വിഐ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 6 ജിബി ബോണസ് ഡാറ്റയും സീ5 സബ്ക്രിപ്ഷനും നേടാം
വിഐ ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിലൂടെ ഒരു വർഷത്തേക്ക് 999 രൂപ വിലയുള്ള സീ5 പ്രീമിയം സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. 355 രൂപ, 405 രൂപ, 595 രൂപ, 795 രൂപ, 2,595 രൂപ എന്നീ പ്ലാനുകളിലാണ് സീ5 പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കുന്നത്. ഈ പ്ലാനുകൾ ഡാറ്റാ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന കോംബോ പ്ലാനുകളാണ്. പ്ലാനിലൂടെ ലഭിക്കുന്ന സാധാരണ ആനുകൂല്യങ്ങൾക്ക് പുറമേയാണ് സീ5 പ്രീമിയം സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കുന്നത്.

സീ5 പ്രീമിയം ആനുകൂല്യം ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ വിഐ പുതിയൊരു ഓഫർ കൂടി പ്രഖ്യാപിച്ചു. സാധാരണ നിലയിൽ ലഭിക്കുന്ന ഡാറ്റ ആനുകൂല്യത്തിന് പുറമേ 6 ജിബി ഡാറ്റ അധികമായി നൽകുന്ന ഓഫറാണ് വിഐ പ്രഖ്യാപിച്ചിരിക്കുന്നത്. സീ5 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 219 രൂപ പ്ലാനാണ്. ദിവസവും 1ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

പുതിയ ഓഫർ പ്രകാരം സീ5 പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്ന വിഐയുടെ 335 രൂപ മുതൽ 2595 രൂപ വരെയുള്ള പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് വിഐ 6 ജിബി ഡാറ്റ സൌജന്യമായി നൽകും. പ്ലാനുകളിലൂടെ ലഭിക്കുന്ന ഡാറ്റ ആനൂകൂല്യത്തിന് പുറമേയാണ് ഈ ഡാറ്റ ആനുകൂല്യം ലഭിക്കുന്നത്. സീ5 പ്രീമിയം സേവനം 12 മാസത്തേക്ക് ലഭിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ നമ്പരിൽ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്ത് കൊണ്ടിരിക്കേണ്ടതുണ്ട്. വാലിഡിറ്റി അവസാനിച്ച് കഴിഞ്ഞാൽ സീ5 സബ്ക്രിപ്ഷനും ലഭിക്കില്ല.

വിഐ സീ5 പ്രീമിയം നൽകുന്ന പ്ലാനുകൾക്ക് ഒപ്പം നൽകുന്ന അധിക ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ താല്കാലികമായി ഡാറ്റ വൌച്ചറുകൾ റീചാർജ് ചെയ്യേണ്ടി വരുന്ന അവസ്ഥ ഒരു പരിധി വരെ ഒഴിവാക്കാൻ ഈ ഓഫറിന് സാധിക്കുന്നു. സീ5 ആനുകൂല്യം ലഭിക്കുന്ന ഏത് പ്ലാൻ റീചാർജ് ചെയ്താലും റീചാർജ് ചെയ്ത് കഴിഞ്ഞ് 28 ദിവസത്തിനകം തന്നെ സീ5 പ്രീമിയം സബ്സ്ക്രിപ്ഷൻ ലിങ്ക് ഉപയോഗിക്കണം. ഇത് കഴിഞ്ഞാൽ സീ5 ആനുകൂല്യം ലഭിക്കില്ല.

വിഐയുടെ സീ5 സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളിൽ ഒരു മാസം മുതൽ ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ ഉണ്ട്. അതുകൊണ്ട് ഇതിൽ ഒരുമാസം വാലിഡിറ്റിയുള്ള പ്ലാൻ ഉപയോഗിക്കുന്ന ആളുകൾ ആ ഒരു മാസം കഴിഞ്ഞാൽ ഉടനെ മിനിമം 219 രൂപയെങ്കിലും റീചാർജ് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ വാലിഡിറ്റി വർധിപ്പിക്കുന്ന റീചാർജ് ചെയ്തില്ലെങ്കിൽ സീ5 സബ്ക്രിപ്ഷനും അവസാനിക്കും.


Click it and Unblock the Notifications








