കിടിലൻ ആനുകൂല്യങ്ങളുമായി വിഐയുടെ പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ

|

വോഡഫോൺ ഐഡിയ (വിഐ) തങ്ങളുടെ ഉപയോക്താക്കൾക്കായി മൂന്ന് പുതിയ വിഐ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. പുതിയ പ്ലാനുകൾ മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഈ പ്ലാനുകൾ സാധാരണ പ്രതിദിന ഡാറ്റ പരിധിക്ക് അപ്പുറമുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വിഐ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും വിവിധ സർക്കിളുകളിലുടനീളമായി അവതരിപ്പിച്ചിരിക്കുന്ന ഈ പ്ലാനുകൾ ആക്സസ് ചെയ്യാൻ സാധിക്കും. വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് തുടങ്ങിയ കാര്യങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ.

 

വിഐ

വിഐ മുഖ്യ എതിരാളികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയെ നേരിടാനാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പായ്ക്കുകൾ ഉപയോക്താക്കൾക്ക് ആകർഷകമായ ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. വീക്കെൻഡ് ഡാറ്റ റോൾഓവറും രാത്രികാല അൺലിമിറ്റഡ് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. 299 രൂപ, 479 രൂപ, 719 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾ വോഡഫോൺ ഐഡിയയെ വിപണിയിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

299 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ
 

299 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ

299 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കന്നു. ഇതിനെല്ലാം ഉപരിയായി രാത്രികാലത്ത് സൌജന്യ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഓഫറാണ് ഇത്. പ്രതിദിന ഡാറ്റ ലിമിറ്റ് തീരുന്ന ഓരോ തവണയും 2 ജിബി ഡാറ്റ ഒരു മാസത്തേക്ക് ബാക്കപ്പ് ഡാറ്റയായും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിലൂടെ ലഭിക്കുന്ന വീക്കെൻഡ് ഡാറ്റ റോൾഓവർ ഫീച്ചർ ഉപയോഗിച്ച് തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത എല്ലാ ഡാറ്റയും ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാം.

479 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ

479 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ

479 രൂപ വിലയുള്ള പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ആഴ്ചയിൽ ഉപയോഗിക്കാതെയുള്ള എല്ലാ ഡാറ്റയും ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാവുന്ന വീക്കെൻഡ് കാരി-ഓവർ ഫീച്ചർ ഈ പ്ലാനിലൂടെയും ഉപയോക്താവിന് ലഭിക്കും. ഈ രീതിയിൽ വീക്കെൻഡിൽ വീഡിയോകൾ സ്ട്രീം ചെയ്യാനോ ഗെയിമുകൾ കളിക്കാനോ നിങ്ങൾക്ക് കൂടുതൽ ഡാറ്റ ലഭിക്കും. രാത്രിയിൽ സൌജന്യ ഡാറ്റ നൽകുന്ന ഓഫറും ഈ പ്ലാനിനൊപ്പം ലഭിക്കും.

ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴിഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി

719 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ

719 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ

മുകളിൽ സൂചിപ്പിച്ച രണ്ട് പ്ലാനുകൾ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും 719 രൂപയുടെ പ്ലാനും നൽകുന്നുണ്ട്. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകൾക്കൊപ്പം ദിവസവും 1.5 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഇതിലൂടെ ലഭിക്കുന്നു. വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ബിഞ്ച് ഓൾനൈറ്റ് ഓഫറും പ്ലാനിലൂടെ ലഭ്യമാണ്. പുതിയ പ്ലാനുകളെല്ലാം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെയാണ്.

വിഐ പ്ലാനുകൾ

വിഐ പുതുതായി അവതരിപ്പിച്ച പ്ലാനുകൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. മൊബൈൽ ഡാറ്റ ഉപയോഗിച്ച് വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്കും ഗെയിമുകൾ കളിക്കുന്ന ആളുകൾക്കും ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

Best Mobiles in India

English summary
Vodafone Idea (Vi) has introduced three new Hero Unlimited prepaid plans. The new plans are priced at Rs 299, Rs 479 and Rs 719 respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X