ഊബറിൽ ഭക്ഷണമെത്തിക്കാൻ ഡ്രോണുകൾ, പദ്ധതി പരിക്ഷണഘട്ടത്തിൽ

|

ഊബർ ഈറ്റ്സ് ഡെലിവറി സേവനത്തിനായി പുതിയ ബാച്ച് ഡ്രോണുകൾ പരീക്ഷിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ആറ് റോട്ടറുകളുള്ള നൂതനമായ കറങ്ങുന്ന വിങ്സോട് കൂടിയ ഡ്രോണിൻറെ പുതിയ ഡിസൈൻ ഊബർ പുറത്തിറക്കി. പുതിയ സൈനിലുള്ള മാറ്റം വേർട്ടിക്കൽ ടേക്ക്ഓഫും ഫോർവേഡ് ഫ്ലൈറ്റും തമ്മിലുള്ള ട്രാൻസിഷൻ എൻഹാൻസ് ചെയ്യുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്.

റോട്ടേറ്റിങ് വിങ്സ്

റോട്ടേറ്റിങ് വിങ്സ് ഉൾക്കൊള്ളുന്ന ഊബർ ഡ്രോണുകൾ വളരെ സവിശേഷതകളുള്ളതാണ്. കാരണം ഇത് സാധാരണ ഡ്രോണുകളിൽ ഉള്ള ഡിസൈനിലല്ല ഉണ്ടാക്കിയിരിക്കുന്നത്. ഡ്രോൺ ഡിസൈനുകൾക്ക് പകരം പറക്കുന്ന കാറുകളുള്ള സയൻസ് ഫിയിൽ ഉള്ള തരം റോട്ടേറ്റിങ് വിങ്സാണ് ഈ ഡ്രോണിൽ അവതരിപ്പിച്ചിരിക്കുന്നത്. ഊബർ പറയുന്നതനുസരിച്ച് സുഗമമായ ടേക്ക് ഓഫ് ചെയ്യലിനും ലാൻഡിംഗിനുമായി റോട്ടറുകൾ വേർട്ടിക്കലായാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, റോട്ടേറ്റിങ് വിങ്സ് ക്രൂയിസ് ഫ്ലൈറ്റ് സമയത്ത് വേഗത വർദ്ധിപ്പിക്കുന്നതിന് മുന്നോട്ട് ആയാൻ സഹായിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

 പ്രോട്ടോടൈപ്പ് എയർ ടാക്സി

കറങ്ങുന്ന ചിറകുകളുള്ള ഊബർ ഡ്രോണുകളുടെ രൂപകൽപ്പന ഊബറിന്റെ പ്രോട്ടോടൈപ്പ് എയർ ടാക്സിക്കായി നാസയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാർക്ക് മൂർ രൂപകൽപ്പന ചെയ്ത ഡിസൈനിന് സമാനമാണ്. പുതിയ ഉബർ ഈറ്റ്സ് ഡ്രോണിന് രണ്ടുപേർക്കുള്ള ഭക്ഷണം വഹിച്ച് കൊണ്ടുപോകാൻ കഴിയുമെന്നും വിവരങ്ങളുണ്ട്. ഉബർ ഈറ്റ്സ് ഓർഡർ ലോഡുചെയ്യുന്നതും അൺലോഡുചെയ്യുന്നതും ഉൾപ്പെടെ എട്ട് മിനിറ്റ് വരെ സമയം കൊണ്ട് ഡ്രോണുകൾക്ക് ഡെലിവറി പൂർത്തിയാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക :പറക്കും ടാക്സികളുടെ പണിപ്പുരയിൽ ഊബർകൂടുതൽ വായിക്കുക :പറക്കും ടാക്സികളുടെ പണിപ്പുരയിൽ ഊബർ

400 അടിയിൽ താഴെ

എഫ്‌എ‌എ നിശ്ചയിച്ചിട്ടുള്ള നിലവിലുള്ള ഡ്രോൺ നിയമങ്ങൾ അനുസരിച്ച് ഡ്രോണുകൾക്ക് 400 അടിയിൽ താഴെ ഉയരത്തിൽ സഞ്ചരിക്കാനാകുമെന്ന് ഊബർ വ്യക്തമാക്കി. ഡെലിവറി ഇല്ലാതെ ഉബർ ഡ്രോണുകളുടെ മൊത്തം ഫ്ലൈറ്റ് റേഞ്ച് 18 മൈൽ വരെ ആയിരിക്കും. ഒരു ഡെലിവറി ഉപയോഗിച്ച് 12 മൈൽ വരെ സഞ്ചരിക്കാനും 30 മൈൽ വരെ വേഗതയിലുള്ള കാറ്റിൽ സഞ്ചരിക്കാനും ഈ ഡ്രോണുകൾക്ക് കഴിയുമെന്ന് ഊബർ പറയുന്നു.

ഊബർ എലിവേറ്റ്

ഡെലിവറിക്ക് വേണ്ടിയുള്ള ഡ്രോണുകൾ എന്ന ആശയത്തിന് ജനപ്രീതി ഏറുകയാണ്. പലരും ട്രയലുകൾക്കായി ശ്രമിക്കുന്നുമുണ്ട്. ടെക് ഭീമന്മാരായ ആൽഫബെറ്റ്, ആമസോൺ, യു‌പി‌എസ് തുടങ്ങിയവ ഡ്രോൺ ഡെലിവറികൾക്കായി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മേൽപ്പറഞ്ഞ എയർ ടാക്സികളും പുതിയ ഡ്രോണുകളും ഊബർ എലിവേറ്റിന്റെ ഭാഗമാണ്, ഇത് റൈഡ്-ഹെയ്‌ലിംഗ്, ഡെലിവറി എന്നീ സേവനങ്ങൾ ആകാശത്തേക്ക് മാറ്റാനുള്ള കമ്പനിയുടെ അഭിലാഷ പദ്ധതിയാണ്. ഡ്രോൺ ഇതിനകം തന്നെ നിർണായകമായ ഡിസൈൻ റിവ്യൂ പാസ് ആയി കഴിഞ്ഞുവെന്ന് ഊബർ വെളിപ്പെടുത്തി.

പരീക്ഷണ പറക്കലുകൾ

2020 ൽ ഡ്രോണുകളുടെ പരീക്ഷണ പറക്കലുകൾ നടത്താനും 2023 ൽ വാണിജ്യപരമായ യാത്ര ആരംഭിക്കാനും ഉദ്ദേശിച്ചുള്ള ഒരു ഷെഡ്യൂൾ ഊബർ തയ്യാറാക്കിയിട്ടുണ്ട്. ഊബർ ഡ്രോണുകൾ ഷെഡ്യൂളിൽ പറഞ്ഞ പ്രകാരം തന്നെ പറന്ന് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷം ആദ്യം, എഫ്എഎ (ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) സവാരി-ഹെയ്‌ലിംഗ് കമ്പനിക്ക് സാൻ ഡീഗോയിൽ ഡ്രോൺ ഡെലിവറി ടെസ്റ്റിങ് ആരംഭിക്കാൻ അനുമതി നൽകിയിരുന്നു.

കൂടുതൽ വായിക്കുക : യൂബർ ആപ്പിലെ സുരക്ഷാപിഴവ് കണ്ടെത്തിയ ബെംഗലൂരു സ്വദേശിക്ക് 5 ലക്ഷത്തോളം രൂപ റിവാഡ് നൽകി കമ്പനികൂടുതൽ വായിക്കുക : യൂബർ ആപ്പിലെ സുരക്ഷാപിഴവ് കണ്ടെത്തിയ ബെംഗലൂരു സ്വദേശിക്ക് 5 ലക്ഷത്തോളം രൂപ റിവാഡ് നൽകി കമ്പനി

പറക്കും ടാക്സികൾ

ഊബർ എലവേറ്റ് പ്രോഗ്രമിൻറെ ഭാഗമായി തന്നെ വരുന്ന ഊബർ എയർ എന്ന പദ്ധതിയിലൂടെ പറക്കും ടാക്സികൾ കൊണ്ടുവരുമെന്ന് നേരത്തെ ഊബർ പ്രഖ്യാപിച്ചിരുന്നു. ആളുകൾ സ്വന്തം കാർ ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ ആളുകളുടെ യാത്രാ രീതി മാറ്റിയെടുക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്. ഊബർ പൂളെന്ന ഷെയറിങ് പദ്ധതിയും ഊബർ ഇലക്ട്രിക്ക് ബൈക്കും ഇതിന് ഉദാഹരണമാണ്. താങ്ങാനാവുന്ന നിരക്കിൽ ഷെയർ സംവിധാനത്തിൽ ഉപയോഗിക്കാവുന്ന ഒന്നായി പറക്കും ടാക്സികൾ മാറുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

Best Mobiles in India

Read more about:
English summary
Uber is testing its new batch of drones for its Uber Eats delivery service. In the latest development, Uber unveiled a new look for its drone which packs 'innovative rotating wings with six rotors'. Uber believes the innovation will enhance the transition between vertical takeoff and forward flight.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X