യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത, വാട്സ്ആപ്പ് കോൾ നിയന്ത്രണം ഏടുത്ത് മാറ്റുന്നു

|

യുഎഇ യിൽ പ്രവാസികളായി ഉള്ള മലയാളികളടക്കം അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് അവിടുത്തെ വാട്സ്ആപ്പ് കോളുകൾക്കുള്ള വിലക്ക്. വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാം എന്നല്ലാതെ ആർക്കും കോളുകൾ ചെയ്യാൻ സാധിക്കാത്ത വിധം നിയന്ത്രണമാണ് യുഎഇയിൽ ഉള്ളത്. ഈ പ്രശ്നത്തിന് പരിഹാരമാകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്സ്ആപ്പ് കോളുകൾക്ക് യുഎഇയിൽ ഉള്ള വിലക്ക് പിൻവലിക്കുമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

 

മുഹമ്മദ് അൽ കുവൈറ്റി

യുഎഇയുടെ നാഷണൽ ഇലക്ട്രോണിക്ക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈറ്റിയാണ് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വാട്സ്ആപ്പ് കോളുകളുടെ നിയന്ത്രണം എടുത്ത് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് അറിയിച്ചത്. വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോക്കോൾ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർവ്വീസുകൾക്കാണ് യുഎഇയിൽ വിലക്ക് ഉള്ളത്. ഇതിൽ സ്കൈപ്പ്, ഫെയിസ് ടൈം, വാട്സ്ആപ്പ് കോൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

സഹകരണം

വാട്സ്ആപ്പിൻറെ ഉടമസ്ഥരായ ഫെയ്സ്ബുക്കും യുഎഇയും തമ്മിൽ മികച്ച സഹകരണമാണ് ഉള്ളതെന്നും കമ്പനിയുട പല പദ്ധതികളും യുഎഇ സർക്കാരിൻറെ നയങ്ങളോട് യോജിക്കുന്നതാണെന്നും മുഹമ്മദ് അൽ കുവൈറ്റി വ്യക്തമാക്കി. സഹകരണം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ വാട്സ്ആപ്പ് കോളുകൾക്ക് നിലവിലുള്ള നിയന്ത്രണം എടുത്ത് മാറ്റാനുള്ള നടപടികൾ നടന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റിനെതിരെ പരാതിയുമായി ഉപയോക്താക്കൾകൂടുതൽ വായിക്കുക: വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റിനെതിരെ പരാതിയുമായി ഉപയോക്താക്കൾ

വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ
 

മിക്ക ഗൾഫ് രാജ്യങ്ങളും വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ സേവനങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കുറച്ച് വരികയാണ്. ഖത്തറിൽ ഇപ്പോൾ വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ സേവനങ്ങൾ അനുവദിക്കുന്നുണ്ട്. സൌദി അറേബ്യ 2017ൽ തന്നെ സേവനങ്ങൾക്ക് അനുമതി നൽകിയിരുന്നു. യുഎഇയിൽ വാട്സ്ആപ്പ് കോൾ അനുവദിച്ച് കഴിഞ്ഞാൽ കമ്പനിക്ക് അത് വൻ തോതിലുള്ള ലാഭമാണ് ഉണ്ടാക്കാൻ പോവുന്നത്. ധാരാളം മറ്റ് രാജ്യത്തെ പൌരന്മാർ തൊഴിലിനായി എത്തുന്ന ഇടമായതിനാൽ തന്നെ വാട്സ്ആപ്പ് കോളുകൾ പോലുള്ള സേവനങ്ങൾക്ക് ആവശ്യക്കാരും ഏറും.

സൈബർ നിയമങ്ങൾ

യുഎഇഇ യിലെ സൈബർ നിയമങ്ങൾക്ക് വിരുദ്ധമായി എൻക്രിപ്റ്റഡ് ആണ് വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോക്കോൾ സേവനങ്ങൾ എന്ന് ചൂണ്ടിക്കാണിച്ചാണ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കോളുകൾ ചെയ്യാൻ സാധിക്കാത്ത വിധം നിയന്ത്രണം യുഎഇ ഏർപ്പെടുത്തിയിരിക്കുന്നത്. സൌജന്യ സേവനങ്ങൾ വന്നതോടെ യുഎഇയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനം വൻ പ്രതിസന്ധിയാണ് നേരിട്ടത്. ഈ സ്ഥാപനത്തെ കരകയറ്റുകയെന്നതും സർക്കാരിൻറെ ലക്ഷ്യമാണ്.

വാട്സ്ആപ്പ് കോളുകൾ

ഫോൺ കോളുകൾക്ക് ഉയർന്ന നിരക്കാണ് യുഎഇയിൽ ഈടാക്കുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ള ആളുകളെ സംബന്ധിച്ച് വലിയ പ്രശ്നമാണ് ഇത് ഉണ്ടാക്കുന്നത്. മാസ വരിസംഖ്യ നൽകി ഉപയോഗിക്കാവുന്ന Botim, C'Me , HiU Messenge തുടങ്ങിയ വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ സേവനങ്ങൾ യുഎഇയിൽ ലഭ്യമാണെങ്കിലും ഇന്ത്യയിലും മറ്റ് ലഭ്യമാകുന്ന രീതിയിൽ പൂർണമായും സൌജന്യമായ വാട്സ്ആപ്പ് കോളുകളും മറ്റും ഇവിടെ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

കൂടുതൽ വായിക്കുക: സുപ്രിംകോടതിയിൽ വാട്സ്ആപ്പ് പേയ്ക്കെതിരെ ആർബിഐകൂടുതൽ വായിക്കുക: സുപ്രിംകോടതിയിൽ വാട്സ്ആപ്പ് പേയ്ക്കെതിരെ ആർബിഐ

യുഎഇ പ്രവാസികൾ

എന്തായാലും യുഎഇയുലെ വാട്സ്ആപ്പ് കോളുകൾക്കുള്ള നിയന്ത്രണം എടുത്ത് മാറ്റിക്കഴിഞ്ഞാൽ കേരളത്തിൽ നിന്നും തൊഴിലിനായി പോയ നിരവധി ആളുകൾക്ക് അവ സഹായകരമാവും. സാങ്കേതിക വിദ്യ ഇത്രയും വികസിച്ചിരിക്കുന്ന ഘട്ടത്തിലും യുഎഇ പ്രവാസികൾ നാട്ടിലേക്കും മറ്റും വിളിക്കാൻ ചിലവഴിക്കുന്ന പണവും അനുഭവിക്കുന്ന ബുദ്ധിമുട്ടും വളരെ കൂടുതലാണ്. വാട്സ്ആപ്പ് കോളുകൾ അനുവദിക്കുന്നതോടുകൂടി ഈ പ്രശ്നത്തിന് പരിഹാരമാവും.

Best Mobiles in India

Read more about:
English summary
Mohamed Al Kuwaiti, executive director of the UAE’s National Electronic Security Authority, said “There might be a lift of that ban for (WhatsApp) voice calls… and this is going to happen soon, this is what we know and understand from the telecommunication authority here in the UAE.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X