വിഐ ഡാറ്റ നിയന്ത്രണം ഇല്ലാത്ത രണ്ടാമത്തെ പ്ലാനും പുറത്തിറക്കി, വില 267 രൂപ മാത്രം

|

വിഐ (വോഡഫോൺ-ഐഡിയ) പുതിയ പ്ലാൻ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പോർട്ട്ഫോളിയോ വിപുലീകരിച്ചു. 267 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ലാത്ത വിഐയുടെ രണ്ടാമത്തെ പ്ലാനാണ് ഇത്. നേരത്തെ കമ്പനി 60 ദിവസം വാലിഡിറ്റി നൽകുന്ന 447 രൂപ പ്ലാൻ അവതരിപ്പിച്ചിരുന്നു. പുതിയ പ്ലാൻ ഡാറ്റ, എസ്എംഎസ്, കോളിംഗ് ആനുകൂല്യങ്ങൾ എന്നിവ 30 ദിവസത്തേക്ക് നൽകുന്നു. പ്ലാൻ ഇതിനകം തന്നെ വിഐ വെബ്‌സൈറ്റിലും ആപ്പിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിഐ 267 രൂപ പ്ലാൻ

വിഐ 267 രൂപ പ്ലാൻ

267 രൂപ പ്ലാനിലൂടെ വിഐ 30 ദിവസം വാലിഡിറ്റിയാണ് നൽകുന്നത് ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം ഉപയോഗിക്കാൻ 25 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റ് പ്ലാനുകളെ പോലെ വാലിഡിറ്റി കാലയളവിൽ മുഴുവൻ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി ക്ലാസിക്ക് എന്നിവയിലേക്ക് ആക്‌സസും ഈ പ്ലാൻ നൽകുന്നുണ്ട്.

500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

വിഐ
 

വിഐ നേരത്തെ അവതരിപ്പിച്ച ദിവസേന നിശ്ചിത ഡാറ്റ എന്ന നിയന്ത്രണം ഇല്ലാത്ത 447 രൂപ പ്ലാൻ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പായ്ക്കിലൂടെ ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. വി മൂവീസ്, ടിവി ക്ലാസിക് ആക്സസ് എന്നിവയും പ്ലാൻ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം 99 രൂപയുടെയും 109 രൂപയുടെയും പ്ലാനുകൾ കമ്പനി പുറത്തിറക്കിയിരുന്നു. 18 ദിവസം, 20 ദിവസം എന്നീ വാലിഡിറ്റി നൽകുന്ന പ്ലാനുകളായിരുന്നു ഇവ.

വിഐയുടെ 267 രൂപ പ്ലാൻ നേരിടുന്നത് ജിയോയെ

വിഐയുടെ 267 രൂപ പ്ലാൻ നേരിടുന്നത് ജിയോയെ

വോഡഫോൺ-ഐഡിയയുടെ പുതിയ 267 രൂപ പ്ലാൻ വിപണിയിൽ നേരിടുന്നത് ജിയോയുടെ 247 രൂപ പ്ലാനിനെയാണ്. 25 ജിബി ഡാറ്റ, ദിവസവും 100 മെസേജുകൾ, 30 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന പ്ലാനാണ് ഇത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ജിയോ ഈ പ്ലാനിലൂടെ നൽകുന്നുണ്ട്. ജിയോയുടെ പ്ലാൻ സമാന ആനുകൂല്യങ്ങൾ നൽകുമ്പോവും വിഐയുടെ പ്ലാനിനെക്കാൾ 20 രൂപ കുറവാണ്.

ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)

ദിവസേനയുള്ള നിയന്ത്രണങ്ങൾ ഇല്ലാത്ത പ്ലാനുകളുമായി കമ്പനികൾ

ദിവസേനയുള്ള നിയന്ത്രണങ്ങൾ ഇല്ലാത്ത പ്ലാനുകളുമായി കമ്പനികൾ

എല്ലാ സ്വകാര്യ ടെലികോം കമ്പനികളും ദിവസേന നിശ്ചിത ജിബി ഡാറ്റ എന്നത് ഇല്ലാതെ മൊത്തം വാലിഡിറ്റി കാലയളവിലേക്കും നിശ്ചിത ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുകയാണ്. ജിയോയാണ് ഇത്തരം പ്ലാനുകൾ നൽകാൻ ആരംഭിച്ചത്. ഉപയോക്താക്കൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ലഭിക്കുന്ന ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രയോജനം.

ഡാറ്റ ആനുകൂല്യങ്ങൾ

മൊത്തം ഡാറ്റ ആനുകൂല്യങ്ങൾ പരിശോധിക്കുമ്പോൾ ദിവസേന നിശ്ചിത ഡാറ്റ നൽകുന്ന പ്ലാനുകളാണ് കൂടുതൽ ഡാറ്റ നൽകുന്നത്. ഇത് തന്നെയാണ് ലാഭകരവും എന്നാൽ ദിവസവുമുള്ള നിയന്ത്രണം പല ആളുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെയാണ് എഫ്യുപി ലിമിറ്റ് ഇല്ലാത്ത പ്ലാനുകൾ.

വിഐയുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇനി അൺലിമിറ്റഡ് ഡാറ്റയും ഒടിടി ആനുകൂല്യങ്ങളുംവിഐയുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇനി അൺലിമിറ്റഡ് ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും

Best Mobiles in India

English summary
Vi (Vodafone-Idea) has introduced a new plan without daily data limit. The company offers 25 GB of data for 30 days through a plan priced at Rs 267.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X