എയർടെലിനും ജിയോയ്ക്കും പിന്നാലെ ദിവസേനയുള്ള ഡാറ്റ നിയന്ത്രണമില്ലാത്ത പ്ലാനുമായി വിഐയും

|

വോഡാഫോൺ ഐഡിയ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ജിയോ, എയർടെൽ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ച ദിവസവും ഡാറ്റ നിയന്ത്രണം ഇല്ലാത്ത പ്ലാനുകൾക്ക് സമാനമായ പ്ലാനാണ് വിഐയും അവതരിപ്പിച്ചിരിക്കുന്നത്. വിഐയുടെ പ്ലാനിന് 447 രൂപയാണ് വില. 60 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ജിയോയുടെ പ്ലാനും ഇതേ വിലയും വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. എയർടെല്ലിന്റെ പ്ലാനിന് 456 രൂപയാണ് വില.

വിഐയുടെ പുതിയ പ്ലാൻ

വിഐയുടെ പുതിയ പ്ലാൻ

വിഐയുടെ പുതിയ പ്ലാനിന് മുകളിൽ സൂചിപ്പിച്ചത് പോലെ 447 രൂപയാണ് വില. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 60 ദിവസത്തെ വാലിഡിറ്റി നൽകുന്നു. സാധാരണ രണ്ട് മാസത്തെ വാലിഡിറ്റി എന്ന് പറഞ്ഞാൽ 56 ദിവസം വാലിഡിറ്റിയാണ് ലഭിക്കുക. എന്നാൽ പുതിയ പ്ലാൻ 60 ദിവസം വാലിഡിറ്റി നൽകുന്നു. ഈ വാലിഡിറ്റി കാലയളവിലേക്കായി 50 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. 60 ദിവസവും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. വിഐ മൂവിസ്, ടിവി ആക്സസും പ്ലാനിലൂടെ ലഭിക്കും.

200 രൂപയിൽ താഴെ വിലയുള്ള വോഡാഫോൺ ഐഡിയ (Vi) പ്രീപെയ്ഡ് പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള വോഡാഫോൺ ഐഡിയ (Vi) പ്രീപെയ്ഡ് പ്ലാനുകൾ

പ്ലാനുകൾ

സാധാരണ പ്ലാനുകളിൽ ഉണ്ടാകുന്ന പ്രതിദിനമുള്ള നിശ്ചിത ഡാറ്റ നിയന്ത്രങ്ങൾ യാതൊന്നും ഇല്ല എന്നതാണ് 447 രൂപ വിലയുള്ള വിഐ പ്ലാനിന്റെ സവിശേഷത. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് എപ്പോൾ വേണമെങ്കിലും 50 ജിബി ഡാറ്റയും ഉപയോഗിച്ച് തീർക്കാവുന്നതാണ്. 699 രൂപ വിലയുള്ള ആഡ്-ഓൺ പോസ്റ്റ്പെയ്ഡ് പ്ലാനും വിഐ പുറത്തിറക്കിയിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള ആളുകൾക്കായി 75 രൂപയ്ക്ക് വോയ്‌സ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന കോംപ്ലിമെന്ററി പ്ലാനും വിഐ കഴിഞ്ഞ ദിവസം പുറത്തിറക്കി.

റീചാർജ്

ഒരു വർഷം ഉടനീളം ഒരുമാസം വാലിഡിറ്റി ഉള്ള പ്ലാനുകൾ റീചാർജ് ചെയ്താൽ മൊത്തം 13 റീചാർജുകൾ ചെയ്യേണ്ടി വരുന്നു എന്നും 28 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ ഉപയോക്താക്കളെ വഞ്ചിക്കുകയാണ് എന്നുമുള്ള പരാതികൾ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചതിനാൽ ടെലിക്കോം കമ്പനികൾ 30 ദിവസത്തെ വാലിഡിറ്റി നൽകണമെന്ന് ട്രായ് നേരത്തെ നിർദ്ദേശിച്ചിരുന്നു. പുതിയ പ്ലാനുകൾ‌ അവതരിപ്പിച്ചുകൊണ്ട് ടെലിക്കോം കമ്പനികൾ അവരുടെ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നു.

150 വിദ്യാർത്ഥികൾക്ക് വേണ്ടി വിഐ കോഴിക്കോട് പരപട്ടയിൽ പുതിയ ടവർ സ്ഥാപിച്ചു150 വിദ്യാർത്ഥികൾക്ക് വേണ്ടി വിഐ കോഴിക്കോട് പരപട്ടയിൽ പുതിയ ടവർ സ്ഥാപിച്ചു

വിഐ

വിഐയുടെ പുതിയ പ്ലാനിന് സമാനമായ പ്ലാൻ എയർടെൽ നേരത്തെ അവതരിപ്പിച്ചിരുന്നു. എയർടെല്ലിന്റെ പ്ലാനിന് 456 രൂപയാണ് വില. അൺലിമിറ്റഡ് കോളുകളും 60 ദിവസത്തെ വാലിഡിറ്റിയും 50 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളുമാണ് ഈ പ്ലാൻ നൽകുന്നത്. ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഒരു മെഗാബൈറ്റിന് 50 പൈസ നൽകേണ്ടി വരും. പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്കുള്ള ആക്സസ്, സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഫാസ്റ്റ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ

ജിയോയുടെ 447 പ്രീപെയ്ഡ് പ്ലാൻ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, ജിയോ ആപ്പുകളിലേക്ക് ആക്സസ് എന്നിവ നൽകുന്നു.

വോഡഫോൺ ഐഡിയ ഇസിം സേവനം കേരളത്തിലും ലഭ്യമാകുംവോഡഫോൺ ഐഡിയ ഇസിം സേവനം കേരളത്തിലും ലഭ്യമാകും

Best Mobiles in India

English summary
Vodafone Idea Introduces New Prepaid Plan. Vi's new plan similar to the one introduced by Jio and Airtel last week with no daily data limit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X