വിഐ വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫറിന്റെ വാലിഡിറ്റി വർധിപ്പിച്ചു
വോഡഫോൺ-ഐഡിയ ടെലിക്കോം വിപണിയിൽ തരംഗം സൃഷ്ടിക്കുന്നത് അതിന്റെ വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യത്തിലൂടെയാണ്. ഇന്ത്യയിലെ മറ്റൊരു ടെലിക്കോം ഓപ്പറേറ്ററും നൽകാത്ത കിടിലൻ ഓഫറാണ് ഇത്. 2021 ഏപ്രിൽ 17 വരെ വാലിഡിറ്റി നിശ്ചയിച്ചിരുന്ന ഓഫറാണ് ഇത്. പക്ഷേ ഇപ്പോഴും ഈ ഓഫർ വിഐ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ ഓഫർ തുർന്ന് പോകാനാണ് വിഐ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ഈ ഓഫർ സഹായിക്കും.

വിഐ വീക്കെൻഡ് ഡാറ്റ റോൾഓവർ
വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യം എന്നത് ഉപയോക്താക്കൾക്ക് തങ്ങളുടെ പ്ലാനിലൂടെ ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിച്ച് തീർന്നില്ലെങ്കിൽ അത് ശനിയാഴ്ചയും ഞായറാഴ്ചയും ലഭിക്കുന്ന ഓഫറാണ്. ഇതിലൂടെ ശനി ഞായർ ദിവസങ്ങളിൽ ഉപയോക്താക്താക്കൾക്ക് ധാരാളം ഡാറ്റ ലഭിക്കുന്നു. വീക്കെൻഡിൽ സ്ട്രീമിങ്, ഗെയിമിങ് പോലുള്ളവയ്ക്കെല്ലാം ഈ ഡാറ്റ പ്രയോജനപ്പെടും. ഈ ഓഫറിന്റെ വാലിഡിറ്റിയാണ് വിഐ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.

വിഐ വീക്കെൻഡ് ഡാറ്റ റോൾഓവർ പ്ലാനുകൾ
വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫർ ലഭിക്കുന്ന വിഐയുടെ പ്ലാനുകൾ പരിശോധിക്കാം. 249 രൂപ, 299 രൂപ, 399 രൂപ, 401 രൂപ, 449 രൂപ, 555 രൂപ, 599 രൂപ, 601 രൂപ, 819 രൂപ, 1,197 രൂപ, 2,399 രൂപ, 2,595 രൂപ എന്നിങ്ങനെയുള്ള പ്ലാനുകൾക്കൊപ്പം വീക്കെൻഡ് ഡാറ്റ റോൾ ഓവർ സൌകര്യം ലഭിക്കും. ഈ പായ്ക്കുകൾ പ്രതിദിനം 1.5 ജിബി, 2 ജിബി, 3 ജിബി, 4 ജിബി ഡാറ്റ നൽകുന്നവയാണ്. 28 ദിവസം, 56 ദിവസം, 84 ദിവസം, 180 ദിവസം, 365 ദിവസം എന്നീ കാലയളവുകളിലേക്ക് വാലിഡിറ്റിയും ഈ പ്ലാനുകൾ നൽകുന്നുണ്ട്. പായ്ക്കുകൾ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും നൽകുന്നു.

വീക്കെൻഡ് ഡാറ്റ റോൾ ഓവർ ഓഫർ പോലെ തന്നെ ടെലികോം ഓപ്പറേറ്റർ ബിങ്ക് ഓൾ നൈറ്റ് ഓഫറുകളും നൽകുന്നുണ്ട്. വിഐ ടിവി, മൂവി ആപ്പിലേക്ക് ആക്സസും വിഐ നൽകുന്നു. രാത്രിയിൽ സൌജന്യ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓഫറാണ് ബിങ്ക് നൈറ്റ് ഓഫർ. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ സൌജന്യമായി ഡാറ്റ ലഭിക്കും. ഈ പ്ലാനുകൾക്കൊപ്പം കമ്പനി സീ5 ആപ്പ് ആക്‌സസും നൽകുന്നു.

ചില പ്രീപെയ്ഡ് പായ്ക്കുകൾക്കൊപ്പം വോഡഫോൺ-ഐഡിയ ഡബിൾ ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മറ്റൊരു ടെലിക്കോം ഓപ്പറേറ്ററും ഇത്തരമൊരു ഓഫർ നൽകുന്നില്ല. ദിവസവും രണ്ട് ജിബി ഡാറ്റ ലഭിക്കേണ്ട പ്ലാനിൽ നാല് ജിബി ഡാറ്റയാണ് വിഐ നൽകുന്നത്. ഈ ഓഫറിനുപുറമെ വിവോ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കായി കമ്പനി ഒരു പുതിയ ഓഫറും അവതരിപ്പിച്ചു. 819 പ്ലാനിലൂടെ ഒരു വർഷത്തെ വാറന്റി കൂടി നൽകുന്നതാണ് ഈ ഓഫർ.

819 രൂപയുടെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ 84 ദിവസം വാലിഡിറ്റി എന്നിവയും നൽകുന്നു. 100 മെസേജുകൾ, രാത്രി മുഴുവൻ സൌജന്യ ഡാറ്റ, 84 ദിവസത്തേക്ക് വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യം, സൌജന്യ കോളുകൾ എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റ് ഒടിടി ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല.


Click it and Unblock the Notifications








