വിഐയുടെ രണ്ട് ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സീ5 സബ്സ്ക്രിപ്ഷൻ സൌജന്യം
വിഐ (വോഡഫോൺ-ഐഡിയ) അതിന്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ ഓഫർ കൂടി അവതരിപ്പിച്ചു. സീ5 ആനുകൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികിയിലേക്ക് രണ്ട് പ്ലാനുകളെ കൂടി ചേർത്തുകൊണ്ടാണ് വിഐ വീണ്ടും ടെലിക്കോം വിപണിയിലെ മത്സരത്തിൽ മറ്റ് കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്നത്. രണ്ട് ദീർഘകാല പ്ലാനുകൾക്കൊപ്പാണ് സീ5 ആനുകൂല്യം കൂടി നൽകുന്നത്. 2,399 രൂപ, 1,197 രൂപ എന്നിവയാണ് ഈ പ്ലാനുകൾ. ഇതോടെ സീ5 സബ്സ്ക്രിപ്ഷൻ നൽകുന്ന വിഐ പ്ലാനുകളുടെ എണ്ണം ആറായി.

വിഐ സീ5 പ്ലാനുകൾ
വിഐയുടെ 2,399 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ, 100 മെസേജുകൾ, ഒരു വർഷത്തെ സീ5 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ നൽകുന്നു. ഈ പ്ലാനുകൾ വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് ആക്സസും നൽകുന്നുണ്ട്. രാത്രി മുഴുവൻ സൌജന്യ ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ സൗകര്യം എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഇതിനൊപ്പം വിഐ മറ്റൊരു പായ്ക്കിൽ കൂടി സീ5 ആനുകൂല്യം നൽകിയിട്ടുണ്ട്. 1,197 രൂപ വിലയുള്ള പ്ലാനാണ് ഇത്.

1,197 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ തന്നെയാണ് ലഭിക്കുന്നത്. ഈ പാക്കിൽ ഒരു വർഷത്തേക്കുള്ള ഒരു സീ5 സബ്‌സ്‌ക്രിപ്‌ഷൻ, രാത്രി സൌജന്യ ഡാറ്റ, 100 മെസേജുകൾ, വിഐ മൂവീസ്, ടിവി ക്ലാസിക് ആക്‌സസ് എന്നിവ ലഭിക്കും. 180 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ ലഭിക്കും. 2,399 രൂപ, 1,197 പ്ലാനുകൾക്ക് പുറമേ 405 രൂപ, 595 രൂപ, 795 രൂപ, 2,595 രൂപ നിരക്കുകളിലുള്ള പ്ലാനുകൾക്കൊപ്പവും സീ5 ആനുകൂല്യം ലഭിക്കും.

405 രൂപയുടെ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് 90 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 മെസേജുകൾ, വിഐ മൂവീസ്, ടിവി ക്ലാസിക് സബ്ക്രിപ്ഷൻ, വീക്കെൻഡ് ഡാറ്റ റോൾഓവർ, 28 ദിവസം വാലിഡിറ്റി, രാത്രി ഡാറ്റാ സൌജന്യം എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തേക്ക് തന്നെയാണ് ഈ പ്ലാനിലൂടെ സീ5 സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. 595 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ, സീ5 സബ്സ്ക്രിപ്ഷൻ, വീക്കെൻഡ് ഡാറ്റ റോൾഓവർ, 56 ദിവസം വാലിഡിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നു.

795 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 77 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സീ5 ആക്സസ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, രാത്രി സൌജന്യ ഡാറ്റ സേവനങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. സീ5 ആനുകൂല്യം ലഭിക്കുന്ന ഏറ്റവും വില കൂടിയ പ്ലാൻ 2,595 രൂപയുടെ പ്ലാനാണ്. ദിവസവും 2 ജിബി ഡാറ്റ, സീ5 സബ്‌സ്‌ക്രിപ്‌ഷൻ, അൺലിമിറ്റഡ് കോളിങ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, 365 ദിവസം വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ രാത്രിയിൽ സൌജന്യ ഡാറ്റയും നൽകുന്നുണ്ട്.

ഈ വർഷം ഇത് രണ്ടാം തവണയാണ് സീ5 സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പുതിയ പായ്ക്കുകൾ വിഐ പ്രഖ്യാപിക്കുന്നത്. ഈ വർഷം മാർച്ചിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം ലഭിച്ചിരുന്ന സീ5 ന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ വിഐ നീക്കംചെയ്തിരുന്നു. വിഐയുടെ പ്ലാനുകളിൽ ചിലത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ, ആമസോൺ പ്രൈം സബ്ക്രിപ്ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. പ്ലാനുകൾക്കൊപ്പം അധിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ ഏറ്റവും മികച്ച ഓപ്പറേറ്ററാണ് വിഐ.


Click it and Unblock the Notifications