ആരോഗ്യ ഇൻഷുറൻസ് നൽകുന്ന രണ്ട് പുതിയ റീചാർജ് പ്ലാനുകളുമായി വിഐ

|

വിഐ (വോഡഫോൺ-ഐഡിയ) തങ്ങളുടെ ഉപയോക്താക്കൾക്ക് ആരോഗ്യ ഇൻഷൂറൻസ് ആനുകൂല്യം നൽകുന്നു. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസുമായി ചേർന്നാണ് വിഐ രണ്ട് റീചാർജ് വൌച്ചറുകൾക്കൊപ്പം ആരോഗ്യ ഇൻഷൂറൻസ് നൽകുന്നത്. ഇത് ആദ്യമായിട്ടല്ല ടെലിക്കോം കമ്പനികൾ ആരോഗ്യ ഇൻഷൂറൻസ് ആനുകൂല്യങ്ങൾ തങ്ങളുടെ പ്ലാനുകൾക്കൊപ്പം നൽകുന്നത്. എയർടെൽ നേരത്തെ തന്നെ ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയുമായി ചേർന്നാണ് എയർടെൽ ഇൻഷൂറൻസ് ആനുകൂല്യം നൽകുന്നത്.

വിഐ

വിഐയുടെ 51 രൂപ, 301 രൂപ വില വരുന്ന രണ്ട് വൌച്ചറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് ആനുകൂല്യം നൽകുന്നതിനാൽ തന്നെ ഈ പ്ലാനുകൾ 'വിഐ ഹോസ്പികെയർ' പ്ലാനുകൾ എന്നാണ് അറിയപ്പെടുന്നത്. ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് വിഐ അറിയിച്ചിട്ടുണ്ട്. എയർടെല്ലും രണ്ട് പ്ലാനുകൾക്കൊപ്പമാണ് ഇൻഷുറൻസ് ആനുകൂല്യം നൽകുന്നത്.

കൂടുതൽ വായിക്കുക: വിഐയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ 150ജിബി അധിക ഡാറ്റ നേടാംകൂടുതൽ വായിക്കുക: വിഐയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ 150ജിബി അധിക ഡാറ്റ നേടാം

വിഐ ഹോസ്പിക്കെയർ: വിശദാംശങ്ങൾ

വിഐ ഹോസ്പിക്കെയർ: വിശദാംശങ്ങൾ

51 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും നൽകുന്നില്ല. 500 സൌജന്യ മെസേജുകൾ മാത്രമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പായ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ആശുപത്രി ചിലവുകൾക്കായി 1,000 രൂപ ഇൻഷുറൻസ് കവറേജും ലഭിക്കും. രണ്ടാമത്തെ വൗച്ചറിന് 301 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയും ദിവസവും 100 മെസേജുകളും 28 ദിവസത്തേക്ക് നൽകുന്നു. പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങും ലഭിക്കും. ഈ പ്ലാൻ 2 ജിബി ബോണസ് ഡാറ്റയും 1,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു.

1,000 രൂപയുടെ ഇൻഷുറൻസ്

രണ്ട് പ്ലാനുകളും 1,000 രൂപയുടെ ഇൻഷുറൻസ് ആനുകൂല്യങ്ങളാണ് നൽകുന്നത് എങ്കിലും ഉപഭോക്താവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചാൽ തുക ഇരട്ടിയാകുമെന്ന് കമ്പനി അറിയിച്ചു. പുതുതായി ആരംഭിച്ച വൗച്ചറുകളിലൂടെ കവറേജ് 28 ദിവസത്തേക്ക് വർദ്ധിപ്പിക്കുമെന്ന് ഓപ്പറേറ്റർ അറിയിച്ചു. ഈ വൗച്ചറുകൾ 18 നും 55 നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു. വിഐ ഹോസ്പികെയർ ആനുകൂല്യങ്ങൾ ആക്സസ് ചെയ്യാൻ എളുപ്പമാണ്.

കൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾക്ക് ഇനി രാത്രിയിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കുംകൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾക്ക് ഇനി രാത്രിയിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കും

വിഐ ഹോസ്പിക്കെയർ ആനുകൂല്യം ലഭിക്കുന്നതെങ്ങനെ

വിഐ ഹോസ്പിക്കെയർ ആനുകൂല്യം ലഭിക്കുന്നതെങ്ങനെ

നിങ്ങൾ ആദ്യം വിഐ ആപ്പ് ഡൌൺലോഡ് ചെയ്യുക. ഇതിൽ മൊബൈൽ നമ്പർ കൊടുത്ത് ഒടിപി നേടുക. ഒടിപി ടൈപ്പുചെയ്ത് ലോഗിൻ ഓപ്ഷനിൽ ടാപ്പുചെയ്യുക. നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക. തുടർന്ന് സ്റ്റേ കണക്ടഡ് സ്റ്റേ പ്രോട്ടക്ടഡ് എന്ന ബാനറിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ആവശ്യമുള്ള പ്ലാൻ തിരഞ്ഞെടുത്ത് ഇതിൽ ക്ലിക്ക് ചെയ്യണം. വളരെ കുറഞ്ഞ തുകയാണെങ്കിലും ഉപയോക്താക്കളിൽ പലർക്കും ഈ ആനുകൂല്യം ആവശ്യമായി വന്നേക്കും. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ള ഉപയോക്താക്കളെ നിലനിർത്താനുമായാണ് വിഐ ഇത്തരം പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Vi offers health insurance benefits to their customers. Vi has partnered with Aditya Birla Health Insurance to offer health insurance along with two recharge vouchers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X