Home
News

ജിയോയെ നേരിടാൻ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോൺ ഐഡിയ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (വിഐ) പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. വിഐയെക്കാൾ മുന്നിലുള്ള ജിയോ, എയർടെൽ എന്നിവയോടെ മത്സരിക്കാനും കൂടുതൽ വരിക്കാരെ നെറ്റ്വർക്കിലേക്ക് എത്തിക്കാനും പരിശ്രമിക്കുന്ന വിഐയുടെ പുതിയ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് കൂടുതൽ വില കുറഞ്ഞ ഓപ്ഷനുകൾ നൽകുന്നതിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.

വിഐ

വിഐ പുതുതായി അവതരിപ്പിച്ച അഞ്ച് പ്ലാനുകളുടെയും നിരക്കുകൾ, 29 രൂപ, 39 രൂപ, 98 രൂപ, 195 രൂപ, 319 രൂപ എന്നിങ്ങനെയാണ്. വ്യത്യസ്ത രീതിയിലുള്ള പ്ലാനുകളാണ് ഇവ. ഡാറ്റ വൌച്ചറിൽ തുടങ്ങി നിശ്ചിത വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകൾ വരെ ഈ പുതുതായി അവതരിപ്പിച്ചവയിൽ ഉൾപ്പെടുന്നു. വോഡാഫോൺ ഐഡിയ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാനുകളും അവ നൽകുന്ന ആനുകൂല്യങ്ങളും വിശദമായി നോക്കാം.

വിഐ 29 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 29 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ പുതുതായി അവതരിപ്പിച്ച അഞ്ച് പ്രീപെയ്ഡ് പ്ലാനുകളിൽ വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 29 രൂപയുടേത്. വിഐയുടെ അൺലിമിറ്റഡ് പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഉപയോഗിക്കാനുള്ള ഡാറ്റ വൌച്ചറാണ് ഇത്. ഈ 29 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റയുടെ വാലിഡിറ്റി 2 ദിവസം മാത്രമാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മറ്റൊരു ആനുകൂല്യവും ലഭിക്കില്ല. അൺലിമിറ്റഡ് പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ അവസാനിച്ചാൽ അത്യാവശ്യം ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന പ്ലാനാണ് ഇത്.

വിഐ 39 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 39 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ അവതരിപ്പിച്ച 39 രൂപയുടെ 4ജി ഡാറ്റ വൗച്ചറും മികച്ച ആനുകൂല്യങ്ങൾ നൽകുന്നൊരു ഡാറ്റ വൌച്ചറാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 7 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. മുകളിൽ സൂചിപ്പിച്ചത് പോലെ അൺലിമിറ്റഡ് പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ അവസാനിച്ചാൽ അത്യാവശ്യം ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന പ്ലാനാണ് ഇത്. 29 രൂപയുടേയും 29 രൂപയുടേയും ഡാറ്റ വൗച്ചറുകൾ എല്ലാ സർക്കിളുകളിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന് സൂചനകൾ.

വിഐ 98 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 98 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ പുതുതായി അവതരിപ്പിച്ച 98 രൂപയുടെ പ്ലാൻ ചില സർക്കിളുകളിൽ വ്യത്യസ്ത ആനുകൂല്യമാണ് നൽകുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സർക്കിളുകളിൽ നോക്കിയാൽ തന്നെ ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങളിൽ വലിയ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. ഗുജറാത്തിൽ, 98 രൂപ പ്ലാനിലൂടെ 21 ദിവസത്തേക്ക് 9 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതൊരു ഡാറ്റ വൌച്ചർ മാത്രമായിട്ടാണ് ഈ സർക്കിളിൽ ഉള്ളത്. മഹാരാഷ്ട്രയിലും ഗോവയിലും, 98 രൂപ പ്ലാനിനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 200എംബി ഡാറ്റ, 15 ദിവസത്തെ വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

വിഐ 195 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 195 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്ന 195 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 എസ്എംഎസുകളാണ് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി പ്ലാൻ നൽകുന്നു. 195 രൂപയ്ക്ക് 31 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. വിഐ മൂവീസ് ആന്റ് ടിവി ബേസിക്ക് സബ്ക്രിപ്ഷനും പ്ലാൻ നൽകുന്നു. അധികം ഡാറ്റ ഉപയോഗിക്കാത്തതും എന്നാൽ കോളുകൾക്കും മറ്റുമായി വാലിഡിറ്റി കൂടുതൽ വേണ്ടതുമായ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

വിഐ 319 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 319 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ നൽകുന്ന 319 രൂപയുടെ പ്ലാൻ 31 ദിവസത്തെ വാലിഡിറ്റി തന്നെയാണ് നൽകുന്നത്. ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 62 ജിബി ഡാറ്റ ലഭിക്കും. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. അത് കൂടാതെ ബിഞ്ച് ഓൾ നൈറ്റ് ആനുകൂല്യങ്ങളും വീക്കൌൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

വീക്കെൻഡ് ഡാറ്റ റോൾ ഓവർ

വിഐയുടെ വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യത്തിലൂടെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാതെ ബാക്കിയുള്ള ദൈനം ദിന ഡാറ്റ ആനുകൂല്യം ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഓഫറാണ്. വീക്കെൻഡിൽ ഒടിടി സ്ട്രീമിങ് ചെയ്യുന്ന ആളുകൾക്ക് മികച്ച ഓഫറാണ് ഇത്. ബിഞ്ച് ഓൾ നൈറ്റ് ഓഫറും ഇതുപോലെ സ്ട്രീമിങ് ചെയ്യുന്ന ആളുകൾക്ക് മികച്ചതാണ്. ഈ പ്ലാനിലൂടെ രാത്രിയിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കും. രാത്രി 12 മുതൽ രാവിലെ 6 മണി വരെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഈ സമയത്ത് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ഈ ഡാറ്റ ദിവസവും ലഭിക്കുന്ന ഡാറ്റ ആനുകൂല്യത്തെ ബാധിക്കില്ല.

More from GizBot

Best Mobiles in India

English summary
Vodafone Idea (Vi) has introduced five new prepaid plans. The plans are priced at Rs 29, Rs 39, Rs 98, Rs 195 and Rs 319.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X