Home
News

കേന്ദ്ര ബജറ്റ് 2021: സ്മാർട്ട്ഫോണുകൾക്ക് ഇനിയും വില കൂടും

2021ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. രാജ്യത്തെ ടെക്നോളജി, ഇലക്ട്രോണിക് ഗാഡ്‌ജെറ്റ് വ്യവസായത്തിന് തിരിച്ചടിയായി മൊബൈൽ ചാർജറുകളിലും ഫോണുകളുടെ ചില പാർട്സുകളുടെയും കസ്റ്റം ഡ്യൂട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ചില പാർട്സുകൾ എൻ‌ഐ‌എൽ കസ്റ്റം ഡ്യൂട്ടിയിൽ നിന്ന് 2.5 ശതമാനം മിതമായ കസ്റ്റം ഡ്യൂട്ടിയിലേക്ക് മാറുമെന്ന് ധനമന്ത്രി അറിയിച്ചു.

പ്രാദേശിക ഉൽപ്പാദനം

സ്മാർട്ട്‌ഫോണുകളുടെ പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ചാർജറുകളുടെയും മൊബൈൽ ഫോണുകളുടെയും പാർട്സുകൾക്ക് നൽകിയിരുന്ന ഇളവുകൾ പിൻവലിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചു. ഇതിലൂടെ സ്മാർട്ട്‌ഫോണുകളുടെ വില രാജ്യത്ത് നേരിയ തോതിൽ ഉയരും ബജറ്റിൽ ടെക് വിപണിയുമായി ബന്ധപ്പെട്ട അധികം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ആഭ്യന്തര ഇലക്ട്രോണിക് ഉൽ‌പാദനം

ആഭ്യന്തര ഇലക്ട്രോണിക് ഉൽ‌പാദനം ഉയർത്തുകയെന്നതാണ് ലക്ഷ്യമെന്നാണ് ധനമന്ത്രി പറഞ്ഞത്. കാലക്രമേണ ആഭ്യന്തര ഉൽ‌പാദനത്തിൽ ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. "നമ്മൾ ഇപ്പോൾ മൊബൈലുകളും ചാർജറുകളും മറ്റ് ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്," എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആഭ്യന്തര ഉത്പാദനം അതിവേഗം വളർന്നു. ഞങ്ങൾ ഇപ്പോൾ മൊബൈൽ, ചാർജറുകൾ പോലുള്ളവ എക്‌സ്‌പോർട്ടുചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർച്ചു. കൂടുതൽ ആഭ്യന്തര മൂല്യവർദ്ധനവിനായി ചാർജറുകളുടെ പാർട്സ്, മൊബൈൽ ഫോണുകളുടെ പാർട്സ് എന്നിവയ്ക്ക് നൽകി വരുന്ന ഇളവ് പിൻവലിക്കുന്നു എന്നാണ് ധനമന്ത്രി അറിയിച്ചത്.

കസ്റ്റംസ് തീരുവ

ചാർജറിന്റെയോ അഡാപ്റ്ററിന്റെയോ പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലിയിലെ പിസിബിഎ കസ്റ്റംസ് തീരുവയുടെ നിരക്ക് 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. അതേസമയം, നൈലോൺ ചിപ്പുകൾക്കും നൈലോൺ ഫൈബറിനുമുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ നിരക്ക് കുറയ്ക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു. മൊബൈൽ ചാർജറുകളുടെ ഭാഗങ്ങളുടെ കസ്റ്റം തീരുവ പൂജ്യത്തിൽ നിന്ന് 10 ശതമാനമായി ഉയർത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.

സ്മാർട്ട്‌ഫോണുകളുടെ വില

പുതിയ തീരുവ നിരക്കുകൾ 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇവ സ്മാർട്ട്‌ഫോണുകളുടെ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഭാവിയിൽ സ്മാർട്ട്ഫോണുകളുടെ വില വർദ്ധിക്കും. "കസ്റ്റംസ് മാറ്റങ്ങൾ രണ്ട് പ്രധാന ഫോക്കസ് ഏരിയകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടത്തിയിരിക്കുന്നത്. കസ്റ്റംസ് പ്രക്രിയകൾ സുതാര്യമാക്കുന്നതിലൂടെ ആവർത്തിച്ച് ബിസിനസ്സ് നടത്തുക, ആ ഉൽ‌പ്പന്നങ്ങൾ / പാർട്സ് എന്നിവയുടെ തീരുവ വർദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയിൽ നിർമ്മാണം നടത്തുക എന്നീ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മൊബൈൽ ഉൽപാദനം

ഇന്ത്യയ്ക്കുള്ളിൽ മൊബൈൽ ഉൽപാദനത്തിന്റെ എക്കോ സിസ്റ്റം സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും തദ്ദേശീയ ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഹ്രസ്വകാല അടിസ്ഥാനത്തിൽ ചെലവ് വർദ്ധിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. ഒരു വശത്ത് തദ്ദേശീയ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചോദനം നൽകുകയും ഇന്ത്യയെ ശക്തമായ മൊബൈൽ ഫോൺ നിർമ്മാണ കേന്ദ്രമായി മാറ്റുകയും വേണമെന്നതാണ് സർക്കാർ ലക്ഷ്യം. റഫ്രിജറേറ്റർ / എയർകണ്ടീഷണർ എന്നിവയുടെ കംപ്രസ്സർ പോലുള്ള മറ്റ് പാർട്സുകൾക്കും കസ്റ്റം ഡ്യൂട്ടിയിൽ വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 12.5 ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 15% ആയി ഉയർത്തി.

Best Mobiles in India

English summary
Finance Minister Nirmala Sitharaman announced the 2021 Union Budget in Parliament. Concessions on parts for chargers and mobile phones have been withdrawn to boost local production of smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X