അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുമായി വിഐ
വിഐ (വോഡഫോൺ-ഐഡിയ) ഉപഭോക്താക്കൾക്കായി പുതിയ പോസ്റ്റ് പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാനിന് 948 രൂപയാണ് വില. 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നവീകരിച്ച പതിപ്പാണ് പുതിയ പ്ലാൻ. ഈ എന്റർടൈൻമെന്റ് പ്ലസ് പ്ലാൻ നിലവിൽ യുപി ഈസ്റ്റ് സർക്കിളിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ കേരളം അടക്കമുള്ള സർക്കിളുകളിലും പ്ലാൻ ലഭ്യമായേക്കും.

വിഐയുടെ പുതിയ പ്ലാൻ ഉപയോക്താക്കൾക്ക് 249 രൂപയ്ക്ക് പുതിയ കണക്ഷൻ നൽകുന്നു. ഈ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത് എന്ന് ടെക് ഓൺലി റിപ്പോർട്ട് ചെയ്യുന്നു. പുതിയ കണക്ഷനൊപ്പം അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നു. സെക്കൻഡറി കണക്ഷനിൽ 30 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റഡ് അവസാനിച്ചുകഴിഞ്ഞാൽ ഉപയോക്താക്കൾ ഒരു ജിബിക്ക് 20 രൂപ നിരക്കിൽ നൽകേണ്ടി വരും.

എസ്ടിഡി, ലോക്കൽ, ദേശീയ റോമിംഗ് എന്നീ ആനുകൂല്യങ്ങൾ കൂടി ഈ പ്ലാൻ നൽകുന്നുണ്ട്. എല്ലാ കണക്ഷനുകളിലും ഒരു മാസത്തേക്ക് 100 മെസേജുകളും ലഭിക്കും. ഈ പ്ലാൻ വിഐ ടിവിയിലേക്കും വിഐ മൂവീസിലേക്കുമുള്ള സൌജന്യ സബ്ക്രിപ്ഷനും നൽകുന്നണ്ട്. 948 രൂപ പോസ്റ്റ്പെയ്ഡ് പായ്ക്കിനൊപ്പം ഒരു വർഷത്തെ സീ 5 പ്രീമിയം ആക്സസും സൌജന്യമായി ലഭിക്കും. 365 ദിവസത്തേക്ക് ആമസോൺ പ്രൈം, വിഐ മൂവീസ്, ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.

വിഐ കുറച്ച് മുമ്പ് മറ്റൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരുന്നു. ഈ പ്ലാനിന് 1,348 രൂപയാണ് വില. റെഡ്എക്സ് വിഭാഗത്തിലാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. ഇതും ഒരു പോസ്റ്റ്പെയ്ഡ് പ്ലാനാണ്. രണ്ട് കണക്ഷനുകളുമായാണ് ഈ പ്ലാൻ വരുന്നത്. ഒരു അധിക കണക്ഷൻ പ്ലാനിനൊപ്പം ലഭിക്കും. സെക്കന്ററി കണക്ഷനിൽ 30 ജിബി ഹൈസ്പീഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. സൌജന്യ ഡാറ്റ ലിമിറ്റ അവസാനിച്ച് കഴിഞ്ഞാൽ സെക്കൻഡറി ഉപയോക്താവ് ഒരു ജിബിക്ക് 20 രൂപ നൽകണം. സെക്കൻഡറി കണക്ഷന് 50 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഈ പായ്ക്ക് നൽകുന്നു.

ഈ ആനുകൂല്യങ്ങൾക്ക് പുറമെ ഉപയോക്താക്കൾക്ക് എല്ലാ മാസവും അൺലിമിറ്റഡ് കോളിങും 100 മെസേജുകളും ലഭിക്കും. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ഇതിനൊപ്പം കമ്പനി നൽകുന്നുണ്. 5,988 രൂപയോളം വില വരുന്ന നെറ്റ്ഫ്ലിക്സ് ആനുകൂല്യമാണ് സൌജന്യമായി ലഭിക്കുന്നത്. 999 രൂപ വിലയുള്ള ആമസോൺ പ്രൈമിന്റെ വർഷത്തെ ആക്സസ്, സീ5 ആക്സസ്. സൌജന്യമായി വിഐ മൂവീസ്, ടിവി ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ അടുത്തിടെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വിലയും വർദ്ധിപ്പിച്ചിരുന്നു. നേരത്തെ 598 രൂപ, 799 രൂപ നിരക്കുകളിൽ ലഭിച്ചിരുന്ന പ്ലാനുകൾ ഇപ്പോൾ 649 രൂപ. 799 രൂപ നിരക്കുകളിലാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








