില നൽകേണ്ടുന്ന ചാനലുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയുടെയെല്ലാം ആകെ തുക പായ്ക്കിന്റെ ഒന്നര ഇരട്ടി ആകരുത് എന്ന കർശന നിർദ്ദേശം ഡിപിഒയ്ക്ക് നൽകിയിട്ടുണ്ടെന്ന് ട്രായ് വ്യക്തമക്കി. അതിനൊപ്പം ഒരു പായ്ക്കിന്റെ ഭാഗമായി വരുന്ന ഓരോ പേ ചാനലിന്റെയും (എംആർപി) വ്യക്തിഗത നിരക്കുകൾ ഒരു കാരണവശാലും അത്തരം പേ ചാനലുള്ള പായ്ക്കിന്റെ ശരാശരി നിരക്കിന്റെ മൂന്നിരട്ടി കവിയരുതെന്നും നിർദ്ദേശമുണ്ട്.

12 രൂപ

കൂടാതെ 12 രൂപയോ അതിൽ കുറവോ വിലയുള്ള എല്ലാ ചാനലുകളെയും പായ്ക്കുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ അനുവദിക്കാനും ട്രായ് തീരുമാനിച്ചിട്ടുണ്ട്. ബ്രോഡ്കാസ്റ്റിങ് സർവ്വീസസിലെ 2017 താരിഫ് ഓർഡറുകളുടെ ഭാഗമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. എന്തായാലും പുതിയ നിയമങ്ങൾ ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ പ്രയോജനപ്രദമായിരിക്കും. കുറഞ്ഞ നിരക്കിൽ കൂടുതൽ ചാനലുകൾ ലഭ്യമാക്കുന്നതോടെ ഉപയോക്താൾ സാധാരണ മുടക്കുന്ന തുകയ്ക്ക് പേയ്ഡ് ചാനലുകളും വാങ്ങാൻ സാധ്യതയുണ്ട്. ഇത് വ്യവസായത്തിന് ഫലപ്രദമാകും എന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ ശ്രദ്ധിക്കുക, ഇനി പഴയ പ്ലാനുകൾ ലഭ്യമാകില്ല

Most Read Articles
Best Mobiles in India

Read more about:
English summary
With an aim to protect consumer interest, telecom regulator TRAI has come up with new regulatory norms for cable and broadcasting services. The new regulatory rules will allow users to access more channels at a lesser price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X