പറക്കും ടാക്സികൾ നിർമ്മിക്കാൻ ഊബറിനൊപ്പം ഹ്യൂണ്ടായിയും

|

ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ തങ്ങളുടെ വരാനിരിക്കുന്ന പദ്ധതികളുടെ പോർട്ട്ഫോളിയോയിൽ പറക്കും ടാക്സി എന്ന ആശയം ചേർത്തത് മൂന്ന് വർഷം മുമ്പാണ്. നഗരങ്ങളിലെ ട്രാഫിക്കുകൾക്കും മറ്റും ഫലപ്രദമായ പരിഹാരമാർഗ്ഗം എന്ന നിലയിലാണ് ഇത് അവരിപ്പിച്ചത്. ഇപ്പോഴിതാ പറക്കും ടാക്സി യാഥാർത്ഥ്യമാക്കാനായി പ്രശസ്ത വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയേയും ഊബർ പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്.

എലിവേറ്റ് പ്രോഗ്രാം

ഊബറിന്റെ എലിവേറ്റ് പ്രോഗ്രാമിൽ ചേരുന്ന ആദ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ കമ്പനി പദ്ധതിയിൽ ചേരുന്നതായി കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ വച്ചാണ് പ്രഖ്യാപിച്ചത്. രണ്ട് കമ്പനികളും തങ്ങളുടെ എയർ വെഹിക്കിൾ ആശയങ്ങൾ ഷോയിൽ വച്ച് അവതരിപ്പിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി ഊബറുമായി സഹകരിച്ച് എയർ വെഹിക്കിളുകൾ ഉണ്ടാക്കുമെന്നും അതിനൊപ്പം ലോജിസ്റ്റിക്ക് സർവ്വീസ്, എയർസ്പൈസ് സപ്പോർട്ട്, കണക്ഷൻസ്, ഗ്രൌണ്ട് ട്രാൻസ്പോർട്ട്, ഏരിയൽ റൈഡ് ഷെയറിങ് വഴിയുള്ള കസ്റ്റമർ ഇന്റർഫേസ് എന്നിവയിലെല്ലാം കമ്പനി ആവശ്യമായ കാര്യങ്ങൾ പദ്ധതിക്കായി ചെയ്യുമെന്നും ഹ്യൂണ്ടായി അധികൃതർ വ്യക്താമാക്കി.

അർബൻ എയർ മൊബിലിറ്റി

അർബൻ എയർ മൊബിലിറ്റിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് നഗര ഗതാഗത സങ്കൽപ്പത്തെ മാറ്റി മറിക്കുമെന്ന് ഹ്യുണ്ടായിയുടെ അർബൻ എയർ മൊബിലിറ്റി (യുഎഎം) ഡിവിഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മേധാവിയുമായ ജെയ്‌വോൺ ഷിൻ പറഞ്ഞു. യു‌എ‌എം നഗരത്തിലെ ആളുകൾക്ക് തങ്ങളുടെ സമയം കൂടുതൽ ഗുണകരമായി ഉപയോഗിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ നൂതന ആശയം ഉപയോക്താക്കൾ‌ക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഉബർ‌ എലിവേറ്റുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കുക: ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർകൂടുതൽ വായിക്കുക: ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ

പാസഞ്ചർ കാറുകൾ

ആഗോളതലത്തിൽ പാസഞ്ചർ കാറുകൾ നിർമ്മിച്ച പരിചയമുള്ള തങ്ങളുടെ ആദ്യത്തെ വാഹന പങ്കാളിയാണ് ഹ്യുണ്ടായ് എന്ന് ഉബർ എലിവേറ്റ് മേധാവി എറിക് ആലിസൺ പറഞ്ഞു. നിലവിലെ എയ്‌റോസ്‌പേസ് വ്യവസായത്തിൽ കാണാത്ത നിരക്കിൽ ഉബർ എയർ വാഹനങ്ങൾ നിർമ്മിക്കാനും ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ വിമാനം നിർമ്മിക്കാനും ഹ്യൂണ്ടായ്ക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഹ്യുണ്ടായിയുടെ നിർമ്മാണമേഖലയിലെ കഴിവിനെ ഉബെറിന്റെ ടെക്നോളജി പ്ലാറ്റ്‌ഫോമുമായി ചേർക്കുന്നത് പറക്കും ടാക്സി എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈൻ

കരേം എയർക്രാഫ്റ്റ്, അറോറ ഫ്ലൈറ്റ് സയൻസസ്, എംബ്രെയർ, ബെൽ ഹെലികോപ്റ്റർ, പിസ്ട്രൽ എയർക്രാഫ്റ്റ്, മൂണി എന്നിവ ഉൾപ്പെടുന്ന ഉബെറിന്റെ പാർട്ട്ണർമാർ ഹ്യൂണ്ടായിയുമായുള്ള പങ്കാളിത്തത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചിറകുള്ള ഡിസൈൻ, ശബ്ദം കുറയ്ക്കൽ, എയറോഡൈനാമിക്സ്, സിമുലേഷൻ പരിശോധന എന്നിവയ്ക്കായി പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് ഉബർ എലിവേറ്റിന്റെ പൊതു ഗവേഷണ മാതൃകകൾ ഉപയോഗിക്കുന്ന "പി‌എവി (പേഴ്സണൽ എയർ വെഹിക്കിൾ)" വികസിപ്പിച്ചത് ഹ്യൂണ്ടായിയുമായി സഹകരിച്ചാണ്.

മോഡൽ എസ്-എ 1

ഹ്യൂണ്ടായിയിൽ നിന്നുള്ള കൺസെപ്റ്റ് വെഹിക്കിളിനെ മോഡൽ എസ്-എ 1 എന്നാണ് വിളിക്കുന്നത്. മണിക്കൂറിൽ 180 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാനുള്ള രീതിയിലാണ് ഡിസൈൻ. 100% ഇലക്ട്രിക് ആയിരിക്കും ഇത്. റീചാർജ് ചെയ്യുന്നതിന് അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മതിയാകും. ഒരു എയർഫ്രെയിമിന് ചുറ്റും ഒന്നിലധികം റോട്ടറുകളും പ്രൊപ്പല്ലറുകളും വച്ചിട്ടുള്ള ഡിസ്ട്രീബ്യൂട്ടഡ് ഇലക്ട്രിക് പ്രൊപ്പൽ‌ഷൻ സിസ്റ്റമാണ് ഇതിനുള്ളത് (ഇത് ശബ്‌ദം കുറയ്ക്കുകയും എല്ലാ ഭാഗത്തേക്കും പ്രൊപ്പല്ലറുകൾ വച്ചുകൊണ്ട് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു) രണ്ട് കമ്പനികളുടെയും അഭിപ്രായത്തിൽ ഈ നോഡലിൽ നാല് സീറ്റുകൾ ഉൾപ്പെടുത്താം.

കൂടുതൽ വായിക്കുക: ഊബറിൽ ഭക്ഷണമെത്തിക്കാൻ ഡ്രോണുകൾ, പദ്ധതി പരിക്ഷണഘട്ടത്തിൽകൂടുതൽ വായിക്കുക: ഊബറിൽ ഭക്ഷണമെത്തിക്കാൻ ഡ്രോണുകൾ, പദ്ധതി പരിക്ഷണഘട്ടത്തിൽ

എയർ ഹബ്

എയർ ഹബ് മോഡലിനായി സ്ഥലം ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യത്തിനായി ഹിൽവുഡ് പ്രോപ്പർട്ടീസ്, റിലേറ്റഡ്, മാക്വയർ, ഓക്‌ട്രീ, സിഗ്നേച്ചർ എന്നിവയുൾപ്പെടെയുള്ള റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരുമായി കമ്പനി കരാറിലേർപ്പെട്ടിട്ടുണ്ട്. ആളില്ലാ ട്രാഫിക് മാനേജ്മെന്റ് ആശയങ്ങൾ, ആളില്ലാ ആകാശ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി നാസയുമായി സ്പൈസ് കരാറുകളിലും കമ്പനി ഒപ്പുവച്ചു. ആദ്യ എയർ ടാക്സി സർവീസുകൾ 2023 ൽ ആരംഭിക്കാനാകുമെന്നാണ് ഉബർ പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Read more about:
English summary
A little less than three years after it first announced its vision for adding flying taxi service to its portfolio of offerings, Uber has landed its first auto manufacturing partner on the skyway to making its Air Taxis real.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X