Home
News

എയർടെൽ, ജിയോ, വിഐ എന്നിവയുടെ 149 രൂപ, 199 രൂപ പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള എയർടെൽ, ജിയോ, വിഐ എന്നിവ ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. ഇവയിൽ ഏറ്റവും മികച്ചതും വില കുറഞ്ഞതുമായ രണ്ട് പ്ലാനുകളാണ് 149 രൂപയുടെയും 199 രൂപയുടെയും പ്ലാനുകൾ. ഈ ടെലിക്കോം കമ്പനികളെല്ലാം സമാന വിലയിലാണ് പ്ലാനുകൾ നൽകുന്നത് എങ്കിൽ പോലും എല്ലാ പ്ലാനുകളും ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യത്യസ്തങ്ങളാണ്.

ഡാറ്റ, കോളിങ്

ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം തന്നെ ചില ടെലിക്കോം കമ്പനികൾ അധിക ആനുകൂല്യങ്ങളും 149 രൂപ, 199 രൂപ പ്ലാനുകൾക്കൊപ്പം നൽകുന്നുണ്ട്. ജിയോയുടെ 149 രൂപ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയും 199 രൂപ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയും ലഭിക്കും. എയർടെല്ലും വിഐയും വ്യത്യസ്തമായ ആനുകൂല്യങ്ങൾ നൽകുന്നു. എയർടെല്ലും വിഐയും അവരുടെ പ്ലാനുകൾക്കൊപ്പം അധിക എസ്എംഎസും, വിനോദ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

റിലയൻസ് ജിയോ 149 രൂപ പ്ലാൻ

റിലയൻസ് ജിയോ 149 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 149 രൂപ വിലയുള്ള പ്ലാൻ ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതിലൂടെ മൊത്തം 24 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കും. അതായത് ഒരു ദിവസം 1ജിബി ഡാറ്റ എന്ന നിലയിലാണ് ഇത് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ദിവസവും 100 സൌജന്യ എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്ന മറ്റൊരു ആനുകൂല്യം.

എയർടെൽ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 149 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം 2 ജിബി ഡാറ്റയാണ് മൊത്തം ലഭിക്കുന്നത്. ദിവസേനയുള്ള ഡാറ്റ ആനുകൂല്യം ഈ പ്ലാനിലില്ല. 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാൻ എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക്ക്, സൌജന്യ ഹലോ ട്യൂണുകൾ എന്നിവയിലേക്ക് സബ്സ്ക്രിപ്ഷനും നൽകുന്നു.

വിഐ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം 3ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 300 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനൂകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. വിഐ വെബ്സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 1 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി ആക്സസ് എന്നിവയാണ് അധിക ആനുകൂല്യങ്ങളായി ലഭിക്കുന്നത്.

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 42 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അതായത് ഉപയോക്താക്കൾക്ക് ഒരു ദിവസം 1.5 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷൻ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ.

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

199 രൂപ വിലയുള്ള എയർടെൽ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. 24 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും സ്വന്തമാക്കാം. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പ്, വിങ്ക് മ്യൂസിക്, സൌജന്യ ഹലോ ട്യൂണുകൾ, എയർടെൽ എക്സ്സ്ട്രീം ആക്സസ് എന്നവയും പ്ലാനിലൂടെ ലഭിക്കും.

വിഐ 199 രൂപ പ്ലാൻ

വിഐ 199 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ദിവസവും 1 ജിബി ഡാറ്റ തന്നെയാണ് വിഐയുടെ 199 രൂപ പ്ലാനും നൽകുന്നത്. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാൻ നൽകുന്നു.

Best Mobiles in India

English summary
Airtel, Jio and Vi are offering attractive plans to the users. The best and least expensive of these plans are the Rs 149 and Rs 199 plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X