Just In
- 9 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 10 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 11 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 12 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
2020ൽ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്ന മൂന്ന് ഘടകങ്ങൾ
സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ട് സ്മാർട്ട്‌ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുടെ കാലമായിരുന്നു. ആശയവിനിമയത്തിനായി എല്ലാ വിധത്തിലുള്ള സംവിധാനങ്ങളും കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ സ്മാർട്ട്ഫോണിലൂടെ സജിവമായിരുന്നുവെങ്കിൽ അതിന്റെ രണ്ടാം പകുതി കമ്പ്യൂട്ടറുകൾക്ക് തുല്യമായ നിലയിൽ എല്ലാ സൌകര്യങ്ങളും നൽകുന്ന സ്മാർട്ട്ഫോണുകൾ എന്ന സങ്കൽപ്പത്തിലേക്കാണ് ചുവട് വച്ചത്. ഗെയിമിംങ്, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിങ്ങനെ അനേകം സേവനങ്ങൾക്കായി സ്മാർട്ട്ഫോണുകൾ പരിണാമപ്പെട്ടു കഴിഞ്ഞു. 2020ൽ സ്മാർട്ട്ഫോൺ വിപണിയെ നിർണയിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ക്യാമറ
ക്യാമറകൾ ഇന്ന് സ്മാർട്ട്‌ഫോണുകളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഫോട്ടോകൾ എടുക്കാൻ പ്രത്യേകം ക്യാമറകൾ കൊണ്ടുനടക്കേണ്ടതില്ലാത്ത മൊബൈൽ തന്നെ മികച്ച ഫോട്ടോകൾ നൽകുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയുടെ സ്വാധീനം മൊബൈൽ ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുമുണ്ട്. 2020ൽ സ്മാർട്ട്ഫോണുകളുടെ വിപണി മൂല്യവും ജനപ്രീതിയും നിർണയിക്കുന്നതിൽ പ്രധാന പങ്ക് ക്യാമറകൾക്കായിരിക്കും എന്നതിൽ സംശയമില്ല.

സ്മാർട്ട്ഫോൺ ക്യാമറകൾ വികസിപ്പിക്കുന്നതിൽ കമ്പനികൾ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. സൂം, എച്ച്ഡിആർ, പോർട്രെയിറ്റ് മോഡ്, 3 ഡി, ലോ-ലൈറ്റ് ഫോട്ടോഗ്രഫി എന്നീ സവിശേഷതൾ ഉൾക്കൊള്ളുന്ന മൂന്ന് ക്യാമറകൾ വരുന്ന സ്മാർട്ട്ഫോണുകളാണ് ഇന്ന് പുറത്തിറങ്ങുന്നവിയിൽ മിക്കതും. പലതരം ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്കനുസരിച്ച് വിവിധയിനം ലെൻസുകളും സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തുന്നു. പ്രൊഫഷണൽ ഫോട്ടോഗ്രാഫി മേഖലയിൽ തന്നെ മൊബൈൽ ഫോട്ടോഗ്രാഫി എന്നൊരു ശാഖ ഉണ്ടായിക്കഴിഞ്ഞു. ഇനി വരുന്ന കാലം മൊബൈൽ ഫോട്ടോഗ്രാഫിയുടേതാണ് എന്നതുകൊണ്ട് തന്നെ ഈ വർഷത്തെ സ്മാർട്ട്ഫോൺ വിപണിയിൽ ക്യാമറകളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
കൂടുതൽ വായിക്കുക: വോ വൈഫൈ മുതൽ 5ജി വരെ; 2020ലെ ടെലിക്കോം വിപണി

ബാറ്ററി
ഇന്ന് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ പരിശോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ബാറ്ററി. മറ്റ് എന്ത് സവിശേഷതകൾ ഉണ്ടെങ്കിലും അവയെല്ലാം പ്രവർത്തിക്കാൻ ആവശ്യമായ ബാറ്ററി ആ സ്മാർട്ട്ഫോൺ നൽകുന്നുണ്ടോ എന്നത് സ്മാർട്ടഫോണിന്റെ ജനപ്രീതിയെ കാര്യമായി ബാധിക്കും. ഇത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ എല്ലാം അവരുടെ മോഡലുകളിൽ മികച്ച ബാറ്ററി തന്നെ നൽകാൻ ശ്രമിക്കുന്നുണ്ട്. ഫാസ്റ്റ് ചാർജ്ജിങ്, റിവേഴ്സ് ചാർജ്ജിങ്, റിവേഴ്സ് വയർലസ് ചാർജ്ജിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് മിക്ക സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇന്ന് സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്.

സ്മാർട്ട്ഫോണുകൾ ചാർജ്ജ് ചെയ്യാനുള്ള ആളുകളുടെ സമയം കുറയുകയും ഉപയോഗിക്കുന്ന സമയം കൂടുതലുമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന സ്മാർട്ട്ഫോണുകളാണ് ആളുകൾക്ക് താല്പര്യം. എനർജി എഫീഷ്യന്റ് കൂളിങ് സിസ്റ്റം അടക്കമുള്ള സംവിധാനങ്ങളിലൂടെ സ്മാർട്ട്ഫോണുകളിലെ ബാറ്ററിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട് അതുകൊണ്ട് തന്നെ 2020ലെ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്നതിൽ പ്രധാന പങ്ക് തന്നെ ബാറ്ററികൾക്ക് ഉണ്ടായിരിക്കും.
കൂടുതൽ വായിക്കുക: ഹുവാവെയ്ക്ക് രാജ്യത്ത് 5ജി ട്രയൽ ആരംഭിക്കാൻ അനുമതി

5 ജി
സ്മാർട്ട്ഫോൺ രംഗത്തെ സംബന്ധിച്ച് 2020ന്റെ ഏറ്റവും വലിയ പ്രാധാന്യം അഞ്ചാം തലമുറ നെറ്റ്വർക്കിലേക്കുള്ള രംഗപ്രവേശനമാണ്. 3ജിയുടെ വികാസത്തോടെ ആരംഭിച്ച കഴിഞ്ഞ പതിറ്റാണ്ട് ഇന്ത്യയിലുടനീളം വികസിച്ച് നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയ 4ജിയിലേക്ക് കൂടി ചുവട് വച്ചെങ്കിൽ 2020ൽ 5ജിയിലൂടെയാണ് നമ്മൾ പുതിയ സാങ്കേതിക വികാസത്തിന്റെ വേഗതയും സൌകര്യങ്ങളും അനുഭവിക്കാൻ പോകുന്നത്. സ്മാർട്ട്ഫോൺ രംഗം ഇതിനകം തന്നെ 5ജിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. മിക്ക മുൻ നിര കമ്പനികളും തങ്ങളുടെ 5ജി സ്മാർട്ട്ഫോണുകൾ ഇതിനകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.

സ്മാർട്ട്ഫോൺ പ്രോസസർ ചിപ്പ് നിർമ്മാതാക്കൾ എല്ലാം തന്നെ 5ജി സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾ വികസിപ്പിക്കുകയു വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. വളർന്നുവരുന്ന സാങ്കേതികവിദ്യകളായ AI, AR, VR എന്നിവയെല്ലാം 5 ജിയുടെ കടന്ന് വരവോടെ വൻതോതിൽ വികാസം പ്രാപിക്കും. 5ജി വികസിക്കുന്നതോടെ മിനിമലിസ്റ്റ്, മൾട്ടിഫങ്ഷണൽ, ഇന്ററാക്ടീവ് സ്മാർട്ട്ഫോണുകളുടെ കാലവും ആരംഭിക്കും. 5ജി സാങ്കേതിക രംഗത്തെ അടുത്ത പടിയിലേക്ക് കൈ പിടിച്ചുയർത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ 2020ന്റെ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്നതിൽ മുഖ്യ പങ്ക് തന്നെ 5ജിക്ക് ഉണ്ടായിരിക്കും.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190