കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് സൌജന്യ യാത്രയൊരുക്കി ഊബർ

|

ഇന്ത്യ വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് സൌജന്യമായി സവാരി ഒരുക്കുകയാണ് ഊബർ. ഉപയോക്താക്കൾക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കും സൌജന്യ റൈഡുകൾ നൽകികൊണ്ടാണ് ഊബർ കോറോണ കാലത്ത് മാതൃകയാകുന്നത്. വാക്സിനേഷൻ ഡ്രൈവ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും എൻ‌ജി‌ഒകളെയും സപ്പോർട്ട് ചെയ്യുന്നതിനായിട്ടാണ് ഊ ബർ 10 കോടി രൂപ വരെ ചിലവഴിച്ച് സൌജന്യ സവാരി നൽകുന്നത്.

സൌജന്യ സവാരി

ഊബറിന്റെ സൌജന്യ സവാരി എല്ലാവർക്കും ലഭിക്കില്ല. പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് പോകാൻ കഴിയാത്ത ആരോഗ്യസ്ഥിതിയുള്ള മുതിർന്ന ആളുകൾക്ക് മാത്രമേ ഈ സൌജന്യ സവാരി ലഭിക്കുകയുള്ളു. 45 വയസ്സിന് മുകളിലുള്ളവരും അതിൽ കൂടുതലും പ്രായമുള്ളവരുമാണ് മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ ഉൾപ്പെടുകയെന്ന് കേന്ദ്ര കാബിനറ്റ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അംഗീകൃത വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകാനായിട്ടാണ് സൌജന്യ റൈഡുകൾ വിന്യസിക്കുകയെന്നും 60 നും 45 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൌരനും ഈ സൌജന്യ റൈഡുകൾ ഉപയോഗിക്കാമെന്നും ഊബർ അറിയിച്ചു.

കൂടുതൽ വായിക്കുക: നമ്മളെ കുറിച്ച് എല്ലാം അറിയുന്ന ഗൂഗിൾ, ഞെട്ടിക്കുന്ന വിവരങ്ങൾ ഇതാകൂടുതൽ വായിക്കുക: നമ്മളെ കുറിച്ച് എല്ലാം അറിയുന്ന ഗൂഗിൾ, ഞെട്ടിക്കുന്ന വിവരങ്ങൾ ഇതാ

എൻ‌ജി‌ഒ

പ്രായമായവരെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് റോബിൻ ഹുഡ് ആർമി തുടങ്ങിയ എൻ‌ജി‌ഒകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഊബർ വെളിപ്പെടുത്തി. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ചണ്ഡിഗഡ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, കേരളം തുടങ്ങി സംസ്ഥാനങ്ങളിൽ ഫ്രീ റൈഡ്സ് പദ്ധതി ലഭ്യമാണ്. പ്രോമോ കോഡുകൾ വഴിയാണ് ഈ സൌജന്യ റൈഡുകൾ ഊബർ ഉപയോക്താക്കൾക്ക് നൽകുന്നത്.

ഊബറിൽ സൌജന്യ റൈഡ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഊബറിൽ സൌജന്യ റൈഡ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങളുടെ ഊബർ ആപ്പ് തുറക്കുക, മെയിൻ മെനുവിലെ വാലറ്റിലേക്ക് പോകുക. ഇതിൽ ‘ആഡ് പ്രൊമോ കോഡ്' തിരഞ്ഞെടുത്ത് 10M21V എന്ന കോഡ് നൽകുക. നിങ്ങൾ കോഡ് നൽകിയുകഴിഞ്ഞാൽ, നിങ്ങളുടെ സവാരിയിലേക്ക് പ്രൊമോ ചേർക്കും. സർക്കാർ ആശുപത്രി, സ്വകാര്യ ആശുപത്രികൾ, അടുത്തുള്ള ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അംഗീകൃത വാക്സിനേഷൻ കേന്ദ്രം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ പേര് നൽകുക. തുടർന്ന് ഹോം സ്‌ക്രീനിൽ പോയി പിക്ക്-അപ്പ് / ഡ്രോപ്പ്-ഓഫ് സ്ഥലം നൽകുക.

കൂടുതൽ വായിക്കുക: റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽകൂടുതൽ വായിക്കുക: റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

വാക്സിനേഷൻ

ഓരോ സൌജന്യ സവാരിയുടെയും മൂല്യം പരമാവധി 150 രൂപയായിരിക്കുമെന്നും വാക്സിനേഷൻ സെന്ററിലേക്കും പുറത്തേക്കുമായി ഒരാൾക്ക് പരമാവധി രണ്ട് സൌജന്യ റൈഡുകൾക്ക് അവകാശമുണ്ടെന്നും ഊബർ അറിയിച്ചു. നിലവിൽ, കൊവിഡ്-19 വാക്സിനേഷന്റെ രണ്ടാം ഘട്ടം രാജ്യത്ത് നടന്ന് വരികയാണ്. രണ്ടാം ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവരും രോഗാവസ്ഥയിൽ ഉള്ള 45 വയസ്സിന് മുകളിലുള്ളവരുമായവർക്ക് സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമായി നൽകുന്നു. സ്വകാര്യ ആശുപത്രികൾ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്.

കോവിഡ് വാക്സിനേഷൻ

കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ഘട്ടത്തിൽ, ഫ്രണ്ട് ലൈൻ, ഹെൽത്ത് കെയർ വർക്കർമാർക്ക് വാക്സിനേഷൻ നൽകിയിരുന്നു. മൂന്നാം ഘട്ടത്തിൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ലഭിക്കും. കോവിൻ, ആരോഗ്യ സേതു ആപ്പ് എന്നിവ വഴി വാക്‌സിനുള്ള രജിസ്‌ട്രേഷൻ നടത്താം. ഊബറിന്റെ സൌജന്യ റൈഡുകൾ കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോയും റീചാർജ് നിരക്കുകൾ വർധിപ്പിച്ചേക്കുംകൂടുതൽ വായിക്കുക: റിലയൻസ് ജിയോയും റീചാർജ് നിരക്കുകൾ വർധിപ്പിച്ചേക്കും

Best Mobiles in India

English summary
As India enters the third phase of the vaccination drive, Uber is offering a free ride to get to the vaccination centers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X