വിഐ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചു

|

ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി വിഐ നിരവധി മികച്ച ഡാറ്റ പ്ലാനുകൾ വിപണിയിലെത്തിക്കുന്നുണ്ട്. ഇത്തവണ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലാണ് കമ്പനി പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ ആനുകൂല്യങ്ങളാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകളിലിൽ വിഐ നൽകുന്നത്. രണ്ട് പുതിയ പ്ലാനുകളാണ് വിഐ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അധിക ഡാറ്റ നൽകുന്ന പ്ലാനാണ്. എയർടെല്ലിന് സമാനമായി വിഐ 100 രൂപയുടെയും 200 രൂപയുടെയും രണ്ട് പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

 

100 രൂപ ഡാറ്റാ പായ്ക്ക്

100 രൂപ ഡാറ്റാ പായ്ക്ക്

ടെലികോം ടോക്ക് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് വിഐയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ആദ്യത്തേതിന് 100 രൂപയാണ് വില. ഈ ഡാറ്റ പ്ലാൻ ഉപയോക്താക്കളുടെ നിലവിലുള്ള പ്ലാനിലെ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനാണ്. ഉപയോക്താക്കൾക്ക് 20 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 100 രൂപയ്ക്ക് 20 ജിബി ഡാറ്റ എന്നത് മികച്ച ഓഫറാണ്. അധികം ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഏറെ സഹായകരമായ പ്ലാനാണ് ഇത്.

കൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

200 രൂപ ഡാറ്റാ പായ്ക്ക്

200 രൂപ ഡാറ്റാ പായ്ക്ക്

വിഐ പുതുതായി അവതരിപ്പിച്ച പോസ്റ്റ്പെയ്ഡ് ഡാറ്റ പായ്ക്കുകളിൽ രണ്ടാമത്തെ പ്ലാനിന് 200 രൂപയാണ് വില. ഈ ഡാറ്റ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എയർടെല്ലിനും ഇതേ വിലകളിൽ ഡാറ്റ പ്ലാനുകൾ ഉണ്ട്. എയർടെല്ലിന്റെ 100 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 15 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം 200 രൂപയ്ക്കും എയർടെൽ ഡാറ്റ പ്ലാൻ നൽകുന്നുണ്ട്. 35 ജിബി ഡാറ്റയാണ് എയർടെല്ലിന്റെ 200 രൂപ പ്ലാൻ നൽകുന്നത്.

ഡാറ്റ പാക്കുകൾ
 

പുതിയ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ എയർടെല്ലിന്റെ സമാനമായ ഡാറ്റ പാക്കുകൾക്ക് സമാനമായ വിലയിലാണ് വരുന്നതെങ്കിലും ആനുകൂല്യങ്ങളിൽ മുന്നിൽ വിഐയുടെ പ്ലാനുകൾ തന്നെയാണ്. പുതിയ വിഐ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യാനായി ഉപയോക്താക്കൾ കോൾ സെന്ററിലേക്ക് വിളിക്കേണ്ടതുണ്ട്. ഉപയോക്താവിന് അനുവദിച്ച പ്രതിമാസ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ സൌജന്യ ഡാറ്റ റീചാർജ് ചെയ്യാം. ഇത് ചെയ്യാത്ത പക്ഷം ഒരു ജിബിക്ക് 20 രൂപ നിരക്കിലാണ് വിഐ ഈടാക്കുന്നത്.

കൂടുതൽ വായിക്കുക: വിഐ ഗിഗാനെറ്റ് കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക്കൂടുതൽ വായിക്കുക: വിഐ ഗിഗാനെറ്റ് കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക്

പോസ്റ്റ്പെയ്ഡ്

ഉപയോക്താക്കൾക്കായി നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനിയാണ് വിഐ ഇതിൽ ഏറ്റവും ആകർഷകമായ ഒരു പ്ലാൻ 699 രൂപയുടെ പ്ലാനാണ്. വിഐ എന്റർടൈൻമെന്റ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാൻ എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യത്തോടെയാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. വിഐ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനിന് സമാനമായി 150ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

വിഐ എന്റർടൈൻമെന്റ് പ്ലസ്

വിഐ എന്റർടൈൻമെന്റ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ നൽകുന്നതിനൊപ്പം മാസത്തിൽ 100 എസ്എംഎസുകളും നൽകുന്നു. 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ, വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷൻ, സൊമാറ്റോ ഫുഡ് ഓർഡറുകൾക്ക് 200 രൂപ വരെ കിഴിവ്, 125 രൂപ എം‌പി‌എൽ കാർഡ് എന്നീ ആനുകൂല്യങ്ങളും വിഐയുടെ പുതിയ പ്ലാനിലൂടെ ലഭിക്കുന്നു.

കൂടുതൽ വായിക്കുക: വിഐ പുതിയ അൺലിമിറ്റഡ് ടോക്ക്ടൈം ആഡ്ഓൺ പ്ലാനുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: വിഐ പുതിയ അൺലിമിറ്റഡ് ടോക്ക്ടൈം ആഡ്ഓൺ പ്ലാനുകൾ അവതരിപ്പിച്ചു

വിഐപി റെഡ് എക്സ് പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ എന്റർടൈൻമെന്റ് പ്ലസ് പ്ലാനിനുശേഷം കമ്പനി നൽകുന്ന പ്ലാനിന് 1099 രൂപയാണ് വില. വിഐപി റെഡ് എക്സ് പോസ്റ്റ്പെയ്ഡ് പ്ലാൻ എന്നാണ് ഇതിന്റെ പേര്. അൺലിമിറ്റഡ് ഡാറ്റാ ആനുകൂല്യങ്ങളും മാസത്തിൽ 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്. ടിവിയിലും മൊബൈലിലും 5988 രൂപ വിലവരുന്ന നെറ്റ്ഫ്ലിക്സിന്റെ ഒരു വർഷത്തെ സബ്ക്രിപ്ഷനും 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈമിന് ഒരു വർഷത്തെ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

Best Mobiles in India

English summary
Vi is launching several great data plans to attract users. This time the company has introduced the plan in the postpaid segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X