Home
News

299 രൂപ മുതൽ ആരംഭിക്കുന്ന പുതിയ ബിസിനസ് പ്ലസ് പോസ്റ്റ് പെയ്ഡ് പ്ലാനുകളുമായി വിഐ

വോഡഫോൺ ഐഡിയയുടെ എന്റർപ്രൈസ് വിഭാഗമായ വിഐ ബിസിനസ് കഴിഞ്ഞ ദിവസം ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കുമായി ചില പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 299 രൂപ മുതൽ‌ വില ആരംഭിക്കുന്ന ഈ പ്ലാനുകളിലൂടെ മൊബൈൽ‌ വർ‌ക്ക്ഫോഴ്‌സിനെ കണക്റ്റുചെയ്യാനും ആശയവിനിമയം നടത്താനും സഹകരിക്കാനും സാധിക്കുമെന്ന് വിഐ അറിയിച്ചു. വിഐ ബിസിനസ് പ്ലാനുകൾ‌ മൊബൈൽ‌ സുരക്ഷ, ലൊക്കേഷൻ ട്രാക്കിങ് എന്നിവയും നൽകുന്നുണ്ട്.

സുരക്ഷ

വൈറസുകൾ, സ്പൈവെയർ, അപകടകരമായ വെബ്‌സൈറ്റുകൾ, മാൽവെയർ ആപ്പുകൾ, വ്യാജ വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്ന് മൊബൈലിന് സുരക്ഷ നൽകാൻ പുതിയ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന മൊബൈൽ സുരക്ഷയ്ക്ക് സാധിക്കുമെന്നാണ് വിഐ അവകാശപ്പെടുന്നു. കാണാതായ ഡിവൈസുകൾ കണ്ടെത്താൻ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും ഇതിലൂടെ ലഭിക്കും. കോർപ്പറേറ്റ് അക്കൗണ്ടിനായി ഒരു ഡാറ്റ പൂൾ നൽകിക്കൊണ്ട് ഡാറ്റാ ഓവർഗേജുകൾ നിയന്ത്രിക്കാനുള്ള സംവധാനവും വിഐ ഒരുക്കുന്നു.

എന്റർപ്രൈസസ്

എന്റർപ്രൈസസ്, ചെറുകിട ബിസിനസുകൾ എന്നിവയ്ക്കായി കാര്യക്ഷമവും സുരക്ഷിതവുമായ രീതിയിലുള്ള കണക്ഷൻ നൽകുന്നതിനും കൂടുതൽ സൌകര്യങ്ങൾ പ്രാപ്തമാക്കുക എന്നതാണ് വിഐ ബിസിനസ് പ്ലസ് ലക്ഷ്യമിടുന്നത്. വിഐ ബിസിനസിന്റെ ഏറ്റവും പുതിയ പോസ്റ്റ്-പെയ്ഡ് ഓഫർ, എസ്എംഇകളും സ്റ്റാർട്ടപ്പുകളും അടങ്ങുന്ന ബിസിനസുകളുടെ ഹൈബ്രിഡ് പ്രവർത്തന രീതികളോട് പൊരുത്തപ്പെടുന്നതും വില കുറഞ്ഞതും സൗകര്യപ്രദവും സുരക്ഷിതവുമായ കണക്റ്റിവിറ്റി സൊല്യൂഷൻസ് നൽകുന്നതുമാണ്.

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ

എന്റർപ്രൈസുകൾ, എസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സാധ്യമാക്കുന്നതിനാണ് വിഐ ബിസിനസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡ് ചീഫ് എന്റർപ്രൈസ് ബിസിനസ് ഓഫീസർ അഭിജിത് കിഷോർ പറഞ്ഞു. സൌകര്യപ്രദവും സുരക്ഷിതവുമായ മൊബിലിറ്റി സൊല്യൂഷനുകൾ‌ ഓർ‌ഗനൈസേഷനുകൾ‌ക്കും സംരംഭകർ‌ക്കും ഒരുപോലെ ആവശ്യമാണ്. വ്യവസായത്തിലെ പ്രമുഖ മൊബിലിറ്റി സൊല്യൂഷനായ വിഐ ബിസിനസ് പ്ലസിലൂടെ ഡാറ്റ സുരക്ഷ, ജീവനക്കാരുടെ സുരക്ഷ, ക്ഷേമം എന്നിങ്ങനെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

പ്ലാനുകൾ

സാധാരണ ഉപയോക്താക്കൾക്കായി 30 രൂപ മുതൽ ആരംഭിക്കുന്ന ചില പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വിഐ നൽകുന്നുണ്ട്. ഈ പ്ലാനുകൾ അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 50 പൈസയും ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും മിനിറ്റിന് രണ്ട് രൂപയ്ക്കും ബംഗ്ലാദേശിലേക്കും യുകെയിലേക്കും 3 രൂപയ്ക്കും അന്താരാഷ്ട്ര കോളിംഗ് ആനുകൂല്യം നൽകുന്നു. ഓസ്‌ട്രേലിയ, ഭൂട്ടാൻ, ജർമ്മനി, കുവൈറ്റ്, മലേഷ്യ, ന്യൂസിലാന്റ്, പാകിസ്ഥാൻ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 5 രൂപ നിരക്കിലാണ് കോളുക വിളിക്കാൻ സാധിക്കുന്നത്.

വിഐ

വിഐ രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഡാറ്റ ഓൺലി പ്ലാനുകളായി നൽകുന്നുണ്ട്. അവയുടെ വില 100 രൂപ, 200 രൂപ എന്നിങ്ങനെയാണ്. ഇവ യഥാക്രമം 30 ദിവസത്തേക്ക് 20 ജിബി, 50 ജിബി ഡാറ്റ നൽകുന്നു. 399 രൂപ, 499 രൂപ, 699 രൂപ, 1099 രൂപ എന്നിങ്ങനെയാണ് മറ്റ് പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നവയാണ് വിഐയുടെ ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ. ആവശ്യമുള്ള ആനുകൂല്യങ്ങൾക്ക് അനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാൻ പറ്റുന്ന രീതിയിൽ മികച്ച പ്ലാനുകളുടെ നിര തന്നെ വിഐ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

Best Mobiles in India

English summary
Vi Business unveiled some postpaid plans for businesses and professionals. Prices for these plans start at Rs 299.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X