150 വിദ്യാർത്ഥികൾക്ക് വേണ്ടി വിഐ കോഴിക്കോട് പരപട്ടയിൽ പുതിയ ടവർ സ്ഥാപിച്ചു

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡാഫോൺ ഐഡിയയ്ക്ക് കോഴിക്കോട് പരപട്ട ഗ്രാമത്തിലെ 150 കുട്ടികൾക്ക് ഒന്നാമനാണ്. ഈ 150 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് സൌകര്യമൊരുക്കാൻ ഒരു ടവർ തന്നെ സമ്മാനിച്ചിരിക്കുകയാണ് വിഐ. ഗ്രാമത്തിലെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടവർ സ്ഥാപിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഓൺലൈനായി ക്ലാസുകൾ നടക്കുകയാണ്.

 

ഓൺലൈൻ ക്ലാസ്

ഓൺലൈൻ ക്ലാസുകൾക്കിടയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം കണക്ടിവിറ്റിയാണ്. കൃത്യമായ കണക്ടിവിറ്റി ഇല്ലാത്തതിനാൽ പലപ്പോഴും ക്ലാസുകൾ പൂർണമായി കേൾക്കാൾ കുട്ടികൾക്ക് സാധിക്കുന്നില്ല. ഇത്തരമൊരു അവസ്ഥ തന്നെയായിരുന്നു കോവിക്കോട് പരപട്ടയിലെ വിദ്യാർത്ഥികളും അനുഭവിച്ചിരുന്നത്. ഇതിനൊരു പരിഹാരമായാണ് വിഐ പുതിയ ടവർ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ 150 വിദ്യാർത്ഥികൾക്കാണ് ഈ ടവർ കാരണമുള്ള ഗുണം ലഭിക്കുന്നത്.

വോഡഫോൺ ഐഡിയ ഇസിം സേവനം കേരളത്തിലും ലഭ്യമാകുംവോഡഫോൺ ഐഡിയ ഇസിം സേവനം കേരളത്തിലും ലഭ്യമാകും

വിഐ

വിഐയുടെ ശ്രദ്ധയിലേക്ക് ഈ ഗ്രാമത്തെ എത്തിച്ചത് 150 വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിച്ച ഒരു പെൺകുട്ടിയാണ്. ഈ പെൺകുട്ടിയുടെ വീഡിയോ കണ്ടാണ് ഗ്രാമത്തിലെ നെറ്റ്വർക്ക് പ്രശ്നം തിരിച്ചറിഞ്ഞത് എന്നും വിദ്യാർത്ഥികൾക്ക് സുഗമമായി പഠനം തുടരാനായി പുതിയ ടവർ തന്നെ സ്ഥാപിച്ചത് എന്നും വോഡഫോൺ ഐഡിയ ലിമിറ്റഡ് ക്ലസ്റ്റർ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. നേരത്തെയും വിദ്യാർത്ഥികൾ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ സുഗമമായി ലഭിക്കുന്നതിന് നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ലഭ്യമാകുന്നതിനായി പല ശ്രമങ്ങളും കുട്ടികൾ നടത്തിയിരുന്നു.

ടെലികോം സൈറ്റ്
 

ലൈവ് ആയ വിഐ ടെലികോം സൈറ്റ് ഔദ്യോഗികമായി കമ്മീഷൻ ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസാണ്. "ഈ ചെറുപ്പക്കാരായ വിദ്യാർത്ഥികളുടെ അക്കാദമിക് പരിശ്രമത്തിൽ ഒരു സഹായിയാവാൻ സാധിച്ചതിൽ വിഐയ്ക്ക് അഭിമാനം ഉണ്ടെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ടെലികോം ടവർ കമ്മീഷൻ ചെയ്യുന്നതിനായി ആവശ്യമായ നടപടികൾ വേഗത്തിലാക്കിയ കോഴിക്കോട് ജില്ലാ അധികാരികൾക്ക് നന്ദി അറിയിക്കുന്നതായും വോഡഫോൺ ഐഡിയ ലിമിറ്റഡ് ക്ലസ്റ്റർ ബിസിനസ് ഹെഡ് എസ്. മുരളി വ്യക്തമാക്കി.

കൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാംകൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാം

കൊറോണ വ്യാപനം കാരണം വീട്ടിൽ നിന്ന് പഠിക്കാനും ജോലി ചെയ്യാനും വേണ്ടി വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ധാരാളം ഡാറ്റ ആവശ്യമാണ് എന്നും ഇതിനായി വിഐ ഉപയോക്താക്കൾക്ക് വാല്യൂ ഓഫറുകൾ നൽകുന്നുവെന്നും മുരളി കൂട്ടിച്ചേർത്തു. അധിക ചെലവില്ലാതെ രാവിലെ 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് അതിവേഗ ഡാറ്റ ലഭ്യമാക്കുന്ന നൈറ്റ് ബിങ് സേവനം അടക്കമുള്ള മിച്ച ഓഫറുകൾ വിഐ നിലവിൽ നൽകുന്നുണ്ട്. കേരളത്തിലെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്കായി കഴിഞ്ഞ തവണ ഓക്ല തിരഞ്ഞെടുത്തതും വിഐയെ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Best Mobiles in India

English summary
Vi set up new tower at Parapatta, Kozhikode to provide a network for online classes for 150 students.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X