137 രൂപ, 141 രൂപ നിരക്കുകളിൽ 31 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുമായി വിഐ
വോഡഫോൺ ഐഡിയ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഒരു മാസം വാലിഡിറ്റി നൽകുന്ന0 മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 327 രൂപ, 337 രൂപ, 107 രൂപ, 111 രൂപ എന്നീ വിലയുള്ള പ്ലാനുകളാണ് വിഐ കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ പുതിയ രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ പുതിയ പ്ലാനുകൾക്ക് 137 രൂപ, 141 രൂപ എന്നിങ്ങനെയാണ് വില. വോഡഫോൺ ഐഡിയയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ 'അതേഴ്സ്' വിഭാഗത്തിലേക്ക് പോയാൽ ഈ രണ്ട് പുതിയ പ്ലാനുകൾ നിങ്ങൾക്ക് കാണാം.

വിഐ 137 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയുടെ പുതിയ 137 രൂപ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് വോയിസ് കോളിനായി പത്ത് ഓൺ-നെറ്റ് നൈറ്റ് മിനിറ്റ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇത് കൂടാതെ എല്ലാ പ്രാദേശിക, ദേശീയ കോളുകൾക്കും സെക്കൻഡിന് 2.5 പൈസ നിരക്കിൽ ഉപയോക്താക്കൾ നൽകേണ്ടി വരും. രാത്രിയിലുള്ള സൌജന്യ കോളുകൾ 11 മണി മുതൽ 6 മണി വരെയാണ് ലഭിക്കുന്നത്. ഔട്ട്‌ഗോയിംഗ് എസ്എംഎസുകൾക്കും നിരക്കുകൾ ഈടാക്കും. ലോക്കൽ എസ്എംഎസുകൾക്ക് 1 രൂപയും എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപയും ഐഎസ്ഡിക്ക് രൂപയുമാണ് ഈടാക്കുന്നത്.

വിഐ 141 രൂപ പ്ലാൻ
വിഐ പുതുതായി അവതരിപ്പിച്ച 141 രൂപ വൗച്ചറിന് 31 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് വോയിസ് കോളിനായി 10 ഓൺ-നെറ്റ് നൈറ്റ് മിനിറ്റ് ലഭിക്കും. രാത്രിയിൽ ലഭിക്കുന്ന ഈ കോളിങ് ആനുകൂല്യം 11 മണി മുതൽ 6 മണി വരെ മാത്രമേ ലഭ്യമാകുകയുള്ളു. എസ്എംഎസ് നിരക്കുകൾ മുകളിൽ വിശദീകരിച്ച 137 രൂപ വൗച്ചറിന് തുല്യമാണ്. രണ്ട് പ്ലാനുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം 141 രൂപ വൗച്ചറിന് ഒരു അധിക ദിവസത്തെ വാലിഡിറ്റിയുണ്ട് എന്നതാണ്. 4 രൂപ അധികമായി നൽകിയാലാണ് ഈ 1 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കുന്നത്.

ഒരു മാസം വാലിഡിറ്റിയുള്ള മറ്റ് വിഐ പ്ലാനുകൾ
30 ദിവസമോ 31 ദിവസമോ വാലിഡിറ്റിയുള്ള കുറച്ച് പ്ലാനുകൾ വിഐ അടുത്തിടെയായി അവതരിപ്പിച്ചു. ഇതിൽ 327 രൂപയുടെയും 337 രൂപയുടെയും മികച്ച പ്ലാനുകൾ ഉണ്ട്. 327 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 25 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഇതോടൊപ്പം പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും വിഐ മൂവീസ്, ടിവി സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

വിഐയുടെ 337 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ 31 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകൾ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. വിഐ മൂവീസ്, ടിവി എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും.

വിഐ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വില കുറഞ്ഞതും 30 ദിവസം വാലിഡിറ്റി നൽകുന്നതുമായ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു, 107 രൂപയുടെയും 111 രൂപയുടെയും പ്ലാനുകളാണ് ഇവ. വാലിഡിറ്റി വൌച്ചറുകളാണ് ഇവ രണ്ടും. 107 രൂപയുടെ വാലിഡിറ്റി വൌച്ചർ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 111 രൂപയുടെ വൌച്ചറിന് 31 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. വോഡഫോൺ ഐഡിയ 107 രൂപയുടെ വാലിഡിറ്റി വൌച്ചർ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 200 എംബി ഡാറ്റ മാത്രമാണ് നൽകുന്നത്. അതേ സമയം 107 രൂപയുടെ ടോക്ക്ടൈമും വോഡഫോൺ ഐഡിയ 107 രൂപയുടെ വൌച്ചറിനൊപ്പം നൽകുന്നു. ഇതിലൂടെ എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കില്ല. 111 രൂപ വൌച്ചറും ഇതേ ആനുകൂല്യങ്ങൾ 31 ദിവസത്തേക്ക് നൽകുന്നു. 111 രൂപയുടെ ടോക്ക്ടൈമും പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications