Home
News

വിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 149 രൂപയുടെയും 148 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ

സ്വകാര്യ ടെലികോം കമ്പനികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന കമ്പനിയാണ് വിഐ. ആപ്പ്/ വെബ്‌സൈറ്റിൽ നിന്നും റീചാർജ് ചെയ്യുന്നവർക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നതിന് പുറമേ ചില പ്ലാനുകളിൽ ഇരട്ടി ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വാരാന്ത്യ ഡാറ്റ റോൾഓവർ, അധിക ഡാറ്റ എന്നിവ പോലുള്ള ഓഫറുകളാണ് ജിയോ, എയർടെൽ എന്നിവയുടെ പ്ലാനുകളിൽ നിന്നും വിഐയുടെ പ്ലാനുകൾ വ്യത്യസ്തമാക്കുന്നത്.

താരിഫ്

2019 ഡിസംബറിലെ താരിഫ് വർദ്ധനവിന് ശേഷം സ്വകാര്യ ടെലികോം കമ്പനികൾ 200 രൂപയ്ക്ക് താഴെയുള്ള പ്ലാനുകളിൽ മികച്ച ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. 129 രൂപ, 148 രൂപ, 149 രൂപ, 199 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് ഈ വിഭാഗത്തിൽ വിഐ നൽകുന്നത്. ഇതിൽ 148 രൂപയുടെയും 149 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ ഏറ്റവും മികച്ച പ്ലാനുകളാണ്. 28 ദിവസത്തെ വാലിഡിറ്റിയും ദിവസവും 1 ജിബി ഡാറ്റയും ഈ പ്ലാനുകളിലൂടെ വിഐ നൽകുന്നു.

വിഐയുടെ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

149 രൂപ വിലയുള്ള വിഐയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. കഴിഞ്ഞ വർഷമാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. വിഐയുടെ ‘ആപ്പ് / വെബ്സൈറ്റ് എന്നിവയിലൂടെ റീചാർജ് ചെയ്താൽ സാധാരണ ലഭിക്കുന്ന 2 ജിബി ഡാറ്റ ആനുകൂല്യത്തിന് പകരം 3 ജിബി ഡാറ്റ ആനുകൂല്യം വിഐ നൽകുന്നു. ഡാറ്റാ ആനുകൂല്യത്തിന് പുറമെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങും 28 ദിവസത്തേക്ക് 300 എസ്എംഎസും ലഭിക്കും. വോയ്‌സ് കോളുകൾക്ക് എഫ്യുപി ലിമിറ്റ് ഉണ്ടാകില്ല. വിഐ മൂവീസ്, ടിവി അപ്ലിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 148 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 148 രൂപ പ്രീപെയ്ഡ് പ്ലാൻ

149 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി ആവശ്യമുള്ളവരെ ലക്ഷ്യമിടുമ്പോൾ 148 രൂപ പ്ലാൻ കൂടുതൽ ഡാറ്റാ ആവശ്യമുള്ള ആളുകളെയാണ് ലക്ഷ്യമിടുന്നത്. ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം ലഭിക്കുന്ന ഈ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 18 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. വാലിഡിറ്റി 18 ദിവസം മാത്രമേ ഉള്ളു എന്നതാണ് ഈ പ്ലാനിന്റെ പോരായ്മ.

ടെലികോം സർക്കിളുകൾ

എല്ലാ 22 ടെലികോം സർക്കിളുകളിലും 149 രൂപ റീചാർജ് പ്ലാൻ ലഭ്യമാണ്. അതേ സമയം 148 രൂപ പ്ലാൻ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭിക്കുകയുള്ളു. ഉപയോക്താക്കൾക്ക് ഇതിലും കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ വേണമെങ്കിൽ 24 ദിവസത്തെ വാലിഡിറ്റിയും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും 300 എസ്എംഎസുകളും നൽകുന്ന 129 രൂപ റീചാർജ് പ്ലാൻ ഉണ്ട്. 199 രൂപയുടെ മറ്റൊരു പ്ലാനും വിഐയ്ക്ക് ഉണ്ട്. ഈ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയും 24 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളുമാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
Vi is the largest provider of prepaid plans among private telecom companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X