വിഐയ്ക്കും ജിയോയ്ക്കും സമാന വിലയുള്ള പ്ലാനുകൾ, പക്ഷേ ആനുകൂല്യം വ്യത്യസ്തം
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ മംവോഡഫോൺ ഐഡിയയും ഒന്നാമത്തെ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും ഒരേ വില വരുന്ന പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. പക്ഷേ ഈ രണ്ട് പ്ലാനുകളും നൽകുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. ജിയോയുടെയും വിഐയുടെയും 600 രൂപയോട് അടുത്ത് നിൽകുന്ന പ്ലാനുകൾ ഏറെ ജനപ്രീയമാണ്. ഈ പ്ലാനുകൾ വ്യത്യസ്ത ആനുകൂല്യങ്ങളാണ് നൽകുന്നത് എങ്കിലും ഉപയോക്താവ് ചിലവഴിക്കുന്ന തുകയ്ക്ക് ചേർന്ന സേവനം ഇരു പ്ലാനുകളിലൂടെയും ലഭിക്കുന്നു.

വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയിൽ നിന്നുള്ള 600 രൂപയുടെ പ്ലാനുകൾ എത്രത്തോളം വ്യത്യസ്തമാണെന്ന് പരിശേോധിച്ചാം. രണ്ട് ഓപ്പറേറ്റർമാരും കൃത്യമായി 600 രൂപ വിലയുള്ള പ്ലാനുകളല്ല നൽകുന്നത്. ജിയോയുടെ പ്ലാനിന് 599 രൂപയാണ് വില. വിഐയുടെ പ്ലാനിന് 601 രൂപ വിലയുണ്ട്. രണ്ട് രൂപയുടെ വ്യത്യാസത്തിലാണ് ഇരു പ്ലാനുകളും ഉള്ളത്. ഇവയുടെ ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.

വോഡഫോൺ ഐഡിയ 601 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയുടെ (വിഐ) 601 രൂപ പ്ലാൻ ഉപയോക്താക്കൾക്കായി അടുത്തിടെയാണ് അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് പ്രീമിയം ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങൾ നൽകുന്നതിനായി തയ്യാറാക്കിയ പ്ലാനാണ് ഇത്. 56 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 601 രൂപ പ്ലാൻ വിഐയുടെ തന്നെ 801 രൂപ പ്ലാനിന് സമാനമാണ്. 801 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 601 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 100 എസ്എംഎസുകളും ലഭിക്കും.

601 രൂപ പ്ലാനിനൊപ്പം വിഐ ഉപയോക്താക്കൾക്ക് ‘വീക്കെൻഡ് ഡാറ്റ റോൾഓവർ', ‘ബിംഗ് ഓൾ നൈറ്റ്' ഓഫറുകൾ നൽകുന്നുണ്ട്. ഇത് കൂടാതെ ഒരു വർഷത്തേക്ക് വിഐ മൂവീസ്, ടിവി ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന പ്രീമിയം ഒടിടി ആനുകൂല്യമാണ് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി. ദിവസവും ലഭിക്കുന്ന 3 ജിബി ഡാറ്റയ്ക്ക് പുറമേ 32 ജിബി ബോണസ് ഡാറ്റയും കമ്പനി നൽകുന്നുണ്ട്. പ്ലാൻ നൽകുന്ന മൊത്തം ഡാറ്റ ആനുകൂല്യം 200 ജിബിയാണ്.

ജിയോ 599 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 599 രൂപ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. ഇത് ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ മാത്രമേ നൽകുന്നുള്ളു. ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നിവയടക്കമുള്ള ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാൻ നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇതിലൂടെ മൊത്തം 168 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

കൂടുതൽ ഡാറ്റ നൽകുന്ന കാര്യത്തിൽ ബോണസ് ഡാറ്റയും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയും അടക്കം വിഐയുടെ പ്ലാനാണ് മികച്ചത്. എന്നാൽ വാലിഡിറ്റിയുടെ കാര്യത്തിൽ ജിയോയുടെ പ്ലാൻ മുന്നിട്ട് നിൽകുന്നു. വിഐയുടെ പ്ലാൻ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്നു എന്നതിനാൽ തന്നെ ജിയോയുടെ പ്ലാനിനെ ഇത് ബഹുദൂരം പിന്നിലാക്കുന്നു.


Click it and Unblock the Notifications








