രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ച് ട്വിറ്റർ, നിലപാട് മാറ്റാതെ ഫേസ്ബുക്ക്

|

തെരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ ഉണ്ടാക്കുന്ന സ്വാധീനം എത്രത്തോളം കൂടുതലാണെന്ന് അടുത്തിടെ നടന്ന പല തിരഞ്ഞെടുപ്പുകളിലൂടെയും നമുക്ക് വ്യക്തമായിട്ടുള്ള കാര്യമാണ്. അമേരക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് അടുത്തതോടെ ട്വിറ്റർ തങ്ങളുടെ പ്ലാറ്റ്ഫോമിലെ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചതായി ഇന്നലെ വ്യക്തമാക്കി. അടുത്തമാസം മുതലായിരിക്കും കമ്പനിയുടെ ഈ നിരോധനം നിലവിൽ വരിക. കമ്പനി സിഇഒ ആണ് ഇക്കാര്യം ട്വിറ്റിലൂടെ അറിയിച്ചത്.

ട്വിറ്റർ സിഇഒ
 

ആഗോള തലത്തിൽ ട്വിറ്ററിലെ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും നിർത്താനുള്ള തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ടെന്ന് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ സന്ദേശങ്ങളുടെ റീച്ച് നേടിയെടുക്കേണ്ടതാണ്. അല്ലാതെ പണം കൊടുത്ത് വാങ്ങേണ്ടതല്ലെന്നും അദ്ദേഹം കുറിച്ചു. സോഷ്യൽ മീഡിയകളുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവ വികാസമായാണ് ഇതിനെ കണക്കാക്കേണ്ടത്. നവംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനം ട്വിറ്ററിന്റെ ബിസിനസ്സ് അത്രയ്ക്കും കുറയ്ക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നില്ല. മണിക്കൂറുകൾക്ക് ശേഷമുള്ള ട്രേഡിംഗിൽ അതിന്റെ ഓഹരികൾ 1.9 ശതമാനം ഇടിഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ്

ട്വിറ്ററും ഫെയ്‌സ്ബുക്കും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾ തിരഞ്ഞെടുപ്പ് കാലത്ത് വർധിപ്പിക്കാൻ സാധ്യതയുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യങ്ങൾ ഉണ്ടായിരുന്നു. ഡോണാൾഡ് ട്രംപ് വിജയിച്ച 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫലത്തെ ബാധിച്ചെന്ന് കരുതുന്ന റഷ്യയുടെ ഫേസ്ബുക്കിലൂടെയുള്ള പ്രചാരണങ്ങളെ കണക്കിലെടുത്ത് ഇത്തവണ അത്തരം പ്രചരണങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു.

കൂടുതൽ വായിക്കുക : ട്വിറ്ററിൻറെ കുറ്റസമ്മതം; അനുവാദമില്ലാതെ ഉപയോക്താക്കളുടെ ഫോൺ നമ്പരുകൾ പരസ്യവിതരണത്തിന് ഉപയോഗിച്ചു

 ട്രംപ് വിമർശനങ്ങൾ

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രകോപിതരായ രാഷ്ട്രീയക്കാർ നടത്തുന്ന വസ്തുതകൾ പുന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. ട്വിറ്റർ പ്രഖ്യാപിച്ച രാഷ്ട്രീയ പരസ്യങ്ങളെ നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ബിഡെൻ ക്യാമ്പയിനിൻറെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബിൽ റുസ്സോ രംഗത്തെത്തിയിട്ടുണ്ട്. റുസ്സോയുടെ മകൻ ഹണ്ടറിനെതിരെ വിദേശ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് തെളിവുകളൊന്നുമില്ലാതെ ട്രംപ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എന്ന കാര്യവും ഇവിടെ ശ്രദ്ധേയമാണ്.

ബ്രാഡ് പാർസ്കേൽ
 

ട്വിറ്ററിന്റെ നീക്കത്തെ നിശബ്ദരാക്കാനുള്ള ശ്രമം എന്നും കമ്പനിയുടെ ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാക്കുന്ന മണ്ടൻ തീരുമാനം എന്നുമാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്ന ബ്രാഡ് പാർസ്കേൽ വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കൻസിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തമായ രാഷ്ട്രീയ ഉള്ളടക്കം വരുന്ന ഇപ്പോൾ പരിശോധനകൾക്ക് വിധേയമല്ലാത്ത പക്ഷപാതപരമായി പ്രവർത്തിക്കുന്ന ലിബറൽ മാധ്യമങ്ങളിൽ നിന്നുള്ള പരസ്യങ്ങളും ട്വിറ്റർ നിർത്തുമോ എന്നും പാർസ്കേൽ ചോദിച്ചു. പ്രസിഡന്റ് ട്രംപിന് ഏറ്റവും നൂതനമായ ഓൺലൈൻ പ്രോഗ്രാം ഉണ്ടെന്ന് ട്വിറ്ററിന് അറിയാം, അതുകൊണ്ടാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങൾ

ഈ മാസം ആദ്യം, ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് കമ്പനിയുടെ നയത്തെ ന്യായീകരിച്ചുകൊണ്ട് രാഷ്ട്രീയ പ്രചരണം തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആളുകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ടാർഗെറ്റ് ചെയ്ത് കൊണ്ടാണ് പരസ്യങ്ങൾക്ക് പണം നൽകുന്നത് എന്ന് ട്വിറ്റർ സിഇഒ ഡോർസി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയത്തിന് കാര്യമായ അപകടം വരുത്തിയേക്കാവുന്ന, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന, വോട്ടുകളെ സ്വാധീനിക്കുന്ന വിധത്തിൽ ഇത്തരം പരസ്യങ്ങൾ ഉപയോഗിക്കപ്പെടാം എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വായിക്കുക : ട്വിറ്ററിൽ പുതിയ മാറ്റം, ഹൈഡ് റിപ്ലൈസ് ഫിച്ചർ രണ്ട് രാജ്യങ്ങളിൽ കൂടി പരീക്ഷിക്കുന്നു

പൂർണ പരിഹാരം സാധ്യമോ

ട്വിറ്ററിന്റെ തീരുമാനം ഫേസ്ബുക്കിൻറേതിന് വിരുദ്ധമാണ് എന്ന് ഗവേഷണ കമ്പനിയായ ഇമാർക്കറ്ററിന്റെ സീനിയർ അനലിസ്റ്റ് ജാസ്മിൻ എൻ‌ബെർഗ് പറഞ്ഞു. എന്നാൽ രാഷ്ട്രീയ പരസ്യംചെയ്യൽ അതിന്റെ ബിസിനസ്സിന്റെ നിർണായക ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, പ്ലാറ്റ്‌ഫോമിൻറെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ആളുകൾ, പ്രസാധകർ, രാഷ്ട്രീയക്കാർ എന്നിവർ രാഷ്ട്രീയത്തെ സ്വാഭാവികമായി ചർച്ചചെയ്യാൻ ട്വിറ്റർ ഉപയോഗിക്കും. അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കില്ല.

Most Read Articles
Best Mobiles in India

English summary
Twitter will ban political advertising on its platform next month, the company’s chief executive said on Wednesday, a move that won praise from Democrats and scorn from Donald Trump’s presidential campaign.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X