അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

ജോലി ആവശ്യത്തിനും വിനോദത്തിനുമായി നമ്മൾ ധാരാളം ഡാറ്റ ഉപയോഗിക്കാറുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമായതോടെ മികച്ച വേഗതയും അൺലിമിറ്റഡ് ഇന്റർനെറ്റും മിക്ക ആളുകൾക്കും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളായി മാറിയിട്ടുണ്ട്. ഈ അവസരത്തിൽ ഇന്ത്യയിലെ പ്രമുഖ ബ്രോഡ്ബാന്റ് സേവനദാതാക്കളെല്ലാം തന്നെ തങ്ങളുടെ ഉപയോക്താക്കൾക്കായി അൺലിമിറ്റഡ് പായ്ക്കുകൾ നൽകുന്നുണ്ട്.

ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബർ പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുടെ ബ്രോഡ്‌ബാൻഡ് വിഭാഗവും വിപണിയിൽ ശക്തമായ സാന്നിധ്യം തന്നെയാണ്. ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 699 രൂപ മുതലാണ് ആരംഭിക്കുന്നത്. 8,4999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. ഔദ്യോഗിക വെബ്‌സൈറ്റിൽ എല്ലാ ജിയോഫൈബർ പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റ കാണിക്കുന്നുണ്ടെങ്കിലും എല്ലാ പ്ലാനുകളിലുമുള്ള FUP ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. ജിയോയുടെ പ്ലാറ്റിനം, ടൈറ്റാനിയം പ്രീമിയം പ്ലാനുകൾ 1 ജിബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റും യഥാക്രമം 7500 ജിബി, 15000 ജിബി ഡാറ്റയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകുംകൂടുതൽ വായിക്കുക: എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകും

എസിടി ഫൈബർ‌നെറ്റ് പ്ലാനുകൾ

എസിടി ഫൈബർ‌നെറ്റ് പ്ലാനുകൾ

മറ്റ് പല അധിക ആനുകൂല്യങ്ങളോടെ അതിവേഗ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്ന ബ്രോഡ്ബാന്റ് സേവനദാതാവാണ് എസിടി ഫൈബർനെറ്റ്. അൺലിമിറ്റഡ് എന്ന പേരിൽ എസിടി ഫൈബർ നെറ്റ് പ്ലാനുകളൊന്നും പുറത്തിറക്കിയിട്ടില്ല. എല്ലാ പ്ലാനുകൾക്കും എഫ്യൂപി ലിമിറ്റ് ഉണ്ട്. ഈ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. 800 ജിബി പ്രതിമാസ ഡാറ്റയും 200 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും നൽകുന്ന 1425 രൂപയുടെ പ്ലാൻ തന്നെ ഇതിന് ഉദാഹരണമാണ്. 250 എംബിപിഎസ്, 1000 എംബിപിഎസ് എന്നീ വേഗതയോട് കൂടി യഥാക്രമം 2500 ജിബി, 3500 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും എസിടി ഫൈബറിനുണ്ട്. ഇതിൽ ആദ്യത്തേതിന് 4,999 രൂപയും രണ്ടാമത്തേതിന് 5,999 രൂപയുമാണ് വില.

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

സർക്കാർ ഉടമസ്ഥതയിലുള്ള ബി‌എസ്‌എൻ‌എൽ വിവിധ വില നിലവാരങ്ങളിൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബി‌എസ്‌എൻ‌എല്ലിന്റെ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ‌ക്കും എഫ്‌യു‌പി ലിമിറ്റ് ഉണ്ട്. ഈ ലിമിറ്റ് കഴിഞ്ഞാൽ‌ ഇൻറർ‌നെറ്റ് വേഗത കുറയും. ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 499 രൂപ മുതൽ ആരംഭിക്കുന്നു. 16,999 രൂപ വരെ വിലയുള്ള പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. ബിഎസ്എൻഎല്ലിന്റെ 600 ജിബി സി‌യു‌എൽ പ്ലാൻ 50 എം‌ബി‌പി‌എസ് വേഗതയിൽ 600 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന് 849 രൂപയാണ് വില.

കൂടുതൽ വായിക്കുക: വോഡഫോൺ ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റ വരെ സൌജന്യമായി നേടാംകൂടുതൽ വായിക്കുക: വോഡഫോൺ ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റ വരെ സൌജന്യമായി നേടാം

Best Mobiles in India

Read more about:
English summary
There are endless broadband service providers in the market who are currently offering unlimited internet plans to its subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X