100 ജിബി ഡാറ്റയും 56 ദിവസം വാലിഡിറ്റിയുമായി വിഐയുടെ പ്രീപെയ്ഡ് പ്ലാൻ

|

വിഐ (വോഡഫോൺ ഐഡിയ) പുതിയൊരു പ്രീപെയ്ഡ് ഡാറ്റ പായ്ക്ക് കൂടി അവതരിപ്പിച്ചു. 100 ജിബി 4ജി ഡാറ്റ നൽകുന്ന പ്ലാനാണ് വിഐ അവതരിപ്പിച്ചത്. 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനിനായി ഉപയോക്താവ് ചിലവഴിക്കേണ്ടത് 351 രൂപയാണ്. വിഐയുടെ ഈ പുതിയ ഡാറ്റാ പായ്ക്ക് ഓൺലൈൻ ക്ലാസുകൾക്കായി ഇന്റനെറ്റ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഒടിടി സ്ട്രീമിങ്, ഐപിഎൽ എന്നിവ ഫോണിൽ കാണുന്നവർക്കും സഹായകരമാവുന്ന പ്ലാനാണ്.

 

കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ

കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പുതിയ പ്ലാൻ രണ്ട് മാസത്തോളം വാലിഡിറ്റിയും നൽകുന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി നെറ്റ്‌വർക്ക്, ജിഗ്‌നെറ്റ് പ്രഖ്യാപിച്ച് വിഐ ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിലും വലിയ മാറ്റങ്ങൾ വരുത്തും. വോഡഫോണും ഐഡിയയും ലയിക്കുകയും. രണ്ട് കമ്പനികളുടെയും വലിയ സ്പെക്ട്രം പോർട്ട്‌ഫോളിയോ പ്രയോജനപ്പെടുത്തി ശക്തമായ ഇന്റർനെറ്റ് ശൃംഖല ഉണ്ടാക്കാനുമാണ് കമ്പനി ശ്രമിക്കുന്നത്.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ സൌജന്യമായി നേടാംകൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ സൌജന്യമായി നേടാം

വിഐ

വിഐ അതിന്റെ പുതിയ പ്ലാനുകളിലൂടെ മികച്ച ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. വിഐയുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പവും ഇപ്പോൾ എം‌പി‌എൽ മണിയും സൊമാറ്റോയിൽ ഭക്ഷണം ബുക്ക് ചെയ്യുമ്പോൾ കിഴിവും നൽകുന്നുണ്ട്. ഈ ഓഫറുകളിലൂടെ കൂടുതൽ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളാണ് വിഐ നടത്തുന്നത്.

4ജി നെറ്റ്‌വർക്ക്
 

മൊത്തത്തിലുള്ള 4ജി നെറ്റ്‌വർക്ക് മെച്ചപ്പെടുത്താതെ വിഐയ്ക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ല.വിഐ കുറച്ച് ദിവങ്ങൾക്ക് മുമ്പ് പ്രയോറിറ്റി 4ജി നെറ്റ്‌വർക്ക് സംവിധാനം നീക്കംചെയ്‌തിരുന്നു. ഉപയോക്താക്കളെ പ്രത്യേക കാറ്റഗറിയാക്കി അവർക്ക് കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന സംവിധാനമായിരുന്നു ഇത്. ഇതിനെതിരെ ട്രായ് ഉൾപ്പെടെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നി. ഈ സന്ദർഭത്തിലാണ് വിഐ പ്രയോറിറ്റി നെറ്റ്വർക്ക് അവസാനിപ്പിച്ചത്.

കൂടുതൽ വായിക്കുക: പേര് മാറ്റിയതിന് പിന്നാലെ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡാഫോൺ ഐഡിയകൂടുതൽ വായിക്കുക: പേര് മാറ്റിയതിന് പിന്നാലെ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡാഫോൺ ഐഡിയ

49 രൂപ

വിഐയുടെ 49 രൂപ വിലയുള്ള ഓൾ റൌണ്ടർ റീചാർജ് പായ്ക്ക് റീചാർജ് ചെയ്യുന്നതിലൂടെ ചില ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റാ ആനുകൂല്യവും കമ്പനി ക്രഡിറ്റി ചെയ്യുന്നു. വിഐയുടെ 49 രൂപ പായ്ക്ക് 38 രൂപ ടോക്ക് ടൈമാണ് നൽകുന്നത്. ഇതിനൊപ്പം 100എബി ഡാറ്റ, 28 ദിവസത്തെ സർവ്വീസ് വാലിഡിറ്റി എന്നിവയും പ്ലാൻ നൽകുന്നു. ഈ പ്ലാൻ റീചാർജ് ചെയ്താൽ 3ജിബി ഡാറ്റ ആനുകൂല്യം ചില ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമെന്തെന്നും ഇതുവരെ വ്യക്തമല്ല.

താരിഫ് വർധനവ്

അതിനിടെ ഇന്ത്യൻ ടെലികോം വിപണിയിൽ ഇനിയൊരു താരിഫ് വർധനവ് കൂടി ആവശ്യമായി വന്നിരിക്കുകയാണെന്ന് വിഐ ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു. ടെലിക്കോം വിപണിയുടെ ഭാവിയിലെ വളർച്ചയ്ക്ക് ഇനിയും താരിഫ് നിരക്ക് ഉയർത്തേണ്ടത് ആവശ്യമാണ് എന്നാണ് ബിർള വ്യക്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഐ ഉൾപ്പെടെയുള്ള ടെലിക്കോം കമ്പനികൾക്ക് താരിഫ് വർധനവ് ഇല്ലാതെ പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. എജിആർ കുടിശികയുമായി ബന്ധപ്പെട്ട കോടതി വിധി കമ്പനികൾക്ക് വൻ തിരിച്ചടിയായിരിരുന്നു.

കൂടുതൽ വായിക്കുക: ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റയുമായി വിഐ പ്രൊമോഷണൽ ഓഫർകൂടുതൽ വായിക്കുക: ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റയുമായി വിഐ പ്രൊമോഷണൽ ഓഫർ

Best Mobiles in India

Read more about:
English summary
Vi (Vodafone Idea) has introduced a new prepaid data pack for Rs 351 . This plan offers 100GB of 4G data for 56 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X