പോൺ കാണുന്നത് കുറ്റമാണോ? ഗൂഗിളിൽ പോൺ വീഡിയോ തിരയുന്നവർക്ക് പണിയുമായി യുപി പോലീസ്

|

ഗൂഗിളിൽ പോൺ വീഡിയോ സെർച്ച് ചെയ്യുന്നത് കുറ്റകരമാണോ. ഉത്തർപ്രദേശിലാണ് നിങ്ങളെങ്കിൽ ഇത് കുറ്റകരമാണ്. ആളുകളുടെ ഇന്റർനെറ്റ് സെർച്ച് ഡാറ്റ നിരീക്ഷിക്കാൻ ഒരു കമ്പനിയെ ഏൽപ്പിച്ചതായി യുപി പോലീസ് അറിയിച്ചു. ഇതിലൂടെ ആളുകൾ ഗൂഗിളിൽ അശ്ലീല കണ്ടന്റുകൾ സെർച്ച് ചെയ്താൽ അവരെ നിരീക്ഷിക്കും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ഇന്റർനെറ്റ്

ആളുകളുടെ ഇന്റർനെറ്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 'യുപി വിമൻ പവർലൈൻ 1090' എന്ന പുതിയ ടീം രൂപീകരിച്ചതായി യുപി പോലീസ് അറിയിച്ചു. ആരെങ്കിലും ഇന്റർനെറ്റിൽ പോൺ കണ്ടന്റ് സെർച്ച് ചെയ്താൽ ഈ ടീമിന് അലേർട്ടുകൾ ലഭിക്കും. പിന്നീട് "സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ" തടയാനായി പോലീസ് ആ വ്യക്തിയെ സമീപിക്കും. ഇന്റർനെറ്റിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്നും 1090 പവർലൈൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് സഹായിക്കുമെന്നും പോലീസ് അധികൃതർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

ഡാറ്റ

ഇൻറർനെറ്റിന്റെ അനലിറ്റിക്സ് പഠിക്കാൻ, ഓമുഫ് എന്ന കമ്പനിയെ നിയമിച്ചിട്ടുണ്ട്. ഇത് ഡാറ്റയിലൂടെ ഇൻറർനെറ്റിൽ സെർച്ച് ചെയ്യുന്നവരെ നിരീക്ഷിക്കും. ഒരു വ്യക്തി പോൺ കണ്ടനറ് കണ്ടാൽ അനലിറ്റിക്സ് ടീമിന് വിവരങ്ങൾ ലഭിക്കുമെന്നും എഡിജി റാവത്ത് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പോൺ കാണുന്ന ആളുകൾക്കെല്ലാം ഡിവൈസിൽ ഒരു അലേർട്ട് ലഭിക്കും. പോൺ കണ്ടന്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് സൂക്ഷിക്കും. ഇത് ഉപയോഗിച്ചാവും ആ പ്രദേശത്തെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നത്.

ഇന്റർനെറ്റ് ഡാറ്റ

ഒരു വ്യക്തി പോൺ കണ്ടന്റുകൾ സെർച്ച് ചെയ്യുമ്പോൾ ഇക്കാര്യം ഇന്റർനെറ്റ് ഡാറ്റ 1090 ടീമിനെ അറിയിക്കും. തുടർന്ന് ടീം വ്യക്തിക്ക് 'ബോധവൽക്കരണ മെസേജുകൾ' അയയ്ക്കും. ഇതിലൂടെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കും. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ടീം ഈ ഫീച്ചർ പരീക്ഷിച്ചതായും പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും റാവത്ത് വെളിപ്പെടുത്തി. നിലവിൽ 11.6 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ഉത്തർപ്രദേശിൽ പുതിയ പദ്ധതി വൈകാതെ ആരംഭിക്കും.

കൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാംകൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം

സെർച്ച് ഡാറ്റ

ആളുകളുടെ ഇന്റർനെറ്റ് സെർച്ച് ഡാറ്റ ട്രാക്കുചെയ്യാനുള്ള നീക്കത്തെക്കുറിച്ച് അറിയാൻ ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ യുപി പോലീസിന് വിവരാവകാശം ഫയൽ ചെയ്തിട്ടുണ്ട്. ആളുകളുടെ സെർച്ച് ഡാറ്റ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പ്രൈവസിയിലേക്കുള്ള കടന്ന് കയറ്റമാണ്. പോൺ കാണുന്നവർ കുറ്റവാളികൾ ആണെന്ന ധാരണയും തികച്ചും തെറ്റാണ്. ഇത്തരത്തിലുള്ള നടപടികളിലേക്ക് യുപി പോലീസ് കടക്കുന്നതിനാൽ തന്നെ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായേക്കും.

Best Mobiles in India

English summary
Is it a crime to search porn video on Google? If you are in Uttar Pradesh, this is a crime. UP police say they have assigned a company to monitor people's internet search data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X