Home
News

ബി‌എസ്‌എൻ‌എൽ 2 ജി / 3 ജി സിം കാർഡുകൾ സൌജന്യമായി 4ജിയിലേക്ക് മാറ്റാം

ബി‌എസ്‌എൻ‌എൽ അതിന്റെ 2 ജി / 3 ജി നെറ്റ്‌വർക്ക് സൈറ്റുകൾ 4 ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ്. ഈ അവസരത്തിൽ ബിഎസ്എൻഎൽ 2ജി, 3ജി സിം കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് സൌജന്യമായി 4ജിയിലേക്ക് മാറാൻ അവസരമൊരുക്കുകയാണ് കമ്പനി. 4ജി നെറ്റ്വർക്ക് രാജ്യത്താകമാനം വികസിപ്പിക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്കിടെയാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

4ജി സേവനം

റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ 4ജി സേവനം ആരംഭിച്ച് ഏകദേശം അഞ്ച് വർഷം വൈകിയാണ് ബി‌എസ്‌എൻ‌എൽ 4 ജിയിലേക്ക് പൂർണമായും മാറാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ടെലിക്കോം വിപണിയിൽ സ്വകാര്യ കമ്പനികൾക്കൊപ്പം മത്സരിച്ച് പിടിച്ചു നിൽക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ രാജ്യത്താകമാനം 4ജി കൊണ്ടുവരുള്ള ശ്രമങ്ങൾ നടത്തുന്നത്. കേരളത്തിൽ നേരത്തെ തന്നെ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് ലഭ്യമാണ്.

ബി‌എസ്‌എൻ‌എല്ലിന്റെ 4 ജി സിം ഓഫർ

ബി‌എസ്‌എൻ‌എല്ലിന്റെ 4 ജി സിം ഓഫർ

ബി‌എസ്‌എൻ‌എൽ സിം സൌജന്യമായി 4ജിയിലേക്ക് മാറ്റാനുള്ള പുതിയ ഓഫർ കുറച്ച് കാലം മാത്രമേ ലഭ്യമാവുകയുള്ളു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി 90 ദിവസത്തേക്കാണ് ഈ ഓഫർ നൽകുന്നത്. ഇപ്പോഴും 2ജി, 3ജി സിം ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് പുതിയ ഓഫറിലൂടെ 4ജിയിലേക്ക് മാറാൻ സാധിക്കും. ഓഫറിലൂടെ ആവശ്യക്കാർരുടെ നിലവിലെ സിം കാർഡുകൾ സ്വാപ്പ് ചെയ്യുകയും ഒരു പുതിയ 4 ജി സിം കാർഡ് നൽകുകയും ചെയ്യും.

4ജി സിം

നിലവിൽ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ ഓഫർ ലഭ്യമാണ്. 2020 ഏപ്രിൽ ഒന്നിനാണ് ഇത് വീണ്ടും ആരംഭിച്ചത്. പുതുതായി ബി‌എസ്‌എൻ‌എൽ കണക്ഷൻ എടുക്കുന്ന ആളുകൾ 100 രൂപയിൽ കൂടുതൽ തുകയ്ക്ക് റീചാർജ് ചെയ്താൽ 4ജി സിം കാർഡ് സൌജന്യമായി ലഭിക്കും. ഈ പുതിയ ഓഫർ നിലവിൽ വരുന്നതോടെ ബി‌എസ്‌എൻ‌എല്ലിന്റെ നിലവിലുള്ള ഉപഭോക്താക്കളിൽ ഭൂരിഭാഗം ആളുകളും 4 ജി സിം ഉപയോഗിച്ച് തുടങ്ങുമെന്നും ഇതിലൂടെ 4ജി നെറ്റ്വർക്ക് വികസനത്തിന് ശേഷമുള്ള പ്രവർത്തനങ്ങൾ എളുപ്പമാകമെന്നും കമ്പനി കണക്ക് കൂട്ടുന്നു.

4 ജി നെറ്റ്വർക്ക് വിപുലികരണത്തിനുള്ള വെല്ലുവിളികൾ

4 ജി നെറ്റ്വർക്ക് വിപുലികരണത്തിനുള്ള വെല്ലുവിളികൾ

നിലവിലുള്ള സൈറ്റുകളിൽ 4 ജി ഡിവൈസുകൾ വിന്യസിക്കുക എന്നതാണ് ബി‌എസ്‌എൻ‌എൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 4ജിയിലേക്ക് സൈറ്റുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി കരാർ നൽകാൻ ക്വട്ടേഷൻ വിളിച്ചതിൽ ഇന്ത്യൻ കമ്പനികളെ ഒഴിവാക്കാനായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കിയതിന് ടെലികോം എക്യുപ്‌മെന്റ് ആന്റ് സർവീസസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ടിഇപിസി) ബിഎസ്എൻഎല്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ടിഇപിസി

കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് എതിരാണ് ബിഎസ്എൻഎല്ലിന്റെ നടപടിയെന്നാണ് ടിഇപിസിയുടെ വാദം. അതിനിടെ 2ജി, 3ജി സൈറ്റുകൾ 4ജിയിലേക്ക് മാറ്റുന്നതിനായി ഇസഡ്ടിഇ, നോക്കിയ എന്നീ കമ്പനികൾക്ക് ബി‌എസ്‌എൻ‌എൽ കരാർ നൽകി. അതുകൊണ്ട് തന്നെ രാജ്യത്താകമാനം 4 ജി നെറ്റ്വർക്ക് വികസിപ്പിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ പദ്ധതി അധികം വൈകാതെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബിഎസ്എൻഎൽ 4ജി പ്ലാനുകൾ

ബിഎസ്എൻഎൽ 4ജി പ്ലാനുകൾ

4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ 4ജി നിലവിൽ ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് 4ജി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

10 ജിബി ഡാറ്റ

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.

Best Mobiles in India

English summary
BSNL has been working at a rapid speed to upgrade its 2G/3G network sites to 4G. BSNL has a huge untapped market waiting with 4G. It will be interesting to see how tough a competition BSNL will become for other telcos. It is worthy of noting that BSNL is coming to the 4G market almost five years late.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X