ജിയോ, എയർടെൽ എന്നിവയെ പിന്നിലാക്കി വിഐയുടെ 3 ജിബി പ്രീപെയ്ഡ് പ്ലാൻ
ആനുകൂല്യങ്ങൾ നൽകുന്നതിലും ഉപയോക്താക്കളുടെ എണ്ണത്തിലും എയർടെല്ലിനും റിലയൻസ് ജിയോയ്ക്കും പിന്നിലാണ് വോഡാഫോൺ ഐഡിയ. പക്ഷേ ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനിന്റെ കാര്യത്തിൽ വിഐ മറ്റ് രണ്ട് ടെലിക്കോം കമ്പനികളെയും പിന്നിലാക്കുന്നു. ടെലികോം ഓപ്പറേറ്റർ അടുത്തിടെ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. ഡബിൾ ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾഓവർ ഡാറ്റ എന്നിങ്ങനെയുള്ള ഓഫറുകൾ 2021 ഫെബ്രുവരിയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിച്ചു.

വിഐയുടെ 84 ദിവസത്തെ പ്ലാൻ ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരം നേടിയതാണ്. കമ്പനിയുടെ ഈ പ്ലാൻ വാല്യൂ ഫോർ മണി എന്നാണ് അറിയപ്പെടുന്നത്. നൽകുന്ന പണത്തിന് മികച്ച ആനുകൂല്യം നൽകുന്ന പ്ലാൻ തന്നെയാണ് ഇത്. ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ വിഐയെ കൂടാതെ ജിയോ, എയർടെ. എന്നിവയുടെ പ്ലാനുകളും ഉൾപ്പെടുന്നു.

വിഐ പ്ലാനുകൾ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ-ഐഡിയയ്ക്ക് ദിവസവും 3ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്ലാനുകളാണ് പ്രധാനമായും ഉള്ളത്. ഇതിൽ ആദ്യത്തെ പ്ലാനിന് 801 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ കൂടാതെ 100 മെസേജുകളും ദിവസവും നൽകുന്നു. 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ലഭിക്കും. ഓൾ നൈറ്റ് ഓഫർ, വീക്കെൻഡ് റോൾഓവർ ഡാറ്റാ സൌകര്യം, ഡിസ്നി + ഹോട്ട്സ്റ്റാറിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ, വിഐ മൂവീസ്, ടിവി ആക്‌സസ്സ് എന്നിവയും ഈ പ്ലാൻ നൽകുന്നു.

401 രൂപയുടെ പ്ലാൻ 3 ജിബി ഡാറ്റ, 100 മെസേജുകൾ, 16 ജിബി അധിക ഡാറ്റ, ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്പിലേക്ക് ഒരു വർഷത്തെ ആക്സസ്, അതിവേഗ ഇന്റർനെറ്റ്, വാരാന്ത്യ റോൾഓവർ ഡാറ്റ ബെനിഫിറ്റ്, 28 ദിവസത്തേക്ക് വിഐ മൂവീസ്, ടിവി ആക്സസും എന്നിവയും നൽകുന്നു. വിഐയുടെ അടുത്ത പ്ലാനിന് 601 രൂപയാണ് വില. ഇത് 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ്. 401 രൂപ പ്ലാനിലൂടെ ലഭിച്ച ആനുകൂല്യങ്ങൾ അതേപടി 56 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്.

എയർടെൽ പ്ലാനുകൾ
എയർടെല്ലിന്റെ 448 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്നതിനൊപ്പം അൺലിമിറ്റഡ് കോളിങും നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പായ്ക്കിന് ഉള്ളത്. ഇതേ കാലയളവിൽ 100 മെസേജുകൾ, ഡിസ്നി + ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്സ്ട്രീം, പ്രൈം വീഡിയോ മൊബൈൽ പതിപ്പ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസ് എന്നിവയും ഈ പ്ലാൻ നൽകുന്നുണ്ട്. വിഐയുടെ 28 ദിവസം വാലിഡിറ്റിയും ദിവസവും 3ജിബി ഡാറ്റയും നൽകുന്ന പ്ലാനിനെക്കാൾ വില കൂടിയ പ്ലാനാണ് ഇത്.

ജിയോ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുടെ ദിവസവും 3ജിബി ഡാറ്റ നൽകുന്ന ഏറ്റവും ആകർഷകമായ പ്ലാനിന് 401 രൂപ തന്നെയണഅ വില. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്നതിനൊപ്പം 28 ദിവസത്തേക്ക് സൌജന്യ കോളുകളും നൽകുന്നു. 6 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ആപ്പിലേക്കുള്ള ആക്സസും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications








