Home
News

ജിയോ, എയർടെൽ വിഐ എന്നിവയുടെ ദിവസവും 1.5ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ തങ്ങളുടെ ഉപയോക്താക്കൾക്ക് വിവിധ വില നിലവാരങ്ങളിൽ, വിവിധ വാലിഡിറ്റികളിലുള്ള പ്ലാനുകൾ നൽകുന്നുണ്ട്. ഓരോ വരിക്കാരനും താൻ ചിലവഴിക്കാൻ താല്പര്യപ്പെടുന്ന പണത്തിനും ആവശ്യമുള്ള ആനുകൂല്യത്തിനും അനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് ഈ കമ്പനികൾ തുറന്നിടുന്നത്. ദിവസവും 1.5ജിബി ഡാറ്റ എന്നത് മിക്ക ആളുകൾക്കും ആവശ്യമായ ഡാറ്റ ആനുകൂല്യമാണ്. ഈ ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ മൂന്ന് ടെലിക്കോം ഓപ്പറേറ്റർമാരും നൽകുന്നുണ്ട്.

ദിവസവും 1.5ജിബി ഡാറ്റ

ദിവസവും 1.5ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ തന്നെ വിവിധ വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും വില കുറഞ്ഞ് ലഭിക്കുന്നത് 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ 28 ദിവസം വാലിഡിറ്റിയും ദിവസവും 1.5ജിബി ഡാറ്റയും നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ജിയോയുടെ പ്ലാനിന് 199 രൂപയാണ് വില. വിഐ, എയർടെൽ എന്നിവയുടെ പ്ലാനുകൾക്ക് 249 രൂപ വിലയുണ്ട്. ഈ പ്ലാനുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങളും ലഭ്യമാണ്.

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന പണത്തിന് ഏറ്റവും മികച്ച മൂല്യം നൽകുന്ന പ്ലാനുകളിൽ ഒന്നാണ്. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ മൊത്തം 42 ജിബി ലഭിക്കുന്നു. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. അതിവേഗ ഇന്റർനെറ്റ് ഡാറ്റയ്‌ക്കൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നു.

എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് ജിയോ നൽകുന്നതിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു. പക്ഷേ എയർടെൽ നൽകുന്ന അധിക ആനുകൂല്യങ്ങൾ റിലയൻസ് ജിയോയേക്കാൾ മികച്ചതാണ്. 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഇന്റർനെറ്റ് ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കും. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. അധിക ആനുകൂല്യങ്ങളായി ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ ഒരു മാസത്തെ സൗജന്യ ട്രയൽ ഈ പ്ലാനിനൊപ്പം ലഭിക്കും. അപ്പോളോ 24/7, എയർടെൽ എക്സ്ട്രീം പ്രീമിയം, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ, ഷാ അക്കാദമിയിൽ നിന്ന് ഒരു വർഷത്തേക്ക് സൗജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയും ലഭിക്കും.

വിഐ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 28 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന് എയർടെൽ പ്ലാനിന്റെ അതേ വിലയായ 249 രൂപയാണ് ഉപയോക്താവ് നൽകേണ്ട വരിക. ദിവസവും 1.5ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 28 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനും ഉള്ളത്. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ ചെയ്യുന്നു. പ്രീപെയ്ഡ് പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യം, വിഐ മൂവീസ്, ടിവി എന്നിവയ്ക്കുള്ള സബ്സ്ക്രിപ്ഷൻ, ബിങ്ക് ഓൾ നൈറ്റ് ഫീച്ചർ എന്നിവയും ലഭിക്കുന്നു.

Best Mobiles in India

English summary
Take a look at the best plans of Jio, Airtel and Vi which offer 28 days validity and 1.5GB data per day. All these plans are priced below Rs 300.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X