വിഐയുടെ ഈ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്താൽ ഐപിഎൽ ലൈവ് സ്ട്രീം സൌജന്യമായി കാണാം
ജിയോ, എയർടെൽ എന്നിവയ്ക്ക് പിന്നാലെ വോഡാഫോൺ ഐഡിയയും സൌജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിച്ചു. വിഐ ഇതുവരെ സൌജന്യ സീ5 സബ്സ്ക്രിപ്ഷൻ മാത്രമാണ് നൽകിയിരുന്നത്. ഐപിഎൽ സീസൺ ആരംഭിക്കാൻ പോകുന്ന അവസരത്തിലാണ് ഐപിഎൽ ലൈവ് കാണാൻ സാധിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ വിഐ അവതരിപ്പിച്ചത്. ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും വിഐയുടെ ഈ പുതിയ പ്ലാനുകൾ നൽകുന്നു.

വിഐ പുതുതായി അവതരിപ്പിച്ച പ്ലാനുകൾക്ക് 401 രൂപ, 501 രൂപ, 601 രൂപ, 801 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. 399 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ് സൌജന്യമായി നൽകുന്നതിനൊപ്പം വോയ്‌സ് കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളും വിഐ നൽകുന്നുണ്ട്. 401 രൂപ, 601 രൂപ, 801 രൂപ പ്ലാനുകൾ കോംബോ പ്ലാനുകളാണ്. ഇതിലൂടെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ 501 രൂപ റീചാർജ് പ്ലാൻ ഡാറ്റ ഓൺലി പ്ലാനാണ്.

വിഐ 401 രൂപ പ്ലാൻ
ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ നൽകുന്ന വിഐയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 401 രൂപ വിലയുള്ള പ്ലാനുകൾ. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 3 ജിബി ഡാറ്റ, 16 ജിബി അധിക ഡാറ്റ, 28 ദിവസത്തേക്ക് 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന ഈ പ്ലാൻ റീചാർജ് ചെയ്താൽ ഐപിഎൽ, ഹോട്ട്സ്റ്റാർ സ്പെഷൽസ്, മൾട്ടിപ്ലക്സ് മൂവീസ് എന്നിവ കാണാൻ ഉപയോക്താക്കളെ അനുവദിക്കും.

വിഐയുടെ 501 രൂപ പ്ലാൻ
വിഐയുടെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന രണ്ടാമത്തെ പ്ലാനാണ് 501 രൂപയുടേത്. ഈ പ്ലാനിലൂടെ 56 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 75 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് ഇല്ലാതെയാണ് ഈ ഡാറ്റ ആനുകൂല്യം ലഭിക്കുന്നത്. കോംബോ പ്ലാനുകളിൽ ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റ ലിമിറ്റ് തികയാതെ വരുന്നവർക്ക് ഉപയോഗിക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

വിഐയുടെ 601 രൂപ പ്ലാൻ
ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന മൂന്നാമത്തെ പ്ലാനും ആദ്യ പ്ലാൻ പോലെ കോംബോ പ്ലാനാണ്. 401 രൂപ പ്ലാനിന് സമാനമായി ഈ പ്ലാനും ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 401 രൂപ പ്ലാൻ 28 ദിവസത്തേക്ക് വാലിഡിറ്റി നൽകുമ്പോൾ 200 രൂപ അധികം നൽകിയാൽ ലഭിക്കുന്ന 601 രൂപ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

വിഐയുടെ 801 രൂപ പ്ലാൻ
വിഐയുടെ 801 രൂപ വിലയുള്ള പുതിയ പ്ലാൻ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ നൽകുന്ന ഏറ്റവും വില കൂടിയ പ്ലാൻ കൂടിയാണ് ഇത്. ദിവസവും 3 ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിനൊപ്പം അധികമായി 48 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് സൌജന്യ കോളുകളും ദിവസവും 100 എസ്എംഎസുകളും 801 രൂപ പ്ലാനിലൂടെ ലഭിക്കം. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.


Click it and Unblock the Notifications








