Home
News

ചാറ്റ്ജിപിറ്റി ഇങ്ങനെ ഉപയോ​ഗിച്ചാൽ നിങ്ങളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യു​ഗത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ ജോലികൾ ലഘൂകരിക്കാൻ നടത്തിയ കണ്ടുപിടുത്തങ്ങൾ ഒടുവിൽ വന്നു നിൽക്കുന്ന ഇടമാണ് നമ്മുടെ മുന്നിലുള്ള എഐ സോഫ്റ്റ്വെയറുകൾ. ലോകമെമ്പാടുമുള്ള നിരവധി പ്രൊഫഷണലുകൾ ഇപ്പോൾ എഐ സഹായത്തോടെയാണ് ജോലികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവകൊണ്ടുള്ള പ്രധാന ​ഗുണങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം

വേണ്ട രീതിയിൽ ഉപയോ​ഗിച്ചാൽ നിങ്ങളുടെ ഉൽപാദനക്ഷമത നല്ല രീതിയിൽ ഉയർത്തിയെടുക്കാൻ ചാറ്റ്ജിപിറ്റി പോലുള്ള എഐ സോഫ്റ്റ്വെയറുകൾക്ക് സാധിക്കും. ഇതിന് സഹായിക്കുന്ന ചില നിർ​ദേശങ്ങൾ ഈ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു. നിങ്ങൾക്ക് പുതിയ കഴിവുകൾ വികസിപ്പിക്കാൻ ചാറ്റ്ജിപിറ്റി നിങ്ങളെ സഹായിക്കും ഉദാഹരണത്തിന് പാചകം, ക്രിയേറ്റീവ് റൈറ്റിം​ഗ്, കോഡിം​ഗ്, വിവിധ ഭാഷകൾ തുടങ്ങി നിവരധി കാര്യങ്ങൾ പുതിയതായി പഠിക്കാൻ സാധിക്കും.

ചാറ്റ്ജിപിറ്റി ഇങ്ങനെ ഉപയോ​ഗിച്ചാൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കാം

MOST READ: ചരിത്രകുതിപ്പിന് സാക്ഷിയാകാൻ പോയാലോ! ചന്ദ്രയാൻ 3 വിക്ഷേപണം കാണാൻ പൗരന്മാരെ ക്ഷണിച്ച് ഐഎസ്ആർഒ!

പ്രഫഷണൽ ജോലികൾ പലതിലും പ്രസന്റേഷൻ ഇന്ന് ഒരു അവിഭാജ്യ ഘടകമാണ്. ഇത്തരത്തിലുള്ള പ്രസന്റേഷനുകൾ മികച്ച രീതിയിൽ ആക്കാൻ ചാറ്റ്ജിപിറ്റി പോലുള്ള എഐകൾ സഹായിക്കുന്നത്. മനുഷ്യന്റെ അറിവിന് പരിമിതികൾ ഉണ്ട് എല്ലാ വിവരങ്ങളും മനുഷ്യന്റെ തലച്ചോറിൽ സൂക്ഷിക്കാൻ സാധിക്കില്ല. എന്നാൽ എഐ പോലുള്ള സാങ്കേതികവിദ്യകൾക്ക് സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളേക്കുറിച്ചും വിശദമായ അറിവുണ്ട്

ഇത്തരം സാഹചര്യങ്ങളിൽ എഐകളിൽ നിന്ന് നിർദേശം സ്വീകരിക്കുന്നത് ആവശ്യമായി വന്നേക്കാം. സങ്കൽപ്പങ്ങളെ താരതമ്യപ്പെടുത്തുക, വ്യത്യസ്തമാക്കുക ഇവക്ക് നിർവചനങ്ങൾ നൽകുക തുടങ്ങി എന്തിനും എഐയുടെ സഹായം സ്വീകരിക്കാവുന്നതാണ്. പ്രഫഷണൽ ആവശ്യങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും ഇവ ഉപയോ​ഗിക്കാവുന്നതാണ്. വളരെ കാഠിന്യമുള്ള വിഷയങ്ങളും ലളിതമായി ലഘുകരിക്കാനും ഇവയുടെ സഹായം നേടാനാവുന്നതാണ്.

ചാറ്റ്ജിപിറ്റി ഇങ്ങനെ ഉപയോ​ഗിച്ചാൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കാം

MOST READ: സ്വകാര്യതക്കായി വാട്ട്സ്ആപ്പിലുള്ളത് പത്ത് ഫീച്ചറുകൾ; നിങ്ങൾക്ക് അറിയാത്തവ പരിശോധിക്കാം

ഒരു തിയറി എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനുള്ള ഉപദേശങ്ങളും ചാറ്റ്ജിപിറ്റിയിൽ നിന്ന് സ്വീകരിക്കാറുണ്ട്. ജോലിയുടെയും പഠനത്തിന്റെയും അമിതഭാരം ഒഴിവാക്കാൻ സാധിക്കും എന്നതും ഇതിന്റെ പ്രധാന ഉപകാരങ്ങളിൽ ഒന്നാണ്. വലിയ പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ ഇവ എങ്ങനെ തയ്യാറാക്കണം എങ്ങനെ നടപ്പിലാക്കണം എന്ന തലത്തിലുള്ള നിർ​ദേശങ്ങൾക്കായും ചാറ്റ്ജിപിറ്റിയെ സമീപിക്കാവുന്നതാണ്.

വളരെ കുറഞ്ഞ സമയത്തിൽ തന്നെ എത്ര വലിയ വിഷയത്തെക്കുറിച്ചും ധാരണ വരുത്താൻ ഇവ നമ്മളെ സഹായിക്കുന്നതാണ്. പുതിയതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുകയാണെങ്കിൽ ആരുടെയും സഹായം ഇല്ലാത്തെ തന്നെ നമ്മുക്ക് വളരെ ലളിതമായി ചാറ്റ്ജിപിറ്റിയിൽ നിന്ന് പഠിക്കാൻ സാധിക്കുന്നതാണ്. ചാറ്റ് ബോട്ടിന് ഒരു അധ്യാപകന് സമാനമായി പ്രവർത്തിക്കാൻ സാധിക്കും അതും എന്തു വിഷയത്തിലും.

ആളുകളിൽ ഉൽപാദന ക്ഷമത വർധിപ്പിക്കാനായി ചാറ്റ്ജിപിറ്റി ഉപയോ​ഗിക്കുന്നതിനെ കുറിച്ച് ധാരാളം ചർച്ചകളും നടക്കുന്നുണ്ട്. ചാറ്റ്ജിപിറ്റിയുടെ മറ്റൊരു ​ഗുണമാണ് സമയലാഭം. ഒരു വിഷയത്തെക്കുറിച്ച് പഠിക്കുമ്പോൾ വിവിധ ബുക്കുകളും സൈറ്റുകളും റഫർ ചെയ്യാനായി നോക്കേണ്ടി വരും ഇവ ശേഖരിക്കാനായി ധാരാളം ആലയേണ്ടിയും വന്നേക്കാം എന്നാൽ ഇപ്പോൾ നമ്മുക്ക് ആവശ്യമായ വിവരങ്ങൾ നമ്മൾ ഇരിക്കുന്നിടത്ത് തന്നെ ലഭ്യമാകും.

വരുന്ന നാളുകളിൽ ചാറ്റ്ജിപിറ്റി എന്നത് നമ്മുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറും. കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമജ്ഞര്‍ക്കും എല്ലാം കഴിവ് വർദ്ധിപ്പിക്കാൻ ചാറ്റ്ജിപിറ്റിയുടെ സഹായം നേടാനാവുന്നതാണ്. സേർച്ചു ചെയ്യുമ്പോൾ ലിങ്കുകള്‍ മാത്രം മുന്നിൽ കൊണ്ടുത്തരുന്ന ​ഗൂ​ഗിൾ സർച്ചിനേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചാറ്റ്ജിപിറ്റി. നമ്മുക്ക് ആവശ്യമുള്ളത് സേർച്ച് ചെയ്താൽ അതിനനുസരിച്ച് ഇവ വിവരങ്ങൾ തരും.

​ഗൂ​ഗിൾ സർച്ചിനേക്കാളും ​ഗുണനിലവാരമുള്ള വിവരങ്ങൾ ആയിരിക്കും ​ചാറ്റ്ജിപിറ്റിയിൽ ഉണ്ടായിരിക്കുക. ചോദ്യത്തിന്റെ നിലവാരം അനുസരിച്ചായിരിക്കും ഉത്തരങ്ങളുടെയും നിലവാരം. മാത്രമായല്ല സ്വന്തമായി എഴുതിയ കണ്ടന്റുകളുടെ നിലവാരം ഉയർത്താനും ഇവ ഉപയോഗിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
AI software like ChatGipity can greatly increase your productivity if used properly. Chatgpity will help you develop new skills like cooking, creative writing, coding, different languages, and many more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X