ഡിജിറ്റൽ പേയ്മെൻറ് ആപ്പിലൂടെ ബാങ്ക് ജീവനക്കാരിക്ക് നഷ്ടമായത് 87,000 രൂപ

|

UPI പണമിടപാടുകൾ ഇന്ത്യയിൽ ദിനംപ്രതി വർദ്ധിച്ചുവരികയും പെട്ടിക്കടകൾ തൊട്ട് വലീയ വ്യാപാരസ്ഥാപനങ്ങളിൽ വരെ ഓൺലൈൻ പേമൻറ് സംവിധാനം വരുകയും ചെയ്തപ്പോൾ അതിലൂടെ തട്ടിപ്പുനടത്താനുള്ള പഴുതുകളും വർദ്ധിച്ചു. മൂംബൈയിൽ ഓൺലൈനായി മൂന്ന് ബീർ വാങ്ങാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരി രാധിക പരേഖിന് തൻറെ അക്കൌണ്ടിൽ നിന്നും നഷ്ടമായത് 87,000 രൂപയാണ്.

തട്ടിപ്പ് ബീർ വാങ്ങാൻ ശ്രമിക്കവേ

തട്ടിപ്പ് ബീർ വാങ്ങാൻ ശ്രമിക്കവേ

UPI എന്ന യുണൈറ്റഡ് പേമെൻറ്സ് ഇൻറർഫേസ് മുഖാന്തരമാണ് രാധിക ബീറിൻറെ പണം നൽകാൻ ശ്രമിച്ചത്. ഇതിനുവേണ്ടി UPI അഡ്രസ് നൽകിയതാണ് തട്ടിപ്പിന് ഇരയാവാൻ കാരണം. രാധാക ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ പോവ്വയിലെ സ്റ്റാർ മദ്യവിൽപ്പനശാലയിലേക്ക് വിളിക്കുകയും മൂന്ന് ബീർ ഓഡർ ചെയ്തു. കടക്കാരൻ 420 രൂപ ഗൂഗിൾ പേ വഴി അയയ്ക്കാൻ പറയുകയും ഒപ്പം UPI ID ചോദിക്കുകയും ചെയ്തു.

പണം തട്ടിയത് രണ്ടുതവണയായി

പണം തട്ടിയത് രണ്ടുതവണയായി

രാധിക പരേഖർ തൻറെ UPI ID നൽകിയതിന് ശേഷം അവർക്ക് ഗൂഗിൾ പേയിൽ പേമൻറ് റിക്വസ്റ്റ് വന്നു. ഇത് അക്സപ്റ്റ് ചെയ്തതും അക്കൌണ്ടിൽ നിന്ന് 29,001 രൂപ നഷ്ടമായി. ഉടനെ തന്നെ കടയിലേക്ക് വിളിച്ച് അന്വേഷിച്ചു. ഫോണെടുത്തയാൾ അബദ്ധതത്തിൽ പറ്റിയതാണെന്നും ഉടനെ തന്നെ പണം തിരികെ അയക്കാമെന്നും പറഞ്ഞു. ഫോൺ കട്ട് ചെയ്തതും പിന്നെയും 58,000 രൂപ കൂടി അക്കൌണ്ടിൽ നിന്നും നഷ്ടമായി.

ഇത് രണ്ടാമത്തെ വലീയ ഓൺലൈൻ പേയ്മൻറ് തട്ടിപ്പ്

ഇത് രണ്ടാമത്തെ വലീയ ഓൺലൈൻ പേയ്മൻറ് തട്ടിപ്പ്

കാര്യം അന്വേഷിക്കാനായി കട കണ്ടെത്തിപോയ രാധികയോട് കടയുടമ പറഞ്ഞത് അവർ വിളിച്ച നമ്പർ ആ കടലിലേതല്ല എന്നാണ്. ഐടി ആക്ടിലെയും IPCയിലെയും വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മെയ് മാസം അനിൽ പദാം സിങ് എന്നയാൾക്ക് ഒരു ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പ് വഴി ഇ-വാലറ്റിൽ നിന്നും നഷ്ടമായത്. മൊബൈൽ ഫോണിൻറെ ഇഎംഐയുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്പനിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു അനിൽ സിങ് തട്ടിപ്പിനിരയായത്.

സുരക്ഷയ്ക്കായി എസ്എംഎസ് സംവിധാനവും

സുരക്ഷയ്ക്കായി എസ്എംഎസ് സംവിധാനവും

മെയ് മാസത്തിൽ നടന്ന തട്ടിപ്പിന് ശേഷം ഗൂഗിൾ പേ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി കളക്ട് റിക്വസ്റ്റ് വരുമ്പോൾ നോട്ടിഫിക്കേഷൻറെ കൂടെ എസ്എംഎസും ലഭിക്കുന്ന സംവിധാനം ഉണ്ടാക്കിയിരുന്നു. റിക്വസ്റ്റുകൾ അപ്രൂവ് ചെയ്താൽ അക്കൌണ്ടിൽ നിന്ന് പണം പോകുമെന്ന മുന്നറിയിപ്പോടെയാണ് ഇത്തരം എസ്എംഎസുകൾ വരുന്നത്.

UPI ആപ്പുകൾ സുരക്ഷിതമായി ഉപയോഗിക്കാം

UPI ആപ്പുകൾ സുരക്ഷിതമായി ഉപയോഗിക്കാം

സുരക്ഷിതമായ UPI ആപ്പുകളുടെ ഉപയോഗത്തിന് ആപ്പുകളിൽ നിന്നും വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും മെസേജുകളും കൃത്യമായി വായിക്കേണ്ടത് അനിവാര്യമാണ്. ട്രാൻസാക്ഷനുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ ഒഫീഷ്യലായ കോൾസെൻററുകളിലെ നമ്പരുകളിൽ മാത്രം വിളിച്ച് പരാതികൾ അറിയിക്കുക. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയായെന്ന് തോന്നിയാൽ ഉടനെ തന്നെ ബന്ധപ്പെട്ട ബാങ്കിൽ വിളിച്ച് അറിയിക്കുക. അതിനുശേഷം ആവശ്യമെങ്കിൽ RBIയെയും സമീപിക്കാവുന്നതാണ്.

സൈബർ സെക്യൂരിറ്റിയിലൂടെ തട്ടിപ്പ് ചെറുക്കാം

സൈബർ സെക്യൂരിറ്റിയിലൂടെ തട്ടിപ്പ് ചെറുക്കാം

എല്ലാറ്റിനും ഉപരിയായി കൃത്യമായ സൈബർസെക്യൂരിറ്റി മാനദണ്ഡങ്ങൾ എല്ലായിപ്പോഴും പിന്തുടരുക. എല്ലാ അക്കൌണ്ടുകളിലും ആപ്പുകളിലും സുരക്ഷിതമായ പാസ് വേർഡുകൾ സെറ്റ് ചെയ്യുക. മറ്റാർക്കും ഊഹിക്കാൻ കഴിയാത്ത വിധം ശക്തമായ പാസ് വേർഡ് സംവിധാനത്തിലൂടെ ഓൺലൈൻ തട്ടിപ്പുകളെ വലീയ രീതിയിൽ ചെറുക്കാനാകും.

Best Mobiles in India

English summary
Fraudsters have hit a Mumbai-based investment banking analyst who lost Rs 87,000 while buying three beer online via UPI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X