Home
News

പ്രീപെയ്ഡ് പ്ലാനുകളിൽ 336 ജിബി വരെ ഡബിൾ ഡാറ്റ ആനുകൂല്യവുമായി വിഐ

ബ്രാൻഡ് ഐഡന്റിറ്റി പുതുക്കി വോഡാഫോൺ ഐഡിയ വിഐ എന്ന പേരിലേക്ക് മാറിക്കഴിഞ്ഞ ശേഷം പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച് കൊണ്ടിരിക്കുകയാണ്. വിഐയുടെ നിലവിലുള്ള പ്ലാനുകളിൽ ഏറ്റവും ആകർഷകമായ പ്ലാനുകളാണ് ഡബിൾ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ. പ്ലാനുകളിലൂടെ ലഭിക്കുന്ന ഡാറ്റയുടെ ഇരട്ടി ഡാറ്റ ആനുകൂല്യം സൌജന്യമായി വാലിഡിറ്റി അവസാനിക്കുന്നത് വരെ ദിവസവും ലഭ്യമാക്കുന്നതാണ് ഡബിൾ ഡാറ്റ ഓഫർ.

ഇരട്ടി ഡാറ്റ

ഉപയോക്താവ് 2 ജിബി ഡാറ്റ പ്ലാനാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ ആ പ്ലാനിലൂടെ ദിവസവും 4 ജിബി ഡാറ്റ ലഭ്യമാക്കുന്ന ഓഫറാണ് ഡബിൾ ഡാറ്റ. ഈ ഓഫറിന് കീഴിലുള്ള പ്ലാനുകൾ 336 ജിബി വരെ ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 699 രൂപ വിലയുള്ള പായ്ക്കാണ് ഈ ഡാറ്റ ആനുകൂല്യം നൽകുന്നത്. നിലവിൽ ഈ പ്ലാൻ 84 ദിവസത്തേക്ക് 2 ജിബി ഡാറ്റയ്‌ക്ക് പകരം 4 ജിബി ഡാറ്റയാണ് നൽകുന്നത്. അതായത് മൊത്തം വാലിഡിറ്റി കാലയളവിലുമായി 336 ജിബി ഡാറ്റ ലഭിക്കും.

699 രൂപ പ്ലാൻ

699 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകൾ. വിഐ മൂവീസിലേക്ക് ആക്സസ്, എം‌പി‌എൽ കാർഡ്, സൊമാറ്റോ ബെനിഫിറ്റ് എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതേ വിഭാഗത്തിലുള്ള മറ്റൊരു പ്ലാൻ 499 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നത്. ഇതിന് പകരം ഇപ്പോൾ 4 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 224 ജിബി ഡാറ്റയും ലഭിക്കുന്നു.

499 രൂപ പ്ലാൻ

100 മെസേജുകൾ, സൊമാറ്റോ ഓർഡറുകളിൽ കിഴിവുകൾ, വിഐ മൂവീസ്, എം‌പി‌എൽ ക്യാഷ് എന്നിവയും 499 രൂപ പ്ലാനിലൂടെ ലഭിക്കും. ഇതേ സെഗ്‌മെന്റിന് കീഴിലുള്ള അവസാന പ്ലാനിന് 299 രൂപയാണ് വില. ഇത് 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് എങ്കിലും ഡബിൾ ഡാറ്റ ആനുകൂല്യത്തോടെ ദിവസവും 4 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ദിവസവും 4 ജിബി ഡാറ്റ വീതം 112 ജിബി ഡാറ്റയാണ് ഈ 299 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്.

299 രൂപ പ്ലാൻ

299 രൂപ പ്ലാനിലൂടെ 100 ​​മെസേജുകൾ, അൺലിമിറ്റഡ് കോളിംഗ്, വിഐ മൂവീസ്, സൊമാറ്റോ ഡിസ്കൌണ്ട്, എം‌പി‌എൽ ക്യാഷ് എന്നിവയും ലഭിക്കും. കമ്പനി ഒരു വീക്കെൻഡ് ഡാറ്റ റോൾഓവർ പുറത്തിറക്കിയതിന് ശേഷമാണ് ഈ ഡബിൾ ഡാറ്റ ഓഫർ വരുന്നത്. പുതുതായി ആരംഭിച്ച ഓഫർ എല്ലാ ഉപയോക്താക്കൾക്കും വാരാന്ത്യങ്ങളിൽ ഡാറ്റ കൂടുതലായി ഉപയോഗിക്കാൻ സഹായിക്കുന്ന പ്ലാനാണ്.

ഡാറ്റ റോൾ‌ഓവർ

വാരാന്ത്യ ഡാറ്റ റോൾ‌ഓവർ ശനിയാഴ്ചയും ഞായറാഴ്ചയുമായി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ മാസം ആദ്യം കമ്പനി 351 രൂപയുടെ പ്ലാൻ പുറത്തിറക്കിയിരുന്നു. 56 ദിവസത്തേക്ക് 100 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാൻ ആയിരുന്നു ഇത്. ഈ പ്ലാൻ ദിവസേനയുള്ള എഫ്‌യുപി ലിമിറ്റ് ഇല്ലാതെയാണ് ലഭിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളെയാണ് ഈ പ്ലാൻ പ്രധാനമായും ലക്ഷ്യമിടുന്നത്.

More from GizBot

Best Mobiles in India

English summary
Prepaid plans that offer double data benefits are the most attractive of Vi's existing plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X