എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾ

|

ഇന്ത്യയിലെ മുൻനിര സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ കഴിഞ്ഞയാഴ്ച്ചയാണ് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചത്. ജിയോ 20 ശതമാനവും എയർടെൽ, വിഐ എന്നിവ 25 ശതമാനവുമാണ് നിരക്കുകൾ വർധിപ്പിച്ചത്. ഒരു ഉപയോക്താക്കാവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) വർധിപ്പിക്കുന്നതിനായിട്ടാണ് ടെലിക്കോം കമ്പനികൾ താരിഫ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്.

 

താരിഫ് നിരക്കുകൾ

മൂന്ന് ടെലിക്കോം കമ്പനികളും താരിഫ് നിരക്കുകൾ ഉയർത്തിയിട്ടുണ്ട് എങ്കിലും പ്ലാനുകൾക്കൊപ്പം നൽകുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. വാലിഡിറ്റിയിലും മാറ്റങ്ങൾ ഒന്നുമില്ല. ധാരാളം ഉപയോക്താക്കൾ ദീർഘകാല വാലിർഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവരാണ്. ഇത്തരം പ്ലാനുകൾക്കും ടെലിക്കോം കമ്പനികൾ വില വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ 28 ദിവസം, 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിനേക്കൾ ലാഭകരവും ഇടയ്ക്കിടെ റീചാർജ് ചെയ്യുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നവയുമാണ് ദീർഘകാല പ്ലാനുകൾ. ഇവ 84 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി നൽകുന്നു.

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ
 

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളിൽ ആദ്യത്തേത് 395 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിന് നേരത്തെ 329 രൂപയായിരുന്നു വില. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1000 എസ്എംഎസുകളും പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു. 555 രൂപ വിലയുണ്ടായിരുന്ന ജിയോ പ്ലാനിന് ഇപ്പോൾ 666 രൂപയാണ് വില. ഈ പ്ലാനിലൂടെ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യളാണ് ജിയോ നൽകുന്നത്.

ജിയോ, വിഐ, എയർടെൽ എന്നിവയുടെ 56 ദിവസം വരെ വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾജിയോ, വിഐ, എയർടെൽ എന്നിവയുടെ 56 ദിവസം വരെ വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

599 രൂപ പ്ലാൻ

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള വളരെ ജനപ്രിയമായ പ്ലാനുകളിലൊന്നായിരുന്നു 599 രൂപ പ്ലാൻ. ഈ പ്ലാനിന് ഇപ്പോൾ 719 രൂപയാണ് വില. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകും.

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

84 ദിവസം വാലിഡിറ്റിയുള്ള എയർടെല്ലിന്റെ ആദ്യ പ്ലാനിന് നേരത്തെ 379 രൂപയായിരുന്നു വില. ഇപ്പോൾ ഈ പ്ലാനിനായി 455 രൂപ നൽകേണ്ടി വരും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള മറ്റൊരു ശ്രദ്ധേയമായ പ്ലാൻ 719 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിന് നേരത്തെ ഉണ്ടായിരുന്ന വില 598 രൂപയായിരുന്നു.

719 രൂപ പ്ലാൻ

719 രൂപയ്ക്ക് 84 ദിവസത്തെ വാലിഡിറ്റി കാലയളവിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1.5 ജിബി ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. 698 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 839 രൂപയാണ് വില. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ

വിഐയുടെ 84 ദിവസം വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

വിഐയുടെ 84 ദിവസം വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

വിഐയുടെ 84 ദിവസലം വാലിഡിറ്റിയുള്ള ജനപ്രിയ പ്ലാനിന് 719 രൂപയാണ് വില. ഈ പ്ലാനിന് നേരത്തെ 599 രൂപ മാത്രമായിരുന്നു വില. 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. കൂടുതൽ വാലിഡിറ്റി കുറഞ്ഞ നിരക്കിൽ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന 459 രൂപയുടെ പ്ലാനും വിഐയ്ക്ക് ഉണ്ട്.

459 രൂപ പ്ലാൻ

459 രൂപ വിലയുള്ള പ്ലാനിന് നേരത്തെ 379 രൂപയായിരുന്നു വില. ഈ പ്ലാനിലൂടെ മൊത്തം 6 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 84 ദിവസത്തേക്ക് ലഭിക്കുന്നു. 699 രൂപ വിലയുണ്ടായിരുന്ന മറ്റൊരു പ്ലാനും വിഐയ്ക്ക് ഉണ്ട്. ഇതിന് ഇപ്പോൾ 839 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ 84 ദിവസത്തേക്ക് ലഭിക്കും.

ജിയോയുടെ പുതുക്കിയ വാർഷിക പ്ലാനുകൾ

ജിയോയുടെ പുതുക്കിയ വാർഷിക പ്ലാനുകൾ

1299 രൂപ വിലയുണ്ടായിരുന്ന ജിയോയുടെ പ്ലാനിന് ഇപ്പോൾ 1559 രൂപയാണ് വില. 336 ദിവസത്തേക്ക് മൊത്തം 24 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 3600 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്. 2399 രൂപ വിലയുണ്ടായിരുന്ന ജിയോ വാർഷിക പ്ലാനിന് ഇപ്പോൾ 2879 രൂപയാണ് വില. 365 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽ

എയർടെല്ലിന്റെ പുതുക്കിയ വാർഷിക പ്ലാനുകൾ

എയർടെല്ലിന്റെ പുതുക്കിയ വാർഷിക പ്ലാനുകൾ

എയർടെല്ലിന്റെ 1799 രൂപ വിലയുള്ള പ്ലാനിന് നേരത്തെ 1498 രൂപയായിരുന്നു വില. ഈ പ്ലാനിലൂടെ 365 ദിവസത്തേക്ക് മൊത്തം 24 ജിബി ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും സൌജന്യ കോളിങും ആനുകൂല്യങ്ങളും ലഭിക്കുന്നു. എയർടെല്ലിന്റെ 2498 രൂപ വിലയുള്ള പ്ലാനിന് ഇനി 2999 രൂപ നൽകേണ്ടി വരും. ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ നൽകുന്ന പ്ലാനാണ് ഇത്.

വിഐയുടെ പുതുക്കിയ വാർഷിക പ്ലാനുകൾ

വിഐയുടെ പുതുക്കിയ വാർഷിക പ്ലാനുകൾ

1499 രൂപ വിലയുണ്ടായിരുന്ന വിഐ പ്ലാനിന് ഇനി മുതൽ 1799 രൂപയാണ് വില. ഈ പ്ലാൻ 365 ദിവസം വാലിഡിറ്റിയും മൊത്തം 24 ജിബി ഡാറ്റയും 3600 എസ്എംഎസുകളും നൽകുന്നു. 2399 രൂപ വിലയുണ്ടായിരുന്ന വിഐ വാർഷിക പ്ലാനിന് ഇപ്പോൾ 2899 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

Best Mobiles in India

English summary
India's leading telecom companies Jio, Airtel and Vi hiked rates on their prepaid plans last week. Take a look at the revised long-term plans of these three telecom companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X