ഈ പുതിയ ബാറ്ററി ടെക്നോളജിയിലൂടെ സ്മാർട്ട്ഫോണുകളിൽ 5 ദിവസം വരെ ചാർജ്ജ് നിൽക്കും

|

ലിഥിയം അയൺ ബാറ്ററികളെ കുറിച്ച് അറിയാത്തവർ കുറവായിരിക്കും. കാരണം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന മിക്ക ഡിവൈസുകൾക്കും ആവശ്യമായ പവർ നൽകുന്നത് ലിഥിയം അയേൺ ബാറ്ററികളാണ്. സ്മാർട്ട്‌ഫോൺ, ക്യാമറ, സ്പീക്കറുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവയടക്കം പല ഡിവൈസുകളിലും ഈ ബാറ്ററികളണ് ഉള്ളത്. സാങ്കേതിക മുന്നേറ്റത്തിന്റെ ചരിത്രത്തിൽ ഈ ബാറ്ററികളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

ലിഥിയം അയേൺ ബാറ്ററി
 

ലിഥിയം അയേൺ ബാറ്ററി സാങ്കേതിക വിദ്യയുടെ ബാറ്ററി ക്ഷമത പോരാ എന്ന് തോന്നുന്ന വിധം നമ്മുടെ സാങ്കേതിക വിദ്യ വികസിക്കുകയാണ്.ഇപ്പോഴിതാ ലിഥിയം സൾഫർ ബാറ്ററി സാങ്കേതിക വിദ്യയിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് ഗവേഷകർ എന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോണുകളിൽ 5 ദിവസം വരെ തുടർച്ചായായി ബാക്ക് അപ്പ് നൽകുന്ന, ഒരു ഇലക്ട്രി്ക് വാഹനത്തിന് ഒറ്റ ചാർജ്ജിൽ 1000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സഹായിക്കുന്ന തരം ബാറ്ററികളാണ് ഗവേഷകർ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മോനാഷ് സർവകലാശാല

മോനാഷ് സർവകലാശാലയിലെ ഗവേഷകരാണ് ലിഥിയം സൾഫർ ബാറ്ററി വികസിപ്പിച്ചെടുത്തത്. നിലവിലുള്ള ലിഥിയം അയോണിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ള അൾട്രാ-ഹൈ കപ്പാസിറ്റി ബാറ്ററിയാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. അടുത്ത തലമുറയിലെ സാങ്കേതിക വിദ്യയ്ക്ക് കരുത്ത് നൽകുന്നത് ഈ ബാറ്ററികളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൂടുതൽ വായിക്കുക: 2020ൽ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്ന മൂന്ന് ഘടകങ്ങൾ

വൈദ്യുത ചാർജ്

വൈദ്യുത ചാർജിൽ കുറഞ്ഞ ഇന്റർഫിയറൻസ് ആവശ്യമുള്ള ബാറ്ററിയുടെ പ്രവർത്തനം വിപുലീകരിക്കുന്ന കാഥോഡിന്റെ ഘടന ഗവേഷകർ മെച്ചപ്പെടുത്തി. ലിഥിയം അയൺ ബാറ്ററികൾ കണങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു സംവിധാനം ഉപയോഗിക്കുന്നുണ്ട് ഇതിന് ബദലായിഗവേഷകർ ഒരു പുതിയ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സംവിധാനം ബാറ്ററിക്ക് മികച്ച സ്ഥിരത കൈവരിക്കുന്നതിനായി ഈ കണങ്ങളെ ബന്ധിപ്പിക്കും.

ലിഥിയം സൾഫർ
 

ലിഥിയം സൾഫർ (ലി-എസ്) ബാറ്ററികളിൽ സൾഫർ കാഥോഡുകളും ലിഥിയം അയൺ ബാറ്ററികളിൽ (എൽഐബി) സിലിക്കൺ ആനോഡുകളും ഉപയോഗിക്കുന്നത് തന്നെ വിലകുറഞ്ഞ രീതിയിൽ ലിഥിയം സംഭരിക്കാനുള്ള മികച്ച കഴിവുള്ള ഇലക്ട്രോഡുകളുടെ ഉദാഹരണമാണെന്നും അതുകൊണ്ട് തന്നെ ലിഥിയം അയേൺ ബാറ്ററികളുടെ പുതിയ ബദലായി ലിഥിയം സൾഫർ ബാറ്ററി മാറുമെന്നും ഗവേഷണ പ്രബന്ധത്തിൽ ശാത്രജ്ഞർ വ്യക്തമാക്കി.

ഉൽപാദനച്ചെലവും മികച്ച പ്രകടനവും

പുതുതായി വികസിപ്പിച്ച ഉയർന്ന ശേഷിയുള്ള ലിഥിയം സൾഫർ ബാറ്ററികൾ കുറഞ്ഞ ഉൽപാദനച്ചെലവും മികച്ച പ്രകടനവും സമൃദ്ധമായ മെറ്റീരിയൽ സപ്ലേയും പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കുന്നതുമാണ് എന്നാണ് ഗവേഷണ പ്രബന്ധം അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ലിഥിയം സൾഫർ ബാറ്ററിയാണിതെന്നും വലിയോ തോതിൽ ഉപയോഗിക്കേണ്ട മേഖലകൾക്ക് വേണ്ടി വികസിപ്പിച്ചതാണ് ഇതെന്നും ഗവേഷകർ അവകാശപ്പെടുന്നു.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഫോണിൽ കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനുള്ള 10 വഴികൾ

പ്രോട്ടോടൈപ്പ്

സെല്ലുകളുടെ പ്രോട്ടോടൈപ്പ് ഇതിനകം പ്രദർശിപ്പിക്കുകയും വാണിജ്യവൽക്കരണ പ്രക്രിയ നടക്കുകയും ചെയ്യുന്നു. നിലവിൽ വിപണിയിൽ ലഭ്യമായ ബാറ്ററികളേനാല് തവണ പിന്നിലാക്കാൻ പോന്നതാണ് പുതിയ ബാറ്ററി സംവിധാനം എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. എന്തായാലും അടുത്ത തലമുറയിലെ ഈ ബാറ്ററി ചിലപ്പോൾ ടെക്നോളജി രംഗത്തെ മാറ്റി മറിക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Now it has been reported that researchers have developed a new lithium-sulfur battery which is capable of powering a smartphone straight up to five days. Yes! You read it correctly, it is also capable of power an electric vehicle to goes up to 1000km in one full charge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X