വിഐ പുതിയ അൺലിമിറ്റഡ് ടോക്ക്ടൈം ആഡ്ഓൺ പ്ലാനുകൾ അവതരിപ്പിച്ചു
വിഐ ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇടയ്ക്കിടെ തങ്ങളുടെ പ്ലാനുകൾ പുതുക്കാറുണ്ട്. ഇപ്പോഴിതാ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന വിഐയുടെ പ്ലാനുകളുടെ നിരയിൽ പുതിയ ചില പ്ലാനുകൾ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി. 32 രൂപ ആരംഭിക്കുന്ന അൺലിമിറ്റഡ് ടോക്ക്ടൈം ആഡ്-ഓൺ പ്ലാനുകളാണ് വിഐ പുറത്തിറക്കിയിരിക്കുന്നത്. വിവിധ വാലിഡിറ്റി കാലയളവിലേക്കായി ഈ പ്ലാനുകൾ ലഭ്യമാണ്.

വിഐയുടെ വെബ്‌സൈറ്റിലെ ആഡ്-ഓൺ സെക്ഷന് കീഴിൽ ലിസ്റ്റ് ചെയ്‌ത പുതിയ പ്ലാനുകൾ 28 ദിവസം മുതൽ 89 ദിവസം വരെ വാലിഡിറ്റി കാലയളവിൽ ലഭ്യമാണ്. ഈ ആഡ്-ഓൺ പ്ലാനുകളുടെ പ്രയോജനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം ഈ പദ്ധതികൾ ആദ്യം റിപ്പോർട്ട് ചെയ്തത് ടെലികോം ടോക്ക് ആണ്. 32 രൂപ, 42 രൂപ, 43 രൂപ, 47 രൂപ, 52 രൂപ, 62 രൂപ, 72 രൂപ, 73 രൂപ, 78 രൂപ, 103 രൂപ നിരക്കുകളിലാണ് വിഐയുടെ പുതിയ പ്ലാനുകൾ ലഭിക്കുന്നത്.

28 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകൾ
വിഐയുടെ പുതിയ ആഡ് ഓൺ പ്ലാനുകളിൽ ആദ്യത്തേത് 32 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ടോക്ക്ടൈം ആണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 200 ലധികം ജനപ്രിയ പരസ്യരഹിത ഗെയിമുകളിലേക്ക് ആക്സസും ഈ പ്ലാനിലൂടെ വിഐ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നു. വിഐയുടെ രണ്ടാമത്തെ പ്ലാനിന് 42 രൂപ വിലയുണ്ട്. ഈ ആഡ്-ഓൺ പ്ലാൻ ക്രിക്കറ്റ് മത്സരങ്ങളുടെ സ്കോർ അലേർട്ടുകൾ സൌജന്യമായി ഉപയോക്താക്കൾക്ക് എത്തിച്ച് നൽകുന്നു. അൺലിറ്റഡ് കോളും 28 ദിവസത്തെ വാലിഡിറ്റിയും തന്നെയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

വിഐയുടെ 43 രൂപ വിലയുള്ള ആഡ്-ഓൺ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് അൺലിമിറ്റഡ് ടോക്ക്ടൈമാണ് ലഭിക്കുന്നത്. ഈ ആഡ്-ഓൺ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഗോൾഡ് വൗച്ചറുകളും നേടാൻ സാധിക്കും. വിഐയുടെ 47 രൂപ വിലയുള്ള ആഡ്-ഓൺ പ്ലാൻ അൺലിമിറ്റഡ് ടോക്ക്ടൈമും അൺലിമിറ്റഡ് സോങ് ചേയിഞ്ചുമുള്ള കോളർ ട്യൂണുകൾ സൌജന്യമായി നൽകുന്നു. വിഐയുടെ 28 ദിവസം വാലഡിറ്റിയുള്ള ആഡ് ഓൺ പ്ലാനിലെ അവസാനത്തെ പ്ലാനാണ് 52 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ടോക്ക് ടൈമിനൊ്പ്പം ബോളിവുഡ് താരങ്ങളുമായി സംസാരിക്കാനുള്ള അവസരം ഉൾപ്പെടെയുള്ള ഓഫറുകളും നൽകുന്നുണ്ട്.

89 ദിവസം വാലിഡിറ്റിയുള്ള ആഡ്-ഓൺ പ്ലാനുകൾ
വിഐയുടെ 89 ദിവസം വാലിഡിറ്റിയുള്ള കോളിങ് ആഡ്ഓൺ പായ്ക്കുകളിൽ ആദ്യത്തേത് 62 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ 200 ലധികം ജനപ്രിയ പരസ്യരഹിത ഗെയിമുകളിലേക്ക് ആക്സസ് നൽകുന്നു. മറ്റ് പ്ലാനുകൾക്ക് സമാനമായി അൺലിമിറ്റഡ് ടോക്ക്ടൌമും പ്ലാൻ നൽകുന്നു. വിഐയുടെ 72 രൂപ വിലയുള്ള ആഡ്-ഓൺ പ്ലാൻ ലൈവ് ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ലൈവ് എസ്എംഎസ് സ്കോർ അലേർട്ടുകളും സ്പോർട്സ് സെലിബ്രിറ്റികളുമായി സംസാരിക്കാനുള്ള അവസരവും നൽകുന്നു.

വിഐയുടെ 73 രൂപ വിലയുള്ള ആഡ്-ഓൺ പ്ലാൻ അൺലിമിറ്റഡ് ടോക്ക്ടൈമിനൊപ്പം ഗോൾഡ് വൗച്ചറുകൾ നേടുന്നതിനുള്ള അവസരവും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വിഐയുടെ അടുത്ത പുതിയ പ്ലാനിന് 78 രൂപയാണ് വില. ഈ പ്ലാൻ 89 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങിനൊപ്പം അൺലിമിറ്റഡ് സോങ് ചേഞ്ച് ഉള്ള കോളർട്യൂണുകളും നൽകുന്നു. വിഐയുടെ 103 രൂപ ആഡ്-ഓൺ പ്ലാൻ സൌജന്യ കോളുകൾക്കൊപ്പം ബോളിവുഡ് സെലിബ്രിറ്റികളുമായി ചാറ്റ് ചെയ്യാനുള്ള അവസരവും നൽകുന്നുണ്ട്.


Click it and Unblock the Notifications








