വിഐ രണ്ട് എൻട്രി ലെവൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് വില വർധിപ്പിച്ചു

|

വിഐ (വോഡഫോൺ-ഐഡിയ) രാജ്യത്ത് എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില പരിഷ്കരിച്ചു. വിഐയുടെ വെബ്‌സൈറ്റിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും കമ്പനി എല്ലാ ഫാമിലി പായ്ക്കുകളും പുതുക്കിയിട്ടുണ്ട്. ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയമാണ് ഇത്. ജിയോ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ പുറത്തിറക്കിയതോടെ മറ്റ് ഓപ്പറേറ്റർമാരും പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ മികച്ച ഓഫറുകൾ നൽകി തുടങ്ങി.

 

പോസ്റ്റ്‌പെയ്ഡ് പായ്ക്കുകൾ‌

വിഐ അഞ്ച് ഇൻഡിവിജ്യുൽ പോസ്റ്റ്‌പെയ്ഡ് പായ്ക്കുകൾ‌ നൽ‌കുന്നുണ്ട്. 299 മുതൽ 1099 രൂപ വരെ വിലയുള്ള പ്ലാനുകളാണ് കമ്പനി നൽകുന്നത്. വിഐയുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പായ്ക്കുകൾ 598 രൂപ മുതൽ 1,099 രൂപ വരെയുള്ള നിരക്കുകളിലാണ് ലഭ്യമാവുക. വിഐ നിരവധി ആഡ്-ഓൺ പായ്ക്കുകൾ, വർക്ക് ഫ്രം ഹോം പ്ലാനുകൾ എന്നിവയും പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾ

വില വർധന

വിഐയുടെ ആപ്പിലുള്ള വിവരങ്ങൾ അനുസരിച്ച് 598 രൂപ, 749 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. 50 രൂപ വീതമാണ് എൻട്രി ലെവൽ ഫാമിലി പ്രീപെയ്ഡ് പ്ലാനുകളിൽ വർധിപ്പിച്ചിരിക്കുന്നത്. അതായത് 598 രൂപയുടെ പായ്ക്കിന് ഇനി 649 രൂപ ചിലവഴിക്കേണ്ടി വരും. 749 രൂപയുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിനായി ഉപയോക്താവ് ഇനി 799 രൂപ നൽകേണ്ടി വരും.

വിഐ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
 

വിഐ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വിഐ വില വർധിപ്പിച്ചിരിക്കുന്ന ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ആദ്യത്തെ പ്ലാനിന് മുകളിൽ സൂചിപ്പിച്ചത് പോലെ ഇപ്പോൾ 649 രൂപയാണ് വില. ഒരു മാസത്തേക്ക് 80 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 200 ജിബി ഡാറ്റ റോൾഓവർ, 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കകൾക്ക് ലഭിക്കും. പ്രൈമറി, സെക്കന്ററി കണക്ഷനുകളിൽ 50 ജിബി ഡാറ്റയും 30 ജിബി അധിക ഡാറ്റയും രണ്ട് അധിക കണക്ഷനുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

കൂടുതൽ വായിക്കുക: ആറ് മാസം വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയുമായി വിഐയുടെ 1,197 രൂപ റീചാർജ് പ്ലാൻകൂടുതൽ വായിക്കുക: ആറ് മാസം വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയുമായി വിഐയുടെ 1,197 രൂപ റീചാർജ് പ്ലാൻ

ഡാറ്റ റോൾഓവർ

സെക്കന്ററി ഉപയോക്താക്കൾക്കായി ഈ പ്ലാൻ ഡാറ്റ റോൾഓവറും മെസേജിങ് സൗകര്യവും നൽകുന്നു. ഒരു മാസത്തേക്ക് 100 മെസേജുകളും 50 ജിബി ഡാറ്റയുമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ആമസോൺ പ്രൈം, സീ 5 പ്രീമിയം, വിഐ മൂവീസ് എന്നിവയിലേക്ക് ആക്സസും ഈ പ്ലാൻ നൽകുന്നു. സെക്കന്ററി ഉപയോക്താവിന് വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷനുകൾ മാത്രം ലഭിക്കും.

799 രൂപ

വിഐ വില വർധിപ്പിച്ച രണ്ടാമക്കെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന് 799 രൂപയാണ് വില. ഈ പ്ലാൻ 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഒരു മാസത്തേക്ക് 120 ജിബി ഡാറ്റയും നൽകുന്നു. 100 മെസേജുകൾ, അൺലിമിറ്റഡ് കോളിംഗ്, മൂന്ന് കണക്ഷനുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ മൂന്ന് കണക്ഷനുകളിലെയും പ്രൈമറി, സെക്കന്ററി ഉപയോക്താക്കൾക്ക് 60 ജിബി ഡാറ്റയും 30 ജിബി ഡാറ്റയും വിഐ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് മാസത്തിൽ 100 മെസേജുകളും ആമസോൺ പ്രൈം, വിഐ മൂവീസ്, സീ 5 പ്രീമിയം സബ്ക്രിപ്ഷനുകളും ലഭിക്കും.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 2ജി നെറ്റ്‌വർക്ക് ഇല്ലാതാകുമോ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഇന്ത്യയിൽ 2ജി നെറ്റ്‌വർക്ക് ഇല്ലാതാകുമോ; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Vi has increased the price of Rs 598 and Rs 749 postpaid plans. Price of these entry level family prepaid plans have been increased by Rs 50 each.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X