Home
News

വിഐ പുതിയ റെഡ്എക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

കഴിഞ്ഞ ദിവസം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായുള്ള ഫാമിലി പ്ലാനുകളുടെ വില വർധിപ്പിച്ചതിന് പിന്നാലെ പുതിയൊരു റെഡ്എക്സ് പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് വിഐ. 598 രൂപയുടെയും 749 രൂപയുടെയും പ്ലാനുകളുടെ വിലയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾ ഇപ്പോൾ 649 രൂപയ്ക്കും 799 രൂപയ്ക്കുമാണ് ലഭിക്കുന്നത്. വിഐ പുതുതായി അവതരിപ്പിച്ച റെഡ്എക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന് 1,348 രൂപയാണ് വില. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് ഇത്.

റെഡ്എക്സ്

വിഐയുടെ ഒറിജിനൽ റെഡ്എക്സ് പ്ലാനിന് 1,099 രൂപയാണ് വില. ഈ പ്ലാൻ ഇൻഡിവിജ്യൽ പോസ്റ്റ്പെയ്ഡ് പ്ലാനിന് സമാനമാണ്. ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ & സീ5 പ്രീമിയം പോലുള്ള മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിൽ നിന്നും വ്യത്യസ്തമായ ഫാമിലി പ്ലാനുകൾ സൌജന്യമായി ആഡ് ഓൺ കണക്ഷനുകൾ നൽകുന്നുണ്ട്.

1,348 രൂപയുടെ റെഡ്എക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

1,348 രൂപയുടെ റെഡ്എക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ റെഡ്എക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ വിവരങ്ങൾ ഇതുവരെയും പൂർണമായും വ്യക്തമായിട്ടില്ല. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫാമിലി പ്ലാൻ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യവും (പ്രതിമാസം 150GB എന്ന ലിമിറ്റോടെ), എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസുകളും നൽകുന്നു. ഈ ആനുകൂല്യങ്ങൾ പ്രൈമറി കണക്ഷനുള്ളതാണ്.

സെക്കന്ററി കണക്ഷനുകൾ

1,348 രൂപയുടെ റെഡ്എക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ സെക്കന്ററി കണക്ഷനുകൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 50 ജിബി വരെ റോൾഓവർ ഡാറ്റ, 30 ജിബി ഡാറ്റ ആനുകൂല്യം, 100 എസ്എംഎസ് എന്നിവ നൽകുന്നു. ഈ പ്ലാൻ സൌജന്യ ആഡ്-ഓൺ കണക്ഷനുകളൊന്നും നൽകുന്നില്ല, അതുകൊണ്ട് തന്നെ ഓരോ കണക്ഷനും പ്രതിമാസം 249 രൂപ നിരക്കിൽ ചിലവഴിക്കേണ്ടി വരും. വിഐ റെഡ്എക്സ് ഫാമിലി പ്ലാനിലൂടെ ഉപഭോക്താവിന് നാല് സെക്കന്ററി കണക്ഷനുകൾ വരെ ചേർക്കാൻ കഴിയും. എല്ലാ സെക്കന്ററി കണക്ഷനുകളും സ്റ്റാൻഡേർഡാണ്.

ഒടിടി ആപ്പുകൾ

5,988 രൂപ വിലമതിക്കുന്ന ഒരു വർഷത്തെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സൌജന്യ സബ്സ്ക്രിപ്ഷൻ, 999 രൂപ വിലയുള്ള ഒരു വർഷത്തെ സീ5 പ്രീമിയം, വിഐ മൂവീസിലേക്കും ടിവി ആപ്ലിക്കേഷനിലേക്കും സൌജന്യ ആക്സസ് എന്നിവയും പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ, ഡൊമസ്റ്റിക്ക് വിമാനത്താവള ലോഞ്ചുകളിലേക്ക് സൌജന്യ ആക്സസ് എന്നിവ ലഭിക്കും. ഒരു വർഷത്തിൽ നാല് തവണയാണ് ആ ആനുകൂല്യം ലഭിക്കുക.

ഫാമിലി റെഡ്എക്സ് പ്ലാൻ

ഫാമിലി റെഡ്എക്സ് പ്ലാൻ ലോഞ്ച് ചെയ്തത് വിഐയുടെ മികച്ചൊരു നീക്കമാണ്. എല്ലാ ടെലിക്കോം കമ്പനികളും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഭാഗമാണ് പോസ്റ്റ്പെയ്ഡ്. ഈ വിഭാഗത്തിലുള്ള കഴിഞ്ഞ ദിവസം വിഐ വില വർധിപ്പിച്ചത് കമ്പനിയുടെ ഒരു മോശം നീക്കമായിട്ടാണ് കണക്കാക്കിയിരുന്നത് എങ്കിലും പുതിയ പ്ലാൻ ഇതേ വിഭാഗത്തിൽ തന്നെ അവതരിപ്പിച്ച് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള പദ്ധതിയാണ് വിഐയ്ക്ക് ഉള്ളത് എന്ന് വ്യക്തമാണ്.

Best Mobiles in India

English summary
Rs 1,348 RedX Family Postpaid Plan introduced by VI offers unlimited data benefits (with a limit of 150GB per month), unlimited voice calling and 100 SMS to all networks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X