Home
News

വിഐ 49 രൂപ പ്ലാൻ സൌജന്യമായി നൽകുന്നു, 79 രൂപ പ്ലാനിൽ ഇരട്ടി ആനുകൂല്യം

വിഐ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദശലക്ഷം ഉപയോക്താക്കളെയാണ് ഈ ഓഫറിലൂടെ വിഐ സഹായിക്കുന്നത്. ഒറ്റത്തവണ ഓഫറായി 49 റീചാർജ് പായ്ക്ക് സൌജന്യമായി നൽകുന്ന ഓഫറാണ് കമ്പനി അവതരിപ്പിച്ചത്.

49 രൂപ റീചാർജ് പായ്ക്ക്

49 രൂപ റീചാർജ് പായ്ക്ക് സൌജന്യമായി നൽകുന്നതിനൊപ്പം വിഐ ഒരു കോംമ്പോ വൌച്ചറും പുറത്തിറക്കിയിട്ടുണ്ട്. 79 രൂപ പ്ലാനിലൂടെ ഇരട്ടി ആനുകൂല്യം നൽകുന്ന ഓഫറാണ് ഇത്. കുറഞ്ഞ വരുമാനമുള്ള വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപയോക്താക്കൾക്ക് 294 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് വിഐ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ്-19 പാൻഡെമിക്, ലോക്ക്ഡൌണുകൾ എന്നിവ ആളുകളെ സാമ്പത്തികമായി തളർത്തിയ അവസ്ഥയിൽ അവർക്ക് പ്രീയപ്പെട്ടവരുമായി ഫോണിലൂടെ ബന്ധപ്പെടാൻ തടസം ഉണ്ടാവാതിരിക്കാനാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

വിഐ

പാൻ‌ഡെമിക്, ലോക്ക്ഡൌൺ സമയത്ത് കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പ് ഉപഭോക്താക്കൾ‌ക്ക് വിഐ രണ്ട് ഓഫറുകളാണ് നൽകുന്നത്. ഒറ്റത്തവണ ഓഫറായി 49 റീചാർജ് പായ്ക്ക് സൌജന്യമായി ലഭിക്കും. ഇതിനായി റീചാർജ് ചെയ്യേണ്ടതില്ല. ഈ പ്ലാനിലൂടെ 38 രൂപ ടോക്ക്ടൈം ആണ് നൽകുന്നത്. 300 എംബി ഡാറ്റയും 49 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ലോക്കൽ / നാഷണൽ കോളുകൾക്ക് സെക്കൻഡിൽ 0.25 രൂപ നിരക്കാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിലൂടെ 200എംബി അധിക ഡാറ്റ ലഭിക്കാൻ വിഐ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ റീചാർജ് ചെയ്താൽ മതി. ഇപ്പോൾ സൌജന്യമായി നൽകുന്ന ഈ ഓഫറിൽ അധിക ഡാറ്റ ലഭിക്കില്ല.

60 ദശലക്ഷം

വിഐ പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നത് അനുസരിച്ച് 60 ദശലക്ഷം കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായാണ് 49 പ്ലാൻ സൌജന്യമായി ലഭ്യമാക്കുന്നത്. ഇതിലൂടെ വിഐ മൊത്തത്തിൽ താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കൾക്കായി 294 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും പത്രകുറിപ്പ് വ്യക്തമാക്കുന്നു. സൌജന്യമായി ലഭിക്കുന്ന 49 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രീയപ്പെട്ടവരുമായുള്ള ബന്ധം നിലനിർത്താൻ സാധിക്കുമെന്നും ലോക്ക്ഡൌൺ കാലത്ത് ഒറ്റപ്പെടില്ലെന്നും വിഐ കൂട്ടിച്ചേർത്തു.

79 രൂപ പ്ലാൻ

കുറഞ്ഞ വരുമാനമുള്ളവർക്കായി 49 രൂപ റീചാർജ് പ്ലാൻ സൌജന്യമായി നൽകുന്നതിനൊപ്പം തന്നെ വിഐ കോംബോ വൗച്ചർ ആർ‌സി 79 എന്ന റീചാർജ് പ്ലാനിൽ ഇരട്ടി ആനുകൂല്യം നൽകാൻ ആരംഭിച്ചു. സാധാരണ 79 കോംബോ റീചാർജിൽ 64 രൂപ ടോക്ക്ടൈം, 200 എംബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് നൽകുന്നത്. എന്നാൽ ഇപ്പോൾ ഈ പ്ലാനിലൂടെ വിഐ 128 രൂപ ടോക്ക്ടൈം ആണ് നൽകുന്നത്. വിഐയുടെ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി റീചാർജ് ചെയ്യുന്ന ആളുകൾക്ക് അധിക ഓഫറായി 200 എംബി ഡാറ്റയും വിഐ നൽകുന്നു.

എയർടെല്ലിലും സമാന ആനുകൂല്യം

എയർടെല്ലിലും സമാന ആനുകൂല്യം

വിഐ മാത്രമല്ല ലോക്ക്ഡൌൺ കാലത്ത് ഉപയോക്താക്കൾക്ക് ഓഫറുകൾ നൽകുന്ന ഓപ്പറേറ്റർ. നേരത്തെ തന്നെ എയർടെല്ലും ഇത്തരം ഓഫർ പ്രഖ്യാപിച്ചിരുന്നു. എയർടെൽ 49 രൂപ പ്ലാൻ‌ 55 ദശലക്ഷം താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കൾക്കാണ് ലഭിക്കുന്നത്. 79 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഇരട്ട ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്. ജിയോയും തങ്ങളുടെ ജിയോഫോൺ ഉപയോക്താക്കൾക്കായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
Vi announced a special offer to help low-income customers. An offer of Rs 49 for free has been announced. In addition, double benefits will be provided through the Rs 79 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X